1 GBP = 85.50 INR                       

BREAKING NEWS

മൂന്നാമത് സീറോ മലബാര്‍ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20ന്; പ്രാര്‍ത്ഥനാമഞ്ജരിയുമായി കോള്‍ചെസ്റ്റര്‍ കമ്മ്യുണിറ്റി

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

വാല്‍ത്സിങ്ങാം: യുകെയിലെ നസ്രത്ത് എന്നറിയപ്പെടുന്ന വാല്‍ത്സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് മരിയന്‍ തീര്‍ത്ഥാടനം ജൂലൈ 20നു ശനിയാഴ്ച അതിവിപുലമായി ആഘോഷിക്കുന്നു. പതിനായിരത്തില്‍പ്പരം മരിയ ഭക്തരെ പ്രതീക്ഷിക്കുന്ന സീറോ മലബാര്‍ സഭയുടെ മൂന്നാമത് തീര്‍ത്ഥാടനം ഈ വര്‍ഷം ഏറ്റെടുത്തു നടത്തുന്നത് കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യുണിറ്റിയാണ്. തീര്‍ത്ഥാടനം വിജയിപ്പിക്കുവാനുള്ള നിര്‍ദ്ദേശങ്ങളുമായി അവരുടെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ: തോമസ് പാറക്കണ്ടത്തിലും, ഫാ: ജോസ് അന്ത്യാംകുളവും ഉണ്ട്.


ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്നെയാണ് വാല്‍ത്സിങ്ങാം തീര്‍ത്ഥാടനവും നയിക്കുന്നത്. ഒപ്പം യുകെയിലെ സീറോ മലബാര്‍ വികാരി ജനറാള്‍മാരും, വൈദികരും ചേര്‍ന്ന് അര്‍പ്പിക്കുന്ന വാല്‍സിങ്ങാം തീര്‍ത്ഥാടന സമൂഹ ബലി തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹം പകരും. 

കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച തീര്‍ത്ഥാടനത്തില്‍ വച്ച് മാര്‍ സ്രാമ്പിക്കലില്‍ നിന്നും ആശീര്‍വ്വദിച്ചു സ്വീകരിച്ച മെഴുതിരി കോള്‍ചെസ്റ്ററിലെ ഭവനങ്ങള്‍തോറും പ്രാര്‍ത്ഥനാ നിറവില്‍ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അനുഗ്രഹങ്ങളുടെ പെരുമഴ പൊഴിയുന്ന വാല്‍ത്സിങ്ങാമിലെ തീര്‍ത്ഥാടനത്തിനുള്ള വിജയ പാത ഒരുക്കുന്നതിനായി കോള്‍ചെസ്റ്ററിലെ എല്ലാ ഭവനങ്ങളും ഉപവാസവും, നോയമ്പും പ്രാര്‍ത്ഥനകളും സമര്‍പ്പിച്ചു വരുന്നു. തീര്‍ത്ഥാടനം സൗകര്യ പ്രദമാക്കുന്നതിനു വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് ചിട്ടയോടെയുള്ള ഒരുക്കത്തിലാണ് കോള്‍ചെസ്റ്ററുകാര്‍.

കുട്ടികളെ അടിമ വെക്കുന്നതിനും, കുമ്പസാരത്തിനും, മാദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കും, കൗണ്‍സിലിങ്ങുകള്‍ക്കും തീര്‍ത്ഥാടന കേന്ദ്രത്തില്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതിയുടെ സഹകാരികളായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവര്‍ അറിയിച്ചു. ഭക്ഷണ സ്റ്റാളുകള്‍, പാര്‍ക്കിങ് സൗകര്യം എന്നിവ തീര്‍ത്ഥാടകര്‍ക്കായി സജ്ജീകരിക്കും. പ്രാഥമിക പരിചരണവിഭാഗവും പ്രവര്‍ത്തന നിരതമായി ഉണ്ടായിരിക്കും.

സീറോ മലബാര്‍ സഭയുടെ മൂന്നാമത് വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തില്‍ പങ്കുചേരുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി മാര്‍ സ്രാമ്പിക്കല്‍ പിതാവും, സംഘാടകരായ കോള്‍ചെസ്റ്റര്‍ സമൂഹത്തിനു വേണ്ടി ഫാ: തോമസ് പാറക്കണ്ടത്തിലും, ഫാ: ജോസ് അന്ത്യാംകുളവും, പ്രസുദേന്തികളും അറിയിച്ചു.
 
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ടോമി പാറക്കല്‍- 07883010329, നിതാ ഷാജി - 07443042946 (ട്രസ്റ്റിമാര്‍)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category