1 GBP = 93.80 INR                       

BREAKING NEWS

ചാമ്പ്യന്‍സ് ലീഗില്‍ ഇനി തീപാറുന്ന ഇംഗ്ലീഷ് ഫൈനല്‍; ട്ടോട്ടനത്തിന്റെ കന്നി ഫൈനല്‍ പ്രവേശനം അട്ടിമറി വീരന്മാരായ അയാക്സിനെ മുട്ടുകുത്തിച്ച്; ത്രസിപ്പിക്കുന്ന മടങ്ങിവരവ് ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡ് വഴങ്ങിയശേഷം; ബാഴ്സയെ അടിയറവ് പറയിച്ച ലിവര്‍പൂളിനെതിരെ ബൂട്ടു കെട്ടുന്നത് ബ്രസീലിയന്‍ സ്ട്രൈക്കര്‍ ലൂക്കാസ് മൗറയുടെ ഹാട്രിക്ക് മികവില്‍; ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ കളിക്കുന്ന നാല്‍പതാമത്തെ ടീമെന്ന ബഹുമതിയും ടോട്ടനത്തിന്

Britishmalayali
kz´wteJI³

ആംസ്റ്റര്‍ഡാം: പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മഡ്രിഡിനെയും ക്വാര്‍ട്ടറില്‍ യുവെന്റസിനെയും അട്ടിമറിച്ചാണ് അയാക്സ് സെമിയിലെത്തിയത്. അവിടുന്ന് ഒരു ഗോള്‍ ജയത്തോടെ ആദ്യപാതത്തില്‍ ടോട്ടനത്തിനെതിരെയും അയാക്സ് കുലുങ്ങിയില്ല. എന്നാല്‍ രണ്ടാംപാതത്തില്‍ അട്ടിമറി വീരന്മാര്‍ക്കും അടിപതറി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇത് ഇംഗ്ലീഷ് ക്ലബുകളുടെ അവിശ്വസനീയ തിരിച്ചുവരവിന്റെ കാലമെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മിച്ചായിരുന്നു ടോട്ടനത്തിന്റെയും തിരിച്ചു വരവ്.

ബാഴ്സയെ തകര്‍ത്ത ലിവര്‍പൂളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട ടോട്ടനം ഹോട്സ്പര്‍ ആംസ്റ്റര്‍ഡാമിലെ യൊഹാന്‍ ക്രൈഫ് അരീനയില്‍ അയാക്സ് ആംസ്റ്റര്‍ഡാമിനെ വീഴ്ത്തിയായിരിന്നു ഫൈനലില്‍ പ്രവേശിച്ചത്. കൂടുതല്‍ എവെ ഗോളുകള്‍ അടിച്ചതിന്റെ ബലത്തിലാണ് ടോട്ടനത്തിന്റെ കന്നി ഫൈനല്‍ പ്രവേശം. അങ്ങനെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ ഒരു ഓള്‍ ഇംഗ്ലീഷ് ഫൈനലായി. ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ കളിക്കുന്ന നാല്‍പതാമത്തെ ടീമെന്ന ബഹുമതിയും ടോട്ടനം സ്വന്തമാക്കി.

ആദ്യപാദത്തില്‍ ഒരു ഗോളിന് തോറ്റും, രണ്ടാപാദത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡ് വഴങ്ങിയശേഷമായിരുന്നു ടോട്ടനത്തിന്റെ അവിശ്വസീനിയ തിരിച്ചുവരവ്. രണ്ടാംപാദത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ അയാക്സിനെ അട്ടിമറിച്ചത്. ബ്രസീലിയന്‍ സ്ട്രൈക്കര്‍ ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് സ്പേഴ്സിന് അത്ഭുതവിജയം സമ്മാനിച്ചത്. അവസാന വിസിലിന് നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ച ഗോള്‍ മൗറയുടെ ബൂട്ടില്‍ നിന്നു പിറന്നത്. 55, 59 മിനിറ്റുകളിലായിരുന്നു ആദ്യ രണ്ട് ഗോളുകള്‍.

