1 GBP = 88.30 INR                       

BREAKING NEWS

ഏഴാം കിരീടാവകാശിയെ ലോകം കാണുന്നത് രാജ്ഞിയെ കാണിക്കാന്‍ കൊട്ടാരത്തില്‍ എത്തിച്ചപ്പോള്‍; കുഞ്ഞിന് നല്‍കിയത് ആര്‍ച്ചി ഹാരിസന്‍ മൗണ്ട് ബാറ്റണ്‍ വിന്‍ഡ്സര്‍ എന്ന പേര്; കുഞ്ഞിനെ ഹാരിയും ഹാരിയെ ചേര്‍ത്ത് പിടിച്ച് മേഗനും താരമായപ്പോള്‍ ആവേശം മറക്കാനാവാതെ ആയിരങ്ങള്‍

Britishmalayali
kz´wteJI³

ങ്ങള്‍ കാത്ത് കാത്തിരുന്ന ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏഴാമത്തെ കിരീടാവകാശിയായ ഇളമുറത്തമ്പുരാനെ ആദ്യമായി കണ്ട് രാജഭക്തര്‍ ഇന്നലെ ഉള്‍പ്പുളകമണിഞ്ഞു. പതിവിന് വിപരീതമായി ജനിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജകുമാരനെ പുറം ലോകത്തിന് മുന്നില്‍ ഹാരിയും മേഗനും പ്രദര്‍ശിപ്പിച്ചത്. എലിസബത്ത് രാജ്ഞിയെ കാണിക്കാന്‍ വേണ്ടി തങ്ങളുടെ കുട്ടിയെ ഹാരിയും മേഗനും കൊണ്ട് വന്നപ്പോഴാണ് ആദ്യമായി കുട്ടിയെ പുറം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കുട്ടിക്ക് ആര്‍ച്ചി ഹാരിസണ്‍ മൗണ്ട് ബാറ്റണ്‍ വിന്‍ഡ്സര്‍ എന്ന പേരാണ് ഇട്ടിരിക്കുന്നത്. കുഞ്ഞിനെ കൈയില്‍ എടുത്ത് ഹാരിയും ഹാരിയെ ചേര്‍ത്ത് പിടിച്ച് മേഗനും താരമായപ്പോള്‍ ആവേശം മറക്കാനാവാതെ ആയിരങ്ങള്‍ രംഗത്തെത്തിയിരുന്നു.

രാജ്ഞിയെ കാണാന്‍ വേണ്ടി പോകാനിറങ്ങിയപ്പോള്‍ വിന്‍ഡ്സര്‍ കാസിലിന്റെ മുന്നില്‍ നിന്നാണ് ഹാരിയും മേഗനും കുഞ്ഞിനെയുമെടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് കുട്ടി പിറന്നത്. കുട്ടിയെ കൂടുതലായി ക്യാമറയ്ക്ക്  പോസ് ചെയ്യിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവന് കുറച്ച് മുടിയുണ്ടെന്ന് ഹാരി തമാശയായി പറയുന്നത് കേള്‍ക്കാമായിരുന്നു. അവന്‍ ശാന്തനാണെന്നാണ് മേഗന്‍ ചിരിയോടെ പ്രതികരിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഹാരിയുടെയും മേഗന്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കുട്ടിയുടെ പേര് പുറത്ത് വിട്ടിരുന്നത്.

രാജ്ഞിയടക്കമുള്ള കുടുംബാംഗങ്ങളെ കുട്ടിയെ കാണിക്കാന്‍ കൊണ്ട് പോയത് അവിസ്മരണീയമായ നിമിഷമായിരുന്നുവെന്നാണ് മേഗന്‍ പ്രതികരിച്ചിരിക്കുന്നത്.  കുട്ടിയെ നോക്കി അതിവാത്സല്യത്തോടെ ചിരിക്കുന്ന രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും ചിത്രങ്ങള്‍ ഇന്നലെ വൈകുന്നേരം പുറത്ത് വന്നിരുന്നു. തിങ്കളാഴ്ച 5.26നാണ് ആര്‍ച്ചി ജനിച്ചത്. തന്റെ അമ്മൂമ്മയായ ഡോറിയ റാഗ്ലാന്‍ഡിനൊപ്പമുള്ള കുട്ടിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹാരിയും മേഗനും തങ്ങളുടെ കുഞ്ഞിനെ ആദ്യമായി പ്രദര്‍ശിപ്പിച്ചതിനെ വിശകലനം ചെയ്ത് ബോഡി ലാംഗ്വേജ് എക്സ്പര്‍ട്ടായ ജൂഡി ജെയിംസ് രംഗത്തെത്തിയിരുന്നു.

അത്യധികമായ സന്തോഷത്തോടെയാണ് മേഗനും ഹാരിയും തങ്ങളുടെ കുഞ്ഞിനെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതന്നൊണ് ജെയിംസ് അവരുടെ അംഗചലനങ്ങള്‍ വിശകലനം ചെയ്ത് വെളിപ്പെടുത്തുന്നത്. ഹാരി കുട്ടിയെ വളരെ കരുതലോടെയാണ് കൈകളിലെടുത്തിരിക്കുന്നത്. അതിന് സമീപം ഭര്‍ത്താവിനെ തൊട്ട് കൊണ്ട് വളരെ സുരക്ഷിതത്വ ബോധത്തോടെയാണ് മേഗന്‍ നിലകൊണ്ടിരിക്കുന്നത്. മേഗന്റെ ഒരു കൈ ആര്‍ച്ചിയുടെ തലയിലും മറ്റേ കൈ ഹാരിയുടെ പുറകിലുമാണ് നിലകൊള്ളുന്നതെന്നും അവര്‍ വളരെ സന്തോഷവും സുരക്ഷിതത്വവും അനുഭവിക്കുന്നുവെന്നതിന്റെ തെളിവാണെന്നും ജെയിംസ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category