1 GBP = 93.20 INR                       

BREAKING NEWS

ഫ്യൂഷന്‍ നൃത്തങ്ങളുടെ തമ്പ്രാട്ടിമാര്‍ കവന്‍ട്രിയിലേക്ക്; റെഡ്ഡിങ് ടീമിന് ചുക്കാന്‍ പിടിക്കുന്നത് മഞ്ജുസുനില്‍; വേറിട്ട ശൈലിയില്‍ 12 മിനിറ്റിലെ ദൃശ്യാനുഭവം; ഇത് പ്രൊഫഷണല്‍ പെണ്‍കരുത്ത്; സുന്ദരിയായ പെണ്‍മയിലായി തമിഴ്നാടന്‍ നൃത്തവും തില്ലാനയും അവാര്‍ഡ് നൈറ്റില്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: തമിഴ് നാടന്‍ നൃത്തം കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ പോരൂ കവന്‍ട്രിയിലേക്ക്, ഇത്തവണ അവാര്‍ഡ് നൈറ്റില്‍ വ്യത്യസ്ത കാഴ്ചകളുമായി എത്തി കാണികളുടെ കയ്യടി നേടാന്‍ ഉള്ള ഉറച്ച തീരുമാനവുമായി എത്തുന്നത് ഫ്യൂഷന്‍ ഡാന്‍സുകളുടെ തമ്പ്രാട്ടികള്‍ എന്ന് വിളിക്കാവുന്ന നൃത്ത സംഘമാണ്. ലണ്ടനിലെ ഇന്ത്യന്‍ നൃത്ത വേദികളിലെ സജീവ സാന്നിധ്യമായ റെഡിങ് മലയാളിയായ മഞ്ജു സുനിലും കൂട്ടുകാരുമാണ് അവാര്‍ഡ് നൈറ്റില്‍ തിളങ്ങാന്‍ ക്ലാസിക്കല്‍ ഫ്യുഷനെ കൂട്ടുപിടിക്കുന്നത്.

ലോക നൃത്ത ദിനവുമായി ബന്ധപ്പെട്ടു ലോക നൃത്തവേദികളില്‍ സാന്നിധ്യം അറിയിച്ച രാഗസുധ വിഞ്ജാമുറിയുടെ ക്ഷണം സ്വീകരിച്ചു തിരുവാതിര നൃത്തമാടിയ സംഘമാണ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിനെ ആതിര രാവ് പോലെ കുളിരണിയിക്കാന്‍ തയ്യാറെടുക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിലും ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ആസ്ഥാനത്തും ഒക്കെ ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ നടനമാടിയ നൃത്ത വൈഭവങ്ങള്‍ ഇക്കുറി അവാര്‍ഡ് നൈറ്റില്‍ എത്തുന്നതോടെ കവന്‍ട്രിയില്‍ എത്തുന്ന കാണികള്‍ക്കു അവിസ്മരണീയ കാഴ്ചകളുടെ ദൃശ്യാനുഭവം ഉറപ്പാവുകയാണ്.

രംഗപൂജയില്‍ എന്നവിധം ഗണേശ വന്ദനം സ്തുതിയായ പാടുന്ന ഊത്തുക്കാട് കവികളുടെ കൃതിയുമായാണ് റെഡിങ് നര്‍ത്തകരുടെ വരവ്. പതിനേഴാം നൂറ്റാണ്ടില്‍ തഞ്ചാവൂരില്‍ ജന്മമെടുത്ത ഊത്തുക്കാട് കവികളുടെ കീര്‍ത്തനം നൃത്തവേദിയില്‍ ഏറെ തഴക്കവും പഴക്കവും ഉള്ളവര്‍ മാത്രം കൈകാര്യം ചെയ്യുന്നത് കൂടിയാണ്. ചിത്രയുടെ ഈണം കടമെടുത്ത ശ്രീവിഘ്ന രാജം ഭജേ ആയിരിക്കും ഭരതനാട്യത്തില്‍ ശൈലിയില്‍ മഞ്ജു സുനില്‍, നേത്ര വിവേക്, ശ്യാമ ശാലിന്‍, ദീപ്തി രാഹുല്‍, പാര്‍വതി നിഷാന്ത് എന്നിവര്‍ ചേര്‍ന്ന് ചുവടുകള്‍ വയ്ക്കുക. ജീവിതത്തിലും നൃത്തത്തിലും പ്രൊഫഷണല്‍ ആയ ഈ യുവതികള്‍ ഐടി ജീവിതത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നുള്ള രക്ഷപെടല്‍ കൂടിയാണ് നൃത്തവേദിയില്‍ സാധിച്ചെടുക്കുന്നത്. താളത്തില്‍ തുടങ്ങി ചലനവേഗമാര്‍ജ്ജിക്കുന്ന നൃത്തത്തെ കാണികളില്‍ ആസ്വാദന ലഹരി പടര്‍ത്തും വിധമുള്ള കൊറിയോഗ്രഫിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ക്ലാസിക്കല്‍ ഫ്യുഷന്റെ മധ്യ രംഗം കാണികള്‍ ഒരിക്കലും മറക്കരുതെന്ന ആഗ്രഹത്തോടെയാകും അഞ്ചു പേരും ചുവടുകള്‍ വയ്ക്കുക. ഒരു തമിഴ് നാടന്‍ നൃത്ത രൂപത്തിന്റെ ഈണവും ശീലുമാണ് ഇവരുടെ തുറുപ്പു ചീട്ട്. മനോഹരമായി പീലി വിടര്‍ത്തി ആടുന്ന ഒരു പെണ്മയിലിനെ വിശേഷിപ്പിക്കുന്ന വരികളിലൂടെ അഞ്ചു പെണ്മയിലുകള്‍ വേദിയില്‍ എത്തുമ്പോള്‍ കാണികളുടെ മനസും ആഹ്ലാദ നൃത്തം ചവിട്ടുമെന്നുറപ്പ്. തന്റെ പ്രാണ നായകനെ കാത്തിരിക്കുന്ന ഒരു പെണ്മയിലിന്റെ ചിന്തകള്‍ വരച്ചു കാട്ടുന്ന വരികള്‍. അതിനോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ ഉള്ള ശ്രമമാകും മഞ്ജുവും കൂട്ടുകാരും ഏറ്റെടുക്കുക.

ഫ്യൂഷന്‍ നൃത്തത്തിന്റെ അവസാന പാദത്തില്‍ തില്ലാനയുടെ സൗന്ദര്യമാണ് കാണികളെ തേടിയെത്തുക. കര്‍ണാടക ശാസ്ത്രീയ സംഗീതത്തിന്റെ സൗന്ദര്യത്തില്‍ പിറന്ന നവരസ തില്ലാനയാണ് മഞ്ജുവും കൂട്ടുകാരും അവതരിപ്പിക്കുക. മുദ്രകളും ചുവടുകളുമായി അതുല്യമായ ചലനങ്ങള്‍ സൃഷ്ടിച്ചാകും അഞ്ചു സുന്ദരിമാരും വേദിയില്‍ നിറയുക. ശ്രീവത്സന്‍ മേനോന്‍ അതുല്യ ശബ്ദ സൗന്ദര്യം കൂടിയാകുമ്പോള്‍ താളത്തില്‍ തലയാട്ടി ഈ നൃത്ത രംഗങ്ങള്‍ ആസ്വദിക്കപ്പെടും എന്നുറപ്പ്. തില്ലാനയുടെ വേഗതാളങ്ങള്‍ ഈ നൃത്ത രൂപത്തെ ആസ്വാദ്യതയുടെ ഉന്നതയില്‍ എത്തിക്കാന്‍ കാരണമാകും. നിത്യ നിരാമയ നിര്‍മല നിര്‍ഗുണ പരബ്രഹ്മത്തെ സ്തുതിക്കുന്ന വരികളിലൂടെ വളരുന്ന നൃത്തമാണ് ഇതെന്നും നര്‍ത്തകര്‍ വെളിപ്പെടുത്തുന്നു.

കലാമണ്ഡലം ലീലാമണി ടീച്ചറുടെ ശിഷ്യയാണ് മഞ്ജു. 5 വയസു മുതല്‍ നൃത്ത പഠനം ആരംഭിച്ചു നിരവധി കലാമത്സരങ്ങളില്‍ പങ്കെടുത്തു. ഒന്നിലധികം തവണ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട അനുഭവ സമ്പത്തും കൂടെയുണ്ട്. 2015 മുതല്‍  യുകെ യിലെ വിവിധ വേദികളില്‍ നൃത്തം ചെയ്യുന്ന മഞ്ജു, Indian High Commission, world tourism mart, Incredible India Evening, Uk parliament Geetha jayanthi celebration, Dart ford x fringe Arts Fest തുടങ്ങിയ പല വേദികളിലും ഭരതനാട്യവും മോഹിനിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭരതനാട്യത്തിലും ഉപരിപഠനം നടത്തുന്നു. കൂടെ നൃത്തം ചെയ്യുന്ന മറ്റു നാലുപേരും വര്‍ഷങ്ങളായി നൃത്തത്തെ സപര്യയായി കൂടെ കൂട്ടുന്നവരാണ്.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category