1 GBP = 88.30 INR                       

BREAKING NEWS

നിയമത്തിന്റെ നൂലാമാലകള്‍ മൂലം നഴ്സാകാന്‍ ആവാതെ കെയറര്‍ ആയി തുടരുന്ന അനേകം മലയാളികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി വെയില്‍സ് എന്‍എച്ച്എസ്; കെയറര്‍ ജോലിയുടെ ഭാഗമായി പാര്‍ട്ട് ടൈം പഠനം വഴി ഇനി നഴ്സിംഗ് ഡിഗ്രി എടുക്കാം

Britishmalayali
kz´wteJI³

വെയില്‍സിലെ ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ക്ക് തങ്ങളുടെ ജോലിക്കിടെ വീട്ടിലിരുന്ന് പഠിച്ച് കൊണ്ട് നഴ്സാകാന്‍ സാധിക്കുന്നതാണ്. കഴിവേറിയ ജീവനക്കാര്‍ രാജ്യം വിട്ട് പോകുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് വെയില്‍സ് എന്‍എച്ച്എസ് വിപ്ലവകരമായ ഈ നടപടിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. നിയമത്തിന്റെ നൂലാമാലകള്‍ മൂലം നഴ്സാകാന്‍ ആവാതെ കെയറര്‍ ആയി തുടരുന്ന അനേകം മലയാളികള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണിത്. കെയറര്‍ ജോലിയുടെ ഭാഗമായി പാര്‍ട്ട് ടൈം പഠനം വഴിയിലൂടെ ഇനി നഴ്സിംഗ് ഡിഗ്രി എടുക്കാനുള്ള വഴിയാണ് ഇതിലൂടെ തുറക്കപ്പെട്ടിരിക്കുന്നത്.

വെയില്‍സിലെ ഏഴ് എന്‍എച്ച്എസ് ഹെല്‍ത്ത് ബോര്‍ഡുകളില്‍ ജോലി ചെയ്യുന്ന ഹെല്‍ത്ത്കെയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ക്കാണ് ഇതു പ്രകാരം പാര്‍ട്ട് ടൈം ഡിസ്റ്റന്‍സ് ലേണിംഗ് നഴ്സിംഗ് പ്രോഗ്രാമുകള്‍ക്ക് ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലൂടെ വഴിയൊരുങ്ങിരിക്കുന്നത്. തങ്ങളുടെ കരിയറില്‍ പുരോഗതിയുണ്ടാക്കാനും കൂടുതല്‍ യോഗ്യതകള്‍ നേടാനും ആഗ്രഹിക്കുന്ന വെയില്‍സിലെ നഴ്സുമാര്‍ക്കുള്ള കോഴ്സുകളും ഇതിന്റെ ഭാഗമായി ലഭ്യമാണ്. ഡിഗ്രി ലെവല്‍ വിദ്യാഭ്യാസം നേടുന്നതിനായി രാജ്യം വിട്ട് പോകുന്ന നഴ്സിംഗ്സ്റ്റാഫ് വെയില്‍സ് വിട്ട് പോകുന്നത് തടയുന്നതിനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

എന്‍എച്ച്എസ് വെയില്‍സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് എഡ്യുക്കേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് വെയില്‍സ് (എച്ച്ഇഐഡബ്ല്യൂ) ആണ് പുതിയ ചുവട് വയ്പിന് നേതൃത്വം കൊടുക്കുന്നത്. യൂണിവേഴ്സിറ്റിയില്‍ നിന്നും മൈലുകള്‍ക്കകലെ വെയില്‍സിലെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് പഠിക്കാവുന്ന ഈ പ്രോഗ്രാം ഏറെ ഗുണം ചെയ്യുമെന്നുറപ്പാണ്. ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന ഓരോ സ്റ്റാഫിനുമായി ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് ആഴ്ചയില്‍ 16 മണിക്കൂറെന്ന തോതില്‍ ഒരു സാലറി കോണ്‍ട്രിബ്യൂഷന്‍ സ്വീകരിക്കാന്‍ സാധിക്കും.

ഇതിനു പുറമെ ഈ പ്രോഗ്രാമില്‍ ഭാഗഭാക്കാകുന്ന സ്റ്റാഫുകള്‍ക്ക് മറ്റ് വെല്‍ഷ് യൂണിവേഴ്സിറ്റികള്‍ നല്‍കുന്ന ഫ്ലെക്സിബിള്‍ ലേണിംഗ് റൂട്ടുകളോട് പൊരുത്തപ്പെടുന്ന രീതിയില്‍ ഓരോ ആഴ്ചയും ഏഴര മണിക്കൂര്‍ പഠനസമയം അനുവദിക്കാനും എംപ്ലോയര്‍മാര്‍ ബാധ്യസ്ഥരായിരിക്കും. ഇത്തരത്തിലുള്ള കോഴ്സുകള്‍ക്ക് ഭാഗഭാക്കാകുന്ന വെയില്‍സിലെ ആദ്യത്തെ 25 പേരില്‍ അബെറിസ്റ്റ് വിത്തിലെ ബ്രോന്‍ഗ്ലായിസ് ഹോസ്പിറ്റലിലെ ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കറായ റെബേക്ക ടാന്‍ഡിയും ഉള്‍പ്പെടുന്നു. തനിക്ക് ഒരു ഫുള്‍ടൈം ഡിഗ്രി കോഴ്സിന് ചേരണമെങ്കില്‍ 100 മൈല്‍ അപ്പുറമുള്ള സ്വാന്‍സിയ യൂണിവേഴ്സിറ്റിയുടെ കാര്‍മാര്‍തേണ്‍ ക്യാമ്പസിലേക്ക് പോകേണ്ടിയിരുന്നുവെന്നും എന്നാല്‍ പുതിയ പ്രോഗ്രാമിലൂടെ തനിക്ക് ജോലി ചെയ്ത് കൊണ്ട് പഠിക്കാനുള്ള സാഹചര്യമൊരുങ്ങിയിരിക്കുന്നുവെന്നും ടാന്‍ഡി വിശദീകരിക്കുന്നു.

വെയില്‍സിലെ ഹെല്‍ത്ത് കെയര്‍ വര്‍ക്ക് ഫോഴ്സിന് വിദ്യാഭ്യാസം നല്‍കുന്നതിനും പരിശീലിപ്പിക്കുന്നതിനും രൂപം നല്‍കുന്നതിനുമായി പുതിയൊരു ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ് എച്ച്ഇഐഡബ്ല്യൂ പറയുന്നത്. പുതിയ പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം അടുത്ത വര്‍ഷം 40 ആയി വര്‍ധിപ്പിക്കുമെന്നും എച്ച്ഇഐഡബ്ല്യൂ പറയുന്നു. ഇതൊരു മഹത്തായ ചുവട് വയ്പാണെന്നാണ് എച്ച്ഇഐഡബ്ല്യൂയിലെ നഴ്സിംഗ് ഡയറക്ടറായ സ്റ്റീഫന്‍ ഗ്രിഫിത്ത്സ് പറയുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category