1 GBP = 88.30 INR                       

BREAKING NEWS

റിപ്പര്‍ മോഡല്‍ ആക്രമണം നടത്തി ലണ്ടനില്‍ നിന്നും മുങ്ങിയത് മലയാളിയായ സതീശന്‍ അപ്പു; ലുക്ക് ഔട്ട് നോട്ടീസുമായി മെട്രോ പൊളിറ്റന്‍ പൊലീസ്; അക്രമത്തിന് ഇരയായതും മലയാളിയെ ന്ന് സൂചന: യുകെ മലയാളികളെ ഞെട്ടിക്കുന്ന വാര്‍ത്തയിതാ

Britishmalayali
kz´wteJI³

ലണ്ടന്‍: കേരളത്തില്‍ പൊലീസിന് പലവട്ടം തലവേദന സൃഷ്ടിച്ചിട്ടുള്ള റിപ്പര്‍ മോഡല്‍ ആക്രമണ സംഭവം ലണ്ടനിലും. ഇതേ തുടര്‍ന്ന് മലയാളിയായ യുവാവിന്റെ ചിത്രം മെട്രോപൊളിറ്റന്‍ പോലീസ് പുറത്തു വിട്ടു. സതീശന്‍ അപ്പുവെന്ന 42 വയസുകാരനായ മലയാളിയുടെ ചിത്രമാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. പ്രാദേശിക മാധ്യമങ്ങളുടെ അടക്കം സഹായത്തോടെ പ്രതിയെ പിടിക്കാം എന്നാണ് പോലീസ് കരുതുന്നത്.

ഏതാനും ദിവസം മുന്‍പ് ഒരു വ്യക്തിക്കെതിരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രതി വിദഗ്ധമായി പോലീസിനെ കബളിപ്പിച്ചു ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറുകയാണ് എന്നും സൂചനയുണ്ട്. കൃത്യമായി മേല്‍വിലാസമില്ലാതെ കഴിയുന്ന ഇയാളെ എത്രയും വേഗത്തില്‍ കണ്ടെത്താന്‍ ഉള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. ഏറെ മലയാളികള്‍ താമസിക്കുന്ന സ്ഥലത്ത് ഇയാളെ പലവട്ടം കണ്ടിട്ടുള്ളതിനാല്‍ മലയാളികള്‍ അടക്കം ഉള്ളവര്‍ക്ക് ഇയാളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയും പോലീസിനുണ്ട്. അതിനാല്‍ മലയാളികള്‍ അടക്കമുള്ളവര്‍ നടത്തുന്ന ഏഷ്യന്‍ കടകളില്‍ ഇയാളുടെ ചിത്രവുമായി എത്തി അന്വേഷണം നടത്തുകയാണ് പോലീസ് ടീം.

ഇയാളുടെ സാന്നിധ്യം ആക്രമണത്തിന് ഇരയായ ആളെ പരിഭ്രാന്തിയില്‍ ആക്കുന്നതിനാല്‍ പ്രതിയെ എത്രയും വേഗത്തില്‍ നിയമത്തിനു മുന്നില്‍ എത്തിക്കുവാന്‍ ഉള്ള വെല്ലുവിളിയാണ് മെറ്റ് പോലീസ് ഏറ്റെടുത്തിരിക്കുന്നത്. മലയാളിയെന്ന് സംശയിക്കുന്ന ഒരാളുടെ മുഖത്ത് ചുറ്റിക കൊണ്ട് ഇടിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. മെറ്റ്സ് ഏരിയ ഒഫന്‍ഡര്‍ മാനേജ് മെന്റ് ടീം ആണ് കേസ് അന്വേഷിക്കുന്നത്. ഇയാള്‍ കൂടുതല്‍ അക്രമങ്ങള്‍ നടത്തിയേക്കുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. അതിനാല്‍ പൊതുജനങ്ങള്‍ കരുതലോടെ കഴിയണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇയാള്‍, ഈസ്റ്റ്ഹാം, ഇല്‍ഫോര്‍ഡ് എന്നീ സ്ഥലങ്ങളില്‍ തുടര്‍ച്ചായി വന്നിട്ടുണ്ടെന്നും ഗ്രേറ്റര്‍ ന്യൂഹാം, റെഡ്ബ്രിഡ്ജ് ഏരിയ എന്നിവിടങ്ങളില്‍ എത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ സ്ഥിരമായി ഒരിടത്തു താമസിക്കാറില്ലായെന്നതിന്റെ സൂചനയാണ് ഇതു നല്‍കുന്നതെന്ന് വ്യക്തമാണ്.

ഏഷ്യന്‍ വംശജനാണെന്നും കറുത്ത മുടിയും താടിയും അഞ്ചു അടിയിലധികം ഉയരവും ഇയാള്‍ക്കുണ്ട്. താടി ഷേവ് ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്. സതീശന്‍ അപ്പുവിനെ കണ്ടു പിടിച്ച് കസ്റ്റഡിയിലെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. ആക്രമണത്തിന് ഇരയായ വ്യക്തി വളരെയധികം ഭയപ്പെട്ടിരിക്കുകയാണ്. അപ്പുവിനെ പിടികൂടുവാന്‍ പൊതു ജനങ്ങളുടെ സഹകരണവും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ 999 എന്ന മ്പറില്‍ വിളിക്കുകയും [email protected] എന്ന മെയിലിലേക്ക് വിവരം കൈമാറുകയോ ചെയ്യണം. മെറ്റ് പൊലീസിന്റെ @MetCC എന്ന ട്വിറ്റര്‍ അക്കൗണ്ടിലേക്കോ ക്രൈം കോപ്പേഴ്സിന്റെ 0800 555 111 എന്ന നമ്പറിലേക്കോ crimtseoppseruk.org എന്ന മെയിലിലേക്കോ വിവരം കൈമാറാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category