1 GBP = 93.35 INR                       

BREAKING NEWS

മോഹന്‍ലാലിനു സ്വാഗതമേകിയ നൃത്തവുമായി നൈസിന്റെ ഡ്രീം ടീം; അവാര്‍ഡ് നൈറ്റിനെ മായാ ലോകമാക്കാന്‍ നാലു നൃത്തങ്ങളുടെ അവകാശമുറപ്പിച്ചു യുവ സംഘം; ഞങ്ങളില്ലാതെ എന്താഘോഷമെന്നു യുകെയിലെ ഏറ്റവും പ്രൊഫഷണല്‍ നര്‍ത്തക സംഘം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നു ബര്‍മിങ്ഹാം ഹിപോഡ്രോംലെ വിശാലമായ വേദിയില്‍ മോഹന്‍ലാല്‍ മുഖ്യ അതിഥിയായ അവാര്‍ഡ് നൈറ്റില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു, താരരാജാവിനെ നടുക്ക് നിര്‍ത്തി നൃത്തം ചെയ്തത് മലയാള സിനിമ ലോകത്തെ നര്‍ത്തകരെ വെല്ലുന്ന പ്രകടനം കാഴ്ച വച്ച യുകെയിലെ യുവ നര്‍ത്തകരാണ്. തെളിച്ചു പറഞ്ഞാല്‍ ഡ്രീം ടീം എന്ന യുകെ മലയാളികളുടെ പ്രിയ നര്‍ത്തക സംഘം, അഥവാ കലാഭവന്‍ നൈസ് എന്ന പ്രതിഭയുടെ കൈകളില്‍ കൂടി പിറവി എടുത്ത തകര്‍പ്പന്‍ നൃത്ത സംഘം.


കണ്ണഞ്ചിപ്പിക്കുന്ന വേഷങ്ങള്‍, കണ്ണടച്ചാല്‍ മാഞ്ഞു പോകുന്ന വേഗത്തില്‍ ഉള്ള ചടുല ചലനങ്ങള്‍, വേദിയില്‍ നിറഞ്ഞു നില്‍ക്കുന്ന മാസ്മരിക പ്രകടനം, എന്തിലുമുപരി നൃത്തത്തിനായി സ്വയം സമര്‍പ്പിത യുവത്വം - ഇതാണ് ഡ്രീം ടീം യുകെ. ഇവര്‍ക്ക് പകരം ഇവര്‍ മാത്രം. അതിനാല്‍ തന്നെ ഈ യുവ സംഘത്തിന് ധൈര്യമായി ചോദിക്കാം, ഞങ്ങളില്ലാതെ എന്താഘോഷം. അതല്ലെങ്കില്‍ ഈ സംഘം ഇല്ലെങ്കില്‍ ഒരാഘോഷവും പൂര്‍ണമാകില്ലെന്നും പറയാം.
 
കഴിഞ്ഞ എട്ടു വര്‍ഷമായി യുകെ മലയാളികളുടെ നെഞ്ചില്‍ കൂടൊരുക്കിയ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ മൂന്നാം വര്‍ഷത്തെ ആതിഥ്യം ഏറ്റെടുത്ത ലെസ്റ്റര്‍ മുതല്‍ ഉള്ള അവാര്‍ഡ് നൈറ്റിന്റെ യാത്രയില്‍ നൈസും പങ്കാളിയാണ്. ലെസ്റ്ററിലും ക്രോയ്ഡോണിലും ഒക്കെ നൈസിന്റെ ടീം കാണികള്‍ക്കു നല്‍കിയ ദൃശ്യാ വിരുന്നിനു ആറേഴു വര്‍ഷം പഴക്കമായെങ്കിലും ഇന്നും അതിന്റെ നവ്യാനുഭൂതി നഷ്ടമാകാത്തത് നൃത്ത വേദിയില്‍ ഈ യുവ സംഘം കാട്ടുന്ന ആവേശത്തിന് കൂടി തെളിവാണ്. കണ്ണില്‍ സുറുമയും കാലില്‍ ചിലങ്കയും കെട്ടിയാല്‍ ഡ്രീം ടീം പിന്നെ ഗന്ധവര്‍മാന്മാരും ദേവ നര്‍ത്തകികളുമാകുകയാണ്. ദേവലോകത്തെ വിഭ്രാല്‍മക നൃത്തവേദികള്‍ ഭൂമിയില്‍ പുനഃ സൃഷ്ടിക്കാന്‍ നൈസിന്റെ ഡ്രീം ടീം അല്ലാതെ യുകെ മലയാളികള്‍ക്കിടയില്‍ മറ്റൊരു പേര് കണ്ടെത്താന്‍ കഴിയുമോ എന്നത് സംശയം തന്നെയാണ്.

