1 GBP = 89.15INR                       

BREAKING NEWS

ബിന്‍ എടുക്കാന്‍ വഴിയില്‍ നില്‍ക്കുന്നവര്‍പോലും നിങ്ങള്‍ക്ക് പാരയാകും; കാറില്‍ ഡാഷ് ക്യാമറ നിര്‍ബന്ധമാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഈ വീഡിയോ കാണുക

Britishmalayali
kz´wteJI³

വഴിയരികില്‍ കാത്തുനിന്ന് കാറിന് മുന്നിലേക്ക് വീണ് നഷ്ടപരിഹാരം വാങ്ങിക്കുന്ന തട്ടിപ്പുകള്‍ സിനിമയില്‍ നാം പലതവണ കണ്ടിട്ടുണ്ട്. യഥാര്‍ഥ ജീവിതത്തിലും ഇത്തരം തട്ടിപ്പുകാരുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. വഴിയരികില്‍ വേസ്റ്റ് ബിന്‍ എടുത്തുകൊണ്ടിരുന്നവരില്‍ ഒരാള്‍, മുന്നോട്ടെടുത്ത ഔഡി കാറിന്റെ നേരെ ചെല്ലുകയും അതിടിച്ചുവീഴ്ത്തിയെന്ന മട്ടില്‍ താഴെവീഴുകയും ചെയ്യുന്നതാണ് ഈ വീഡിയോ. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഔഡിയുടെ ഡ്രൈവറെ ഭീഷണിപ്പെടുത്തുന്നതും ചീത്തവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എതിരേവന്ന കാറിന്റെ ഡാഷ്‌ബോര്‍ഡിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്.

വെയ്ന്‍ നൈറ്റിങ്‌ഗേല്‍ എന്ന 58-കാരനാണ് കാറിലുണ്ടായിരുന്നത്. മാലിന്യങ്ങള്‍ ശേഖരിച്ചശേഷം ലോറി മുന്നോട്ടെടുത്തപ്പോള്‍ വെറുതെ നില്‍ക്കുകയായിരുന്ന തൊഴിലാളികളിലൊരാള്‍, പെട്ടെന്ന് മുന്നോട്ടുനീങ്ങിയ കാറിന്റെ അരികിലേക്ക് വേഗം നടന്നെത്തുന്നു. കാറിന്റെ ഒരുവശത്തുവന്ന് സ്വയം തട്ടിയശേഷം റോഡിലേക്ക് മറിഞ്ഞുവീഴുകയും ചെയ്യുന്നു. പുറംതിരിഞ്ഞുനിന്ന മറ്റെയാള്‍ ഇതുകണ്ട് ഓടിയെത്തുകയും ശകാരിക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. കാറോടിച്ചിരുന്ന വെയ്‌ന നിരപരാധിയാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഗ്രേറ്റര്‍ കേംബ്രിഡ്ജ് ഷെയേര്‍ഡ് വേസ്റ്റ് കമ്പനിയുടെ തൊഴിലാളികളാണ് അവിടെയുണ്ടായിരുന്നത്. സംഭവത്തെത്തുടര്‍ന്ന് തട്ടിപ്പുനടത്തിയ തൊഴിലാളിയെ പുറത്താക്കിയതായി കമ്പനി അവകാശപ്പെട്ടു. ഒരുനിമിഷം കൊണ്ട് താന്‍ ക്രൂശിക്കപ്പെട്ടതുപോലുള്ള അനുഭവമായിരുന്നു അതെന്ന് വെയ്ന്‍ പറഞ്ഞു. വഴിയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയെന്ന പേരില്‍ കേസ് വന്നിരുന്നെങ്കില്‍ തന്റെ ലൈസന്‍സ് റദ്ദാക്കുകയും അതോടെ, ജീവിതം തന്നെ വഴിമുട്ടുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ലോറി കടന്നുപോകുന്നതിനായി കാത്തുനില്‍ക്കുകയായിരുന്നുവെന്ന് വെയ്ന്‍ പറഞ്ഞു. ഒട്ടും തിരക്കിലായിരുന്നില്ല ഞാന്‍. അതുകൊണ്ടുതന്നെ, ലോറി പോയശേഷം മുന്നോട്ടെടുത്തപ്പോഴാണ് ഒരാള്‍ ഓടിവന്ന് കാറില്‍തട്ടി വീണത്. കൂടെയുണ്ടായിരുന്നയാള്‍ ഓടിവന്ന് ലോറിക്ക് പിന്നിലെ സിസിടിവി ചൂണ്ടിക്കാട്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്റെ കാര്‍ ആരെയും തട്ടിയിട്ടില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു-വെയ്ന്‍ പറഞ്ഞു. 

തൊട്ടുമുന്നിലുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍, സംഭവത്തിന്റെ വീഡിയോ തന്റെ പക്കലുണ്ടെന്നും പേടിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞതോടെയാണ് സമാധാനമായതെന്നും വെയ്ന്‍ പറയുന്നു. അന്ന് വൈകിട്ടുതന്നെ വീഡിയോ അദ്ദേഹം അയച്ചുതരികയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ, ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനി അന്വേഷണം നടത്തുകയും തട്ടിപ്പാണെന്ന് വ്യക്തമാവുകയും ചെയ്തു. തുടര്‍ന്നാണ് ജീവനക്കാരെ പുറത്താക്കിയത്. തട്ടിപ്പ് പുറത്തുകൊണ്ടുവന്ന കാറുടമയെ ഗ്രേറ്റര്‍ കേംബ്രിഡ്ജ് ഷെയേഡ് വേസ്റ്റ് കമ്പനി അധികൃതര്‍ അഭിനന്ദിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category