അയാക്സ് 3-0 എന്ന ഗോള്‍ശരാശരിയില്‍ അനായാസമായി തന്നെ ഫൈനലില്‍ പ്രവേശിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് രണ്ടാം പകുതിയിലെ ടോട്ടനത്തിന്റെ തിരിച്ചുവരവ്. ലുക്കാസ് മൗറയുടെ ഇരട്ടഗോളാണ് ടീമിനെ തിരിച്ചുവരവിന്റെ പാതയിലെത്തിച്ചത്.അഞ്ചാം മിനിറ്റില്‍ മിന്നുന്നൊരു ഹെഡ്ഡറിലൂടെ യുവതാരം മാത്യാസ് ഡിലിറ്റാണ് അയാക്സിനെ ആദ്യം മുന്നിലെത്തിച്ചത്. 35-ാം മിനിറ്റില്‍ ടോട്ടനം പ്രതിരോധത്തെ ഞെട്ടിച്ചൊരു ഇടങ്കാലന്‍ വെടിയുണ്ട കൊണ്ട് ഹക്കിം സിയെക്ക് ലീഡുയര്‍ത്തി.

55-ാം മിനിറ്റിലായിരുന്നു ആദ്യഗോള്‍. ഡെലെ അലിയാണ് പാസ് നല്‍കിയത്. ഒന്നാന്തരമായിരുന്നു മൗറയുടെ ഫിനിഷ്. നാലു മിനിറ്റിനുള്ളില്‍ ടോട്ടനം വീണ്ടും ഞെട്ടിച്ചു. ലോറെന്റിന്റെ ഒരു ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഷോട്ട് അവിശ്വാസനീയമായാണ് ഗോളി രക്ഷപ്പെടുത്തിയത്. എന്നാല്‍, ഡിഫന്‍ഡറുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് നിലത്ത് വീണ് പന്ത് കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. പന്ത് കിട്ടിയ മൗറ മൂന്ന് ഡിഫന്‍ഡര്‍മാരുടെ കാലുകള്‍ക്കിടയിലൂടെ വലിയിലേയ്ക്കൊരു ബുള്ളറ്റ് പായിച്ചു. ടോട്ടനം ഒപ്പത്തിനൊപ്പം.

നല്ല പന്തടക്കവും ഭാവനയും ഒത്തൊരുമയുമുള്ള അയാക്സിന് തന്നെയായിരുന്നു മേല്‍ക്കൈ. ഒട്ടും മടുപ്പിക്കുന്നതായിരുന്നില്ല അവരുടെ പൊസഷന്‍ ഗെയിം. ഓരോ തവണ പന്ത് കൈവശംവയ്ക്കുമ്പോഴും ഒരു ആക്രമണം മെനഞ്ഞെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ചടുലമായിരുന്നു പിന്നീടുള്ള ഓരോ നീക്കവും. ഇതില്‍ ഇടയ്ക്ക് പകച്ചുപോയെങ്കിലും രണ്ടാം പകുതിയോടെ ടോട്ടനം തിരിച്ചുവന്നു. അയാക്സിന്റെ കരുത്തുറ്റ പ്രതിരോധത്തിലൂടെ അവര്‍ പല തവണ പാഞ്ഞിറങ്ങി.

കീപ്പര്‍ ഒനാനയുടെ മിടുക്കാണ് അയാക്സിന്റെ ആയുസ്സ് നീട്ടിക്കൊടുത്തത്. എണ്‍പത്തിയാറാം മിനിറ്റില്‍ നിര്‍ഭാഗ്യമാണ് ടോട്ടനത്തിന് തിരിച്ചടിയായത്. അവരുടെ ഒരു പെനാല്‍റ്റി അപ്പീലും റഫറി ചെവിക്കൊണ്ടില്ല. എന്നാല്‍, തൊണ്ണൂറ്റി ആറാം മിനിറ്റില്‍ മൗറ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. അലിയാണ് വലതു പാര്‍ശ്വത്തില്‍ നിന്ന് ബോക്സിലേയ്ക്ക് പന്ത് നല്‍കിയത്. ഡിലിറ്റിനെ പരാജയപ്പെടുത്തി മൗറ തൊടുത്ത ഗ്രൗണ്ടര്‍ ഗോളിയെയും കബളിപ്പിച്ച് വലയില്‍ കയറുന്നത് ഞെട്ടലോടെയാണ് യൊഹാന്‍ ക്രൈഫ് അരീന കണ്ടുനിന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category