യുകെയിലെ ഏതു മികച്ച വേദിയിലും കാണാന്‍ കഴിയുന്ന നര്‍ത്തക സംഘം ഏതെന്നു ചോദിച്ചാലും മുന്നില്‍ എത്തുന്ന ഒരേയൊരു പേരാണ് ഡ്രീം ഡാന്‍സ് ടീമിന്റേത്.  ഇന്ത്യന്‍ നൃത്ത വേദിയില്‍ കാണാന്‍ കഴിയുന്ന ഏതു പ്രകടനവും ഡ്രീം ടീമും കാണികള്‍ക്കു നല്കാന്‍ തയ്യാറായാണ്. സിനിമയില്‍ കാണുന്ന നൃത്ത രംഗങ്ങളെ അതിലും തന്മയത്വമായി അവതരിപ്പിക്കാന്‍ നൈസിനും സംഘത്തിനുമുള്ള കഴിവ് കാണികള്‍ ഇതിനകം അംഗീകരിച്ചതുമാണ്. ഇതിനാലാണ് കഴിഞ്ഞ പത്തു വര്‍ഷത്തോളമായി നൈസും നൃത്ത സംഘവും യുകെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നതും.

എന്നും പുതുമകളാണ് ഡ്രീം ടീമിന്റെ മറ്റൊരു പ്രത്യേകത. ബോളിവുഡിന്റെ വിസ്മയ ലോകത്തിലൂടെ കാണികളുടെ കൈപിടിച്ച് സ്വപ്ന ലോകത്തിലേക്കു പറന്നുയരുന്നതാണ് ഡ്രീം ടീമിന്റെ പേര് പോലെ തന്നെ പ്രകടനത്തിലൂടെ ലഭിക്കുന്ന അനുഭൂതിയും. തങ്ങളുടെ നൃത്ത സംഘത്തിന്റെ പേരിനോട് തികച്ചും നീതി പുലര്‍ത്തിയാണ് ഈ യുവ സംഘം വേദിയില്‍ നിറഞ്ഞാടുന്നതും.

ലെസ്റ്ററിലും ക്രോയ്ഡോണിലും നിറഞ്ഞാടിയ നൈസും സംഘവും അത് വെറും സാമ്പിള്‍ മാത്രമാണ് എന്നാണ് ഇപ്പോള്‍ പറയുന്നത്. യഥാര്‍ത്ഥ പൂരം കവന്‍ട്രിയില്‍ കാണാമെന്നു ഇവര്‍ പറയുമ്പോള്‍ വേദിയില്‍ കമ്പക്കെട്ടിനു തിരികൊളുത്തിയ തരത്തിലുള്ള പ്രകടനമാകും കാണികളെ കാത്തിരിക്കുന്നത്. വെറും അവകാശ വാദത്തില്‍ നിലനില്‍ക്കുന്നതല്ല ഡ്രീം ടീം, മറിച്ചു വേദിയിലെ പ്രകടനത്തിലൂടെ കാണികളുടെ മനസ്സില്‍ ജീവിക്കുന്നവരാണ് തങ്ങളെന്നാണ് ഈ യുവ നര്‍ത്തക സംഘത്തിന് പറയാനുള്ളത്.

