1 GBP = 92.00 INR                       

BREAKING NEWS

ആഗോള പൗരനായി മകനെ വളര്‍ത്താന്‍ അമേരിക്കന്‍ പൗരത്വവും എടുത്തേക്കും; ഐ പാഡിന് പകരം പുസ്തകം നല്‍കിയും നഴ്‌സറിയിലെ പെയിന്റിങ് പഠിപ്പിച്ചും ദിവസം രണ്ടുമണിക്കൂറെങ്കിലും കെട്ടിപ്പിടിച്ചും മകന്റെ ജീവിതം മേഗന്‍ സമൃദ്ധമാക്കും; 70,000 പൗണ്ട് ശമ്പളത്തില്‍ ഫുള്‍ടൈം നാന്നിയുമായി

Britishmalayali
kz´wteJI³

ബ്രിട്ടീഷ് രാജകുടുംബമെന്ന പെരുമയെക്കാള്‍ സാധാരണ മനുഷ്യരായി ജീവിക്കുകയെന്ന വിശാലമായ കാഴ്ചപ്പാടാണ് മേഗന്‍ മെര്‍ക്കലിനെ വ്യത്യസ്തയാക്കുന്നത്. മേഗന്റെ മാനവികമായ കാഴ്ചപ്പാടുകളെ അംഗീകരിക്കുന്ന ഹാരി രാജകുമാരനും അതിനോട് എതിര്‍പ്പില്ല. കഴിഞ്ഞദിവസം ജനിച്ച കുഞ്ഞിനെ, ബ്രിട്ടന്റെ ഏഴാം കിരീടാവകാശിയായി വളര്‍ത്തുന്നതിനെക്കാള്‍ ആഗോള പൗരനാക്കി മാറ്റുന്നതിനാകും മേഗനും ഹാരിയും മുന്‍തൂക്കം നല്‍കുക. അതിന്റെ ആദ്യ പടിയായി കുഞ്ഞിന് അമേരിക്കന്‍ പൗരത്വം കൂടി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഇരുവരും.

മേഗന്‍ ജനിച്ചത് ലോസെയ്ഞ്ചല്‍സിലാണെന്നതിനാലും അവര്‍ക്ക് ഇപ്പോഴും അമേരിക്കന്‍ പൗരത്വമുള്ളതിനാലും കുഞ്ഞിനും അമേരിക്കന്‍ പൗരത്വം ലഭിക്കും. ഇതിനായി രക്ഷിതാക്കള്‍ പൗരത്വത്തിന് അപേക്ഷിക്കുക മാത്രമേ വേണ്ടൂ. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും, മകനെ ആഗോള പൗരനായി വളര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഹാരിയും മേഗനും ഇരട്ടപ്പൗരത്വത്തിന്റെ കാര്യത്തില്‍ തത്പരരാരാണെന്ന് കൊട്ടാരം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രാജകുടുംബാംഗമെന്ന ഖ്യാതിയെക്കാള്‍ ഇതിനാകും അവര്‍ പ്രാമുഖ്യം നല്‍കുകയെന്നും സൂചനയുണ്ട്.

കുഞ്ഞിന് ഇതുവരെ പേരിട്ടിട്ടില്ല. ബേബി സസക്‌സ് എന്നറിയപ്പെടുന്ന കുഞ്ഞിനെ ഇന്നലെ കൊട്ടാരത്തിലെ മറ്റംഗങ്ങളെ കാണിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഇന്ന് കുട്ടിയെ കാണിക്കുമെന്നാണ് കരുതുന്നത്. കുഞ്ഞിന്റെ ജനനത്തെ വില്യം രാജകുമാരനും ഭാര്യ കെയ്റ്റും ആവേശത്തോടെയാണ് സ്വീകരിച്ചത്. രക്ഷകര്‍തൃത്വത്തിന്റെ ലോകത്തേക്ക് വില്യം രാജകുമാരന്‍ സഹോദരനെ സ്വാഗതം ചെയ്തപ്പോള്‍, കുഞ്ഞിനെക്കാണാന്‍ താന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് കെയ്റ്റ് പ്രതികരിച്ചു. കുഞ്ഞിന്റെ പേരെന്താകുമെന്ന ആശങ്കയും അവര്‍ പങ്കുവെച്ചു.

ജര്‍മനിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലുള്ള ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ലയും കുഞ്ഞിനെ കാണാന്‍ കൊതിയാകുന്നുണ്ടെന്നാണ് പ്രതികരിച്ചത്. വെള്ളിയാഴ്ചയേ ഇവര്‍ ജര്‍മനിയില്‍നിന്ന് തിരിച്ചെത്തൂ. ബ്രാന്‍ഡ് ന്യൂ പേരക്കുട്ടിയുടെ മുത്തശ്ശന്‍ എന്നാണ് ചാള്‍സ് സ്വയം വിശേഷിപ്പിച്ചത്. തന്റെ പേരക്കുട്ടികളില്‍ ഏറ്റവും ഇളയയാളെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് മുതുമുത്തശ്ശി കൂടിയായ എലിസബത്ത് രാജ്ഞിയും പറഞ്ഞു.

കൊട്ടാരത്തിലെ കുട്ടിയെന്ന നിലയ്ക്കാവില്ല മേഗന്‍ മകനെ വളര്‍ത്തുകയെന്നാണ് സൂചനകള്‍. തന്റെ കുട്ടിക്കാലത്ത് നേരിട്ട തിരിച്ചടികളും മേഗന് പാഠമായി മുന്നിലുണ്ട്. മകനെ ലോകത്തെ സ്‌നേഹിക്കുന്ന ഉത്തമപൗരനാക്കി മാറ്റുകയാണ് മേഗന്റെ ലക്ഷ്യം. കളിക്കാന്‍ ഐ പാഡും കഴിക്കാന്‍ ജങ്ക്ഫുഡും നല്‍കുന്ന ആധുനിക അമ്മയായിരിക്കില്ല മേഗനെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കുഞ്ഞിന് വായിക്കാന്‍ പുസ്തകങ്ങള്‍ നല്‍കിയും നഴ്‌സറിയില്‍ വിട്ട് ചിത്രങ്ങള്‍ വരയ്ക്കാന്‍ പഠിപ്പിച്ചും സാധാരണ കുട്ടിയായി അവനെ വളര്‍ത്താനാണ് മേഗന്റെ ലക്ഷ്യം.

തന്റെ കുട്ടിക്കാലത്ത് മാതാപിതാക്കള്‍ പരസ്പരം പിരിഞ്ഞതിനാല്‍, അവരുടെ സ്‌നേഹം കിട്ടാതെ പോയ മേഗന്, ആ ഒരു കുറവ് മകനുണ്ടാകരുതെന്ന നിര്‍ബന്ധമുണ്ട്. ദിവസവും അവന്റെ അടുത്ത് സമയം ചെലവിടുമെന്ന് മേഗന്‍ തീരുമാനിച്ചിട്ടുണ്ട്. മേഗന്‍ മികച്ചൊരു അമ്മയായിരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് ടെന്നീസ് താരവും സുഹൃത്തുമായ സെറീന വില്യംസ് ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. തീര്‍ത്തും സ്വകാര്യമായ രീതിയില്‍ കുഞ്ഞിനെ വളര്‍ത്താനാണ് ഹാരിയും മേഗനും ആഗ്രഹിക്കുന്നത്.

കുഞ്ഞിനെ നോക്കുന്നതിന് ആയയെ നിയമിക്കാനും മേഗനും ഹാരിയും തീരുമാനിച്ചിട്ടുണ്ട്. വര്‍ഷം 70,000 പൗണ്ടാണ് ആയയ്ക്ക് ശമ്പളം നല്‍കുക. മുഴുവന്‍ സമയവും കുട്ടിക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന ആയയെയാണ് അവര്‍ തേടുന്നത്. അമേരിക്കക്കാരിക്കാകും മുന്‍ഗണനയെന്നാണ് സൂചന. മേഗന്റെ അമേരിക്കന്‍ രീതികളുമായി യോജിച്ചു പോകുന്നതിനു വേണ്ടിയാണിത്. ആയയെ കണ്ടെത്തുന്നതിന് കെന്‍സിങ്ടണിലെ ഏജന്‍സിയെ ഹാരിയും മേഗനും സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category