1 GBP = 85.50 INR                       

BREAKING NEWS

നരേന്ദ്രമോദീ.. എന്തിനാണ് രാഹുല്‍ഗാന്ധിയെ ഇത്രയേറെ ഭയപ്പെടുന്നത്? രാഹുലിന്റെ അച്ഛന്‍ മോദിയുടെ ആരായിട്ട് വരും? സുബ്രഹ്മണ്യം സ്വാമി തുടങ്ങിവെച്ച അച്ഛനില്ലാ ആരോപണങ്ങള്‍ ഏറ്റെടുക്കുന്നത് രാഷ്ട്രീയ അന്തസ്സിന് ചേര്‍ന്നതാണോ എന്ന് മോദി ഇനിയെങ്കിലും ചിന്തിക്കണം; ബ്രിട്ടീഷ് പൗരന്‍ എന്ന ആരോപണത്തെ കുറിച്ച് സുപ്രീംകോടതി ചോദിച്ചത് മോദിയോട് കൂടിയാണ്

Britishmalayali
kz´wteJI³

ന്ന് രാഹുല്‍ ഗാന്ധിയുടെ പൗരത്വ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് സുപ്രീംകോടതി ചോദിച്ചത് ഏതെങ്കിലും ഒരു കമ്പനി ഒരാള്‍ ഇന്ത്യന്‍ പൗരനല്ല എന്നു പറഞ്ഞാല്‍ അതൊക്കെ പരിഗണിക്കാന്‍ ആര്‍ക്കാണ് നേരം എന്നാണ്. ഇതേ ചോദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പേ ചോദിച്ചിരുന്നെങ്കില്‍ സുപ്രീംകോടതി പോലൊരു മഹത്തായ സംവിധാനത്തിന്റെ സമയം ഇങ്ങനെ കളയേണ്ടി വരുമായിരുന്നില്ല. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പൗരനാണോ എന്ന് വിശദീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മോദി സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് രാഹുലിന് കത്തെഴുതിയ അപമാനിക്കലിന്റെ തുടര്‍ച്ച തന്നെയായിരുന്നു ഇപ്പോള്‍ കോടതിയിലെത്തിയ കേസും.

ഒരു രാജ്യത്തെ പ്രധാനമന്ത്രി ആകുന്നതിന് പരിഗണിക്കപ്പെടുന്ന ഒരു നേതാവ് അനേകം തവണ എംപിയായ ഒരു നേതാവ്. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയും ആദ്യപ്രധാനമന്ത്രിയാകുകയും ചെയ്ത ജവഹര്‍ലാല്‍ നെഹ്റുവിന്റെ പരമ്പരയില്‍ പെട്ട നേതാവ്. ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും കുടുംബത്തില്‍ പെട്ട നേതാവ്. അതായത് ഇന്ത്യയെന്ന മഹാരാജ്യത്തിന് എക്കാലവും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന ഒരു കുടുംബത്തിലെ ഇന്ന് ഒരു പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയെ നയിക്കുന്ന ഒരു നേതാവ് ഇന്ത്യന്‍ പൗരനാണോ എന്ന കാര്യത്തില്‍ രാജ്യത്തെ പ്രധാനമന്ത്രിക്കും ആ പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്ന പാര്‍ട്ടിക്കും സംശയമാണ് എന്ന് പറയുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്.

സുപ്രീംകോടതി ഒടുവില്‍ അതില്‍ കൃത്യമായി ഇടപെടുകയും അത്തരം ദുരൂഹതകള്‍ അവസാനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍, നരേന്ദ്ര മോദിയും സുബ്രഹ്മണ്യന്‍സ്വാമിയും അടങ്ങിയ രാജ്യത്തെ പ്രധാനപ്പെട്ട നേതാക്കന്മാര്‍ ഉണ്ടാക്കിയ പുകമറയില്‍ ശരിയുണ്ട് എന്ന് വിശ്വസിക്കുന്ന അനേകംപേര്‍ ഇപ്പോഴും ബാക്കിയുണ്ടാകും. രാഹുല്‍ഗാന്ധിയുടെ പൗരത്വപ്രശ്നം മാത്രമല്ല, രാഹുലിന്റെ അമ്മയേയും അച്ഛനേയും പരമ്പരയേയും അപമാനിക്കുന്ന തരത്തില്‍ ബിജെപി നേതാക്കന്മാര്‍ നിരന്തരമായി അപമാനിച്ചുകൊണ്ടിരിക്കുകയും അതിന് ചുക്കാന്‍പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയും ചെയ്യുന്ന അപമാനകരമായ സാഹചര്യമാണ് ഇപ്പോള്‍ കടന്നുപോകുന്നത്.


ഇന്ത്യയുടെ ഏറ്റവും കരുത്തരായ പ്രധാനമന്ത്രിമാരില്‍ ഒരാളായി അഞ്ചുവര്‍ഷം വാണ നരേന്ദ്ര മോദി എന്തിനാണ് രാഹുല്‍ഗാന്ധിയെ ഇങ്ങനെ ഭയപ്പെടുന്നത് എന്ന ചോദ്യം പോലും ഉയര്‍ത്തേണ്ട സാഹചര്യമുണ്ട്. രാഹുലിനെ പപ്പുമോന്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും രാഹുലിന്റെ പ്രവര്‍ത്തികളെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്ത കൂട്ടരുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് അന്തരിച്ച പ്രധാനമന്ത്രിയായ രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയെ പോലും തുടര്‍ച്ചയായി അപമാനിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category