യുവത്വത്തിന്റെ ചൂടും ചൂരും തന്നെയാണ് ഇവരുടെ പ്രകടനത്തിന്റെ കാതല്‍. ഇത്തവണത്തെ പ്രകടനത്തില്‍ രംഗ പ്രവേശനത്തിനായി കന്റംപ്രറി ശൈലിയില്‍ രൂപകല്‍പന ചെയ്ത റൊമാന്റിക് തീം നൃത്തം, ഉത്തരേന്ത്യന്‍ രീതിയിലെ ഗ്രാമീണ നൃത്തം, ബോളിവുഡ്, ഹിപ്ഹോപ് എന്നിവയടക്കം നൃത്ത വേദിയിലെ കാഴ്ചകളില്‍ ഒന്ന് പോലും നഷ്ടമാകാതെ അവാര്‍ഡ് നൈറ്റിനെ കോരിത്തരിപ്പിക്കാന്‍ ഉള്ള വരവാണ് ഇത്തവണ ഡ്രീം ടീം പ്ലാന്‍ ചെയ്തിരിക്കുന്നത്.

യുകെയിലെ പ്രധാന വേദികളായ ഏഷ്യാനെറ്റ് അവാര്‍ഡ്, ഫ്‌ളവേഴ്‌സ് ടിവി ഷോ, വിജയ് ടിവി ഷോ എന്നിവയില്‍ മിന്നും പ്രകടനം നടത്തിയ നര്‍ത്തകരെയാണ് നൈസ് ബ്രിട്ടീഷ് മലയാളി കാണികള്‍ക്കു വേണ്ടിയും വേദിയില്‍ എത്തിക്കുന്നത്. മലയാളി കാണികള്‍ക്കു മുന്നില്‍ നടനമാടുമ്പോള്‍ തങ്ങളുടെ കഴിവിന്റെ പൂര്‍ണത പുറത്തെടുക്കാന്‍ ഡ്രീം ടീം തയ്യാറാകും. കാരണം തങ്ങളെ ഏറ്റവും ഇഷ്ടപ്പെടുന്നവരാണ് മുന്നില്‍ ഇരിക്കുന്നത് എന്ന ബോധ്യത്തോടെയാകും ഇവരുടെ പ്രകടനം. ഇതിനകം റിഹേഴ്‌സല്‍ അടക്കം പൂര്‍ത്തിയാക്കിയ ഡ്രീം ടീം സംഘം ജൂണ്‍ ഒന്നിലേക്കുള്ള കാത്തിരിപ്പിലാണ്.

അവാര്‍ഡ് നൈറ്റിന്റെ തുടക്കം മുതല്‍ തന്നെ ഡ്രീം ടീമിന്റെ പ്രകടനവും ഉണ്ടാകുന്നതിനാല്‍ മാസ്മരിക കാഴ്ചകള്‍ നഷ്ടമാകാതിരിക്കാന്‍ ഏവരും നേരത്തെ എത്തണമെന്ന് മാത്രമാണ് നൈസിനു ഇപ്പോള്‍ പറയാനുള്ളത്. ബാക്കി പറയേണ്ടത് നൃത്തം കഴിഞ്ഞു കാണികള്‍ ആണെന്നും വിനയത്തിന്റെ ആള്‍രൂപമായ നൈസിന്റെ മറുപടി. ബ്രിട്ടീഷ് മലയാളി വാര്‍ത്ത താരം പുരസ്‌കാരം 2014ല്‍ തേടിയെത്തിയതും നൈസിനെയാണ്. യുകെയില്‍ ഏറ്റവും അധികം കുട്ടികളെ നൃത്തവേദിയില്‍ എത്തിച്ചതിനു വായനക്കാര്‍ നല്‍കിയ പുരസ്‌കാരം മലയാള സിനിമയുടെ മഹാമേരുവായ നടന്‍ മധുവാണ് ക്രോയിഡോണില്‍ വച്ച് നൈസിനു സമ്മാനിച്ചത്. 
 

ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.

 യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY
 
 
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category