1 GBP = 88.30 INR                       

BREAKING NEWS

വിസിറ്റിങ് വിസയില്‍ യുകെയിലേക്ക് വന്ന ഇന്ത്യക്കാരന്‍ മുംബൈ-മാഞ്ചസ്റ്റര്‍ വിമാനത്തില്‍ അടുത്തിരുന്ന ബ്രിട്ടീഷ് യുവതിയെ ഉപദ്രവിച്ചു; എയര്‍പോര്‍ട്ടില്‍ കാത്തുനിന്ന പോലീസ് അറസ്റ്റ് ചെയ്ത യുവാവിന് ഒരുവര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

Britishmalayali
kz´wteJI³

പാശ്ചാത്യരെക്കുറിച്ചുള്ള നമ്മുടെ ധാരണ ഇനിയും മാറിയിട്ടില്ലെന്ന് തെളിയിക്കുകയാണ് ഹോഷിയാര്‍പുരില്‍നിന്ന് വിസിറ്റിസ് വിസയില്‍ ബ്രിട്ടനിലേക്ക് വന്ന ഹര്‍ദീപ് സിങ് എന്ന 35-കാരന്റെ പ്രവര്‍ത്തികള്‍. മുംബൈയില്‍നിന്ന് മാഞ്ചസ്റ്ററിലേക്ക് വന്ന വിമാനത്തില്‍ യാത്ര ചെയ്ത ഇയാള്‍, അരികിലിരുന്ന ബ്രിട്ടീഷ് യുവതിയ്ക്കുനേരെ ലൈംഗികോദ്യോശ്യത്തോടെ അതിക്രമം കാട്ടിയതിന് അറസ്റ്റിലായി. മറ്റുയാത്രക്കാര്‍ ഉറങ്ങുമ്പോഴായിരുന്നു ഇയാളുടെ പരാക്രമം.

യുവതി വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെടുകയും അവര്‍ വിവരമറിയിച്ചതനുസരിച്ച് വിമാനത്താവളത്തില്‍ കാത്തുനിന്ന പോലീസ് ഹര്‍ദീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഒരുവര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. ആറുമാസത്തെ ടൂറിസ്റ്റ് വിസയില്‍ യുകെയിലേക്കുവന്ന ഹര്‍ദീപിന് ഇനി ഒരുവര്‍ഷം അഴിക്കുള്ളില്‍ കിടന്നശേഷം നാട്ടിലേക്ക് മടങ്ങാം. ലൈംഗികക്കുറ്റവാളിയെന്ന കുപ്രസിദ്ധിയോടെയാവും മടക്കമെന്നുമാത്രം.

ഫെബ്രുവരിയിലാണ് സംഭവം നടന്നത്. വിമാനത്തില്‍ തന്റെ തൊട്ടരികിലെ സീറ്റിലിരുന്ന ഇരുപതുകാരിയായ ബ്രിട്ടീഷ് യുവതിയോട് വിമാനത്തില്‍ കയറിയതു മുതല്‍ ഹര്‍ദീപ് സംസാരിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, ഹര്‍ദീപിന്റെ ഇംഗ്ലീഷ് മോശമായതിനാല്‍, യുവതി അതില്‍ താത്പര്യം കാട്ടിയില്ല. യുവതിയുള്‍പ്പെടെ മറ്റു യാത്രക്കാരെല്ലാം ഉറക്കമായതോടെ, ഹര്‍ദീപ് യുവതിക്കുനേരെ തിരിയുകയായിരുന്നു. ഞെട്ടിയുണര്‍ന്ന യുവതി വിമാനജീവനക്കാരെ വിളിച്ച് പരാതിപ്പെടുകയും ചെയ്തു.

പോലീസ് അറസ്റ്റ് ചെയ്ത ഹര്‍ദീപിനെ മിന്‍ഷല്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചത്. ശിക്ഷ കഴിയുന്ന മുറയ്ക്ക് ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു. യുവതി സിനിമ കണ്ടുകൊണ്ടിരിക്കെ, ഹെഡ്‌ഫോണ്‍ ബലമായി മാറ്റി ഹര്‍ദീപ് അവരോട് സംസാരിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ടോയ്‌ലറ്റില്‍ പോകുന്നതിനായി ഒതുങ്ങിക്കൊടുക്കാന്‍ യുവതി ആവശ്യപ്പെട്ടെങ്കിലും ഹര്‍ദീപ് അതിനും തയ്യാറായില്ല. തിങ്ങിഞെരുങ്ങിയാണ് യുവതിക്ക് പുറത്തിറങ്ങേണ്ടിവന്നതെന്നും പരാതിയിലുണ്ട്.

രാത്രിയാത്രയായതിനാല്‍, യാത്രക്കാരെല്ലാം ഉറക്കമാവുകയും ക്യാബിനിലെ വെളിച്ചം അണയുകയും ചെയ്തതോടെ, ഹര്‍ദീപ് ഉപദ്രവം കൂടുതല്‍ ശക്തമാക്കി. ഉറക്കത്തില്‍നിന്ന് ഞെട്ടിയുണരുമ്പോള്‍, ഹര്‍ദീപിന്റെ കൈകള്‍ തന്റെ വസ്ത്രത്തിനുള്ളിലായിരുന്നുവെന്നും അയാള്‍ തന്നെ ചുംബിക്കാന്‍ ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. എല്ലാവരും ഉറക്കമായതിനാല്‍, ഉറക്കെ ശബ്ദമുയര്‍ത്താന്‍പോലും തനിക്കായില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

അതിക്രമം അവസാനിപ്പിക്കാന്‍ യുവതി ആവശ്യപ്പെട്ടിട്ടും ഹര്‍ദീപ് കുലുങ്ങിയില്ല. 15 മിനിറ്റോളം ഇതുതുടര്‍ന്നു. ഒടുവില്‍ ഹര്‍ദീപിനെ പിന്നോട്ട് തള്ളി സീറ്റില്‍നിന്ന് എണീറ്റ യുവതി ജീവനക്കാരോട് പരാതിപ്പെടുകയായിരുന്നു. അവര്‍ പോലീസിലും വിവരമറിയിച്ചു. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുമ്പോള്‍, ഹര്‍ദീപിനെ കാത്ത് പോലീസ് അവിടെയുണ്ടടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category