1 GBP = 86.90 INR                       

BREAKING NEWS

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറുടെ മകളും മാധ്യമ പ്രവര്‍ത്തകയുമായ ബിന്ദു ഭാസ്‌കര്‍ അന്തരിച്ചു; ടൈംസ് ഓഫ് ഇന്ത്യയിലും ഇക്കണോമിക്സ് ടൈംസിലും ഫ്രണ്ട് ലൈനിലും ജോലി ചെയ്ത ബിന്ദുവിനെ മരണം വിളിക്കുന്നത് ചെന്നൈ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിലെ പ്രൊഫസര്‍ ആയി സേവനം അനുഷ്ഠിക്കവേ; കാന്‍സര്‍ ബാധിച്ച് ഒരു കൊല്ലമായി ചികില്‍സയിലായിരുന്ന ബിന്ദുവിന് ഇന്ന് ചെന്നൈയില്‍ അന്ത്യവിശ്രമം

Britishmalayali
kz´wteJI³

ചെന്നൈ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറുടെ മകളും മാധ്യമ പ്രവര്‍ത്തകയുമായ ബിന്ദു ഭാസ്‌കര്‍ അന്തരിച്ചു. ഒരു വര്‍ഷമായി കാന്‍സര്‍ രോഗം ബാധിച്ച ബിന്ദുവിന്റെ മരണം സംഭവിച്ചത് ഇന്ന് രാവിലെയാണ്. ടൈംസ് ഓഫ് ഇന്ത്യയിലും ഇക്കണോമിക്സ് ടൈംസിലും ഫ്രണ്ട് ലൈനിലും ജോലി ചെയ്തിട്ടുള്ള ബിന്ദു ചെന്നൈ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിലെ പ്രൊഫസര്‍ ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ബിആര്‍പി ഭാസ്‌കറുടെ ഏക മകളാണ് ബിന്ദു.

കാന്‍സര്‍ ബാധിച്ച് ഒരു കൊല്ലമായി ചികില്‍സയിലായിരുന്ന ബിന്ദു രോഗത്തെ മാനസിക കരുത്തുമായാണ് ചെറുത്തത്. ഇതിനൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് വൈകിട്ട് ചെന്നൈ ബസന്ദ് നഗറിലാണ് സംസ്‌കാരം നടക്കുക. അമ്പത്തിയഞ്ചുകാരിയായ ബിന്ദുവിന്റെ ഭര്‍ത്താവ് ഡോ. കെ എസ് ബാലാജിയാണ്. ഒരു മകളുമുണ്ട്. കൊല്ലത്തും തിരുവനന്തപുരത്തും ഡല്‍ഹിയിലുമായായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അതിന് ശേഷം ജേര്‍ണലിസത്തിലേക്ക് ശ്രദ്ധ തിരിച്ചു. അച്ഛന്റെ വഴി പത്രപ്രവര്‍ത്തനത്തിന് എത്തി മികവ് കാട്ടുകയും ചെയ്തു.

ചെന്നൈയിലെ സ്റ്റെല്ല മരീസ് കോളേജില്‍ നിന്നായിരുന്നു ഡിഗ്രി പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം ഡല്‍ഹിയിലെ ടൈംസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ പഠനം. ഇന്ത്യന്‍ എബ്രോഡ് വീക്കിയില്‍ ഇന്റേണ്‍ഷിപ്പും ചെയ്തു. ന്യൂയോര്‍ക്കിലായിരുന്നു അന്ന് ജോലിയെടുത്തത്. അതിന് ശേഷം ടൈംസ് ഓഫ് ഇന്ത്യയിലേക്ക് മാറി. ബംഗളുരുവില്‍ എക്കണോമിക്സ് ടൈംസിലും ജോലി ചെയ്തു. തൊണ്ണൂറുകളില്‍ ഫ്രണ്ട് ലൈനിന്റെ ലേഖികയായി കേരളത്തിലെത്തി. സിസ്റ്റര്‍ അഭയയുടെ കൊലപാതകവും ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമെല്ലാം ദേശീയ ശ്രദ്ധയില്‍ കൊണ്ടു വന്നത് ബിന്ദുവിന്റെ റിപ്പോര്‍ട്ടുകളാണ്.

ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ചുള്ള മൈ വോട്ട് കൗണ്ടസ് എന്ന പുസ്തകവും ശ്രദ്ധേയമായി. ചീഫ് കോപ്പി എഡിറ്ററായിരിക്കെ ഫ്രണ്ട് ലൈന്‍ വിട്ട ബിന്ദു ഹിന്ദുസ്ഥാന്‍ ടൈംസ് പോര്‍ട്ടലിന്റെ റീജിയണല്‍ എഡിറ്ററായും ജോലി നോക്കിയിട്ടുണ്ട്. 2002ന് ശേഷം മാധ്യമ അദ്ധ്യാപനത്തിലും ഗവേഷണത്തിനും ആയി സമയം മാറ്റി വച്ചു. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ അസോസിയേറ്റ് പ്രൊഫസറായി തുടക്കം. പിന്നീട് പ്രിന്റ് വിഭാഗത്തിന്റെ തലപ്പത്തും എത്തി. ഡീനും ന്യൂസ് മീഡിയ ഹെഡുമായി. പ്രൊഫസറായി പ്രവര്‍ത്തിക്കവേയാണ് രോഗം ബാധിച്ചത്. അപ്പോഴും പതറാത്ത മാനസിക കരുത്തുമായി രോഗത്തെ നേരിട്ടു.

1964 ഒക്ടോബര്‍ 4ന് ഡല്‍ഹിയിലായിരുന്നു ബിന്ദു ഭാസ്‌കറിന്റെ ജനനം. ബിആര്‍പി ഭാസ്‌കര്‍ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് മകളുടെ മരണ വിവരവും പങ്കുവച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category