1 GBP = 92.50 INR                       

BREAKING NEWS

അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തെ അധിക്ഷേപിക്കുകയും, ആചാര സംരക്ഷണത്തിനിറങ്ങിയ സ്ത്രീകളെ കുലസ്ത്രീകളെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സിപിഎമ്മിന്റെ കപട നവോത്ഥാനത്തിന് കുട പിടിക്കുന്നതിനേക്കാള്‍ നല്ലത് ആര്‍എസ്എസ് പിരിച്ച് വിടുന്നതാണ്; ഭഗവാന്റെ ആചാരങ്ങള്‍ക്കായി തെരുവില്‍ ഇറങ്ങി ജയിലില്‍ അടക്കപ്പെടുകയും ഒരു ജോലിപോലും ചെയ്യാനാവാതെ കോടതി കയറി നിരങ്ങുകയും ചെയ്യുന്ന അനേകം സാധാരണക്കാര്‍ക്ക് നേരെ ആര്‍ ഹരിമാര്‍ മുണ്ട് പൊക്കി കാണിക്കുമ്പോള്‍ ആരാണ് ഞെട്ടാത്തത്?

Britishmalayali
kz´wteJI³

രു വിഷയത്തെക്കുറിച്ച് എന്ത് നിലപാടെടുക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കും ഓരോ പ്രസ്ഥാനത്തിനുമുണ്ട്. വ്യക്തിക്ക് തന്റെ നിലപാടുകള്‍ മാറ്റുന്നതിനുള്ള അവകാശവുമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ ഇതുവരെ ഇങ്ങനെയൊരു നിലപാട് എടുത്തത് എന്ന് ആ വ്യക്തിയെ ഫോളോ ചെയ്യുന്നവരെ മനസിലാക്കിക്കാന്‍ കഴിയണമെന്ന് മാത്രം. എന്നാല്‍ സംഘടനകള്‍ക്കാവട്ടെ അങ്ങനെ തോന്നുമ്പോള്‍ നിലപാട് മാറ്റാനുള്ള അവകാശമില്ല. അവര്‍ നിലപാടെടുക്കേണ്ടത് വേണ്ടത്ര ആലോചിച്ച് തന്നെയാവണം. ഇവിടെ ഞാന്‍ വ്യക്തമായി ഉന്നം വയ്ക്കുന്നത് ആര്‍എസ്എസ് എന്ന ഹിന്ദു ദേശീയ പ്രസ്ഥാനത്തെ കുറിച്ച് തന്നെയാണ്.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എന്താണ് ആര്‍എസ്എസ് നിലപാട് എന്ന് ആര്‍എസ്എസിന്റെ മുഖ്യ പ്രചാരകര്‍ക്ക് പോലും ഇപ്പോഴും അറിയില്ല എന്നതാണ് വാസ്തവം. അവര്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ അത് സര്‍വാത്മനാ സ്വാഗതം ചെയ്യുകയും അതിന്റെ പ്രചരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. തൊട്ടു പിന്നാലെ അയ്യപ്പഭക്തരുടെ വികാരം വേറൊന്നാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ നിലപാട് മാറ്റുകയും ആചാര സംരക്ഷകരായി രംഗത്ത് വരികയും ചെയ്തു.

ഒരു സംഘടന എന്ന നിലയില്‍ പ്രത്യേകിച്ച് ആശയപരമായ കാര്യങ്ങളില്‍ ഇടപെടുന്ന സംഘടന എന്ന നിലയില്‍ ആര്‍എസ്എസിന് പറ്റിയ വലിയ വീഴ്ച്ച തന്നെയായിരുന്നു ആ നിലപാട് മാറ്റം. എന്നാല്‍ എന്തുകൊണ്ട് ആ നിലപാട് മാറ്റി എന്ന് വ്യക്തമാക്കാന്‍ കഴിയാതെ ആചാര സംരക്ഷണത്തിന്റെ കുത്തകാവകാശം ഏറ്റെടുത്തുകൊണ്ട് രംഗത്ത് വന്ന ആര്‍എസ്എസ് ഒരിക്കല്‍ കൂടി നിലപാട് മാറ്റും എന്ന് ആര്‍എസ്എസിന്റെ വാക്ക് കേട്ട് തെരുവിലിറങ്ങിയിരുന്ന അയ്യപ്പഭക്തര്‍ കരുതിയിരുന്നില്ല. ഇന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലജ്ജ ലവലേശമില്ലാതെ ആര്‍എസ്എസിന്റെ നേതാക്കന്മാര്‍ ആചാര സംരക്ഷണത്തെ തള്ളിപ്പറയുന്ന യാതൊരു ഉളുപ്പിമില്ലാത്ത നിലപാടെടുത്തിരിക്കുന്നു.


ആര്‍എസ്എസിന്റെ മുഖ്യ നേതാക്കളായ ആര്‍. ഹരിയും ആര്‍.വി ബാബുവും അടക്കമുള്ള നേതാക്കന്മാര്‍ ഇപ്പോള്‍ ശബരിമലയില്‍ എടുത്തിരിക്കുന്ന നിലപാട് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിച്ചുകൊണ്ടിരുന്ന അതേ നിലപാടാണ്. അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തെ പോലും ചോദ്യം ചെയ്യുന്ന വിശ്വാസികളെ വ്രണപ്പെടുത്തിക്കൊണ്ടുള്ള നിലപാടെടുത്ത് സിപിഎം നേതാക്കന്മാര്‍ക്ക് ഓശാന പാടുന്ന വെറും മൂന്നാംകിട നേതാക്കന്മാരായി ആര്‍എസ്എസ് നേതാക്കന്മാരും മാറുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ആര്‍എസ്എസ് എന്ന സംഘടന എന്താണോ അവരുടെ ഉദ്ദേശ്യലക്ഷ്യമായി ഉയര്‍ത്തിക്കാട്ടുന്നത് അത് അവരേയും അവരുടെ അണികളേയും ബാധിക്കുന്ന വിഷയമാണ്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ആര്‍എസ്എസ് അവരുമായി ഒരു ബന്ധമില്ലാത്ത സംഘടനയാണ്.

എന്നാല്‍ ഇന്ത്യാമഹാരാജ്യത്ത് നക്സലിസ്റ്റ് സംഘടനയ്ക്കു ദേശീയവാദി സംഘടനകള്‍ക്കും ഒക്കെ ഇടമുള്ളത് പോലെ തന്നെ ഹിന്ദു ദേശീയത പ്രചരിപ്പിക്കുന്നതിനുള്ള അവകാശം ആര്‍എസ്എസിനുമുണ്ട് എന്ന് അംഗീകരിക്കുമ്പോള്‍ ഇന്ത്യയിലെ ഹിന്ദുവിന്റെ കുത്തകാവകാശം ഞങ്ങള്‍ക്കാണെന്ന മൂഢസ്വര്‍ഗത്തില്‍ ഒളിഞ്ഞിരിക്കുകയാണ് അവരിപ്പോഴും. കേരളത്തിലെ ഹിന്ദു അമ്മമാര്‍ മക്കളെ ആര്‍എസ്എസിന്റെ വലയിലേക്ക് വീഴ്ത്തി കൊലയ്ക്ക് കൊടുക്കാന്‍ താല്‍പര്യമില്ലാത്തവരായതുകൊണ്ട് അവര്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിന്റെ ചുമതല ഏറ്റെടുത്ത്കൊണ്ട് ആ അമ്മമായേരും തെറ്റിധരിപ്പിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ മനസിലാകുന്നു.

ശബരിമലയും അയ്യപ്പനും ഒരു ജനതയുടെ വികാരവും ആവേശവുമാണ്. ആ ആവേശം തിരിച്ചറിഞ്ഞുകൊണ്ട് ആര്‍എസ്എസുകാര്‍ കളം പിടിക്കാനും അതുവഴി വോട്ട് നേടാനും അതുവഴി ശാഖകളുടെ എണ്ണം കൂട്ടാനും അയ്യപ്പനെ മറയാക്കി എന്നത് ഞെട്ടിക്കുന്നതും ലജ്ജാകരവുമായ വസ്തുതയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category