1 GBP = 91.80INR                       

BREAKING NEWS

പ്രമുഖ തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു; കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി സാഹിത്യ പുരസ്‌കാരങ്ങള്‍ ലഭിച്ചു; തമിഴ്നാട്ടിലെ കായല്‍പട്ടണത്തു ജനിച്ച മീരാന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത് നിരവധി ഇന്ത്യന്‍, വിദേശ ഭാഷകളിലേക്ക്

Britishmalayali
kz´wteJI³

തിരുനെല്‍വേലി: പ്രമുഖ തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ (75) അന്തരിച്ചു. തിരുനെല്‍വേലിയില്‍ വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് അഞ്ചുമണിക്ക് നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി സാഹിത്യ പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ദക്ഷിണേന്ത്യയിലെ സവിശേഷ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ മുഖ്യധാരാ സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ പ്രമുഖ പങ്കു വഹിച്ച അദ്ദേഹം, മലയാളം, തമിഴ്, അറബി മലയാളം, അറബി തമിഴ് സാഹിത്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തി പഠിക്കുവാനും അവയ്ക്കിടയിലെ ആശയ സംവാദങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുവാനും പരിശ്രമങ്ങള്‍ നടത്തിയ സാഹിത്യകാരനാായിരുന്നു. തമിഴ്നാട്ടിലെ കായല്‍പട്ടണത്തു ജനിച്ച മീരാന്റെ കൃതികള്‍ നിരവധി ഇന്ത്യന്‍, വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

1944 സെപ്റ്റംബര്‍ 26 ന് കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്താണ് മുഹമ്മദ് മീരാന്‍ ജനിച്ചത്. മലയാളത്തില്‍ എഴുതി അത് തമിഴിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇദ്ദേഹത്തിന്റെ കടലോരഗ്രാമത്തിന്‍ കതൈ എന്ന രചന ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചായ്വു നാര്‍ക്കാലി എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം, നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുറൈമുഖം, കൂനന്‍തോപ്പ്,അന്‍പുക്ക് മുതുമൈ ഇല്ലൈ തുടങ്ങിയവയാണ് പ്രധാന കൃതികള്‍അന്‍പുക്കു മുതുമൈ ഇല്ലൈ, തങ്കരാശു, അനന്തശയനം കോളനി, തോപ്പില്‍ മുഹമ്മദ് മീരാന്‍ കതൈകള്‍, ഒരു മാമരമും കൊഞ്ചം പറവൈകളും എന്നീ കഥാസമാരങ്ങള്‍ രചിച്ചു.

ഹുസ്നു ജമാല്‍ (മോയിന്‍കുട്ടി വൈദ്യര്‍), ദൈവത്തിന്റെ കണ്ണ് (എന്‍.പി മുഹമ്മദ്), വൈക്കം മുഹമ്മദ് ബഷീറിന്‍ വാഴ്കൈ വരലാറ് (എം.എന്‍. കാരശ്ശേരി), തൃക്കൊട്ടിയൂര്‍ കുരുണവേല്‍(യു.എ. ഖാദര്‍), മീസാന്‍ കര്‍ക്കളിന്‍ കാവല്‍ (പി.കെ. പാറക്കടവ്) എന്നിവ മീരാന്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത കൃതികളാണ്.ഭാര്യ: ജലീല മീരാന്‍ മക്കള്‍: ഷമീം അഹമദ്, മിര്‍സാദ് അഹമദ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category