1 GBP = 96.00 INR                       

BREAKING NEWS

ഫ്യൂഷ്യന്‍ ബോളിവുഡുമായി ശ്രുതി;നിത്യഹരിത ഗാനങ്ങളുമായി ഡെന്നായും ടെസ്സയും; ഇത്തവണ യാങ് ടാലന്റ് ഫൈനലിസ്റ്റുകള്‍ രണ്ടും കല്‍പ്പിച്ചു തന്നെ; ആരാണ് മിടുക്കരെന്നു നേര്‍ക്ക് നേര്‍ പോരാട്ടം ജൂണ്‍ ഒന്നിന്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ബോളിവുഡിലെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ തകര്‍പ്പന്‍ ഫ്യൂഷ്യന്‍ ഡാന്‍സ്. മലയാളികള്‍ ഏറെക്കാലമായി ഹൃദയത്തില്‍ സൂക്ഷിച്ചു പാടുന്ന രണ്ടു നിത്യഹരിത ഗാനങ്ങള്‍. ഒരു ചരടിലെ മുത്തുകള്‍ പോലെ ഈ മൂന്നു ഇനങ്ങളും ഇത്തവണ അവാര്‍ഡ് നൈറ്റില്‍ ഒന്നിന് പിന്നാലെ ഒന്നായി എത്തുമ്പോള്‍ അതിനു ഒരു മത്സരത്തിന്റെ തീക്ഷണത ഫീല്‍ ചെയ്യും കാണികള്‍ക്ക്. കാരണം ഈ മൂന്നു പെര്‍ഫോമന്‍സും ഇത്തവണത്തെ യാങ് ടാലന്റ് അവാര്‍ഡ് ഫൈനലിസ്റ്റുകളുടെ വകയാണ്. ഒരുപക്ഷെ അവാര്‍ഡ് നൈറ്റിന്റെ ചരിത്രത്തില്‍ ആദ്യമാകും യാങ് ടാലന്റ് ലിസ്റ്റിലെ മൂന്നു പേരായ ക്രോയ്ഡോണിലേ ശ്രുതി അനില്‍, കേംബ്രിജിലെ ടെസ്സ സൂസന്‍ ജോണ്, ബെഡ്‌ഫോഡിലെ ഡെന്ന ജോമോന്‍ എന്നിവര്‍ നേര്‍ക്ക് നേര്‍ മത്സരിക്കാന്‍ എത്തുന്നത്. കാരണം വിവിധ മേഖലകളിലെ കഴിവ് തെളിയിച്ചവര്‍ക്കുള്ള പോരാട്ട വേദിയായ യാങ് ടാലന്റ് വിഭാഗത്തില്‍ പഠന മികവും കായിക നേട്ടവും ഒക്കെ പരിഗണന വിഷയങ്ങളാകുമ്പോള്‍ സാധാരണ ഗതിയില്‍ കലാ വിഭാഗത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രമാണ് ഫൈനലിസ്റ്റാകാന്‍ അവസരം ലഭിക്കാറുള്ളത്.

പക്ഷെ ഇത്തവണ അസാധ്യമായ പ്രതിഭകള്‍ നേട്ടങ്ങള്‍ കൈവരിച്ചപ്പോള്‍ സ്വാഭാവികമായും യുവ പ്രതിഭ പുരസ്‌കാരത്തില്‍ ഇവര്‍ മൂവരും ഒന്നിക്കുകയായിരുന്നു. ഇവരെക്കൂടാതെ യുവ പൈലറ്റ് കാര്‍ഡിഫിലെ അലന്‍ റെജി, വിധി ഒരുക്കിയ വിപരീത സാഹചര്യങ്ങളെ സധൈര്യം നേരിട്ട് പരീക്ഷ വിജയം സ്വന്തമാക്കിയ പ്രസ്റ്റണിലെ നിമിഷ നോബി എന്നിവരാണ് പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. ഇവര്‍ അഞ്ചു പേരും വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ തന്നെയാണ്. അതിനാല്‍ ഇവരാരും ആരെക്കാളും കേമാരെന്നു പറയുക സാധ്യമല്ല. ഓരോരുത്തരും അവരവരുടെ മേഖലകളില്‍ പകരം വയ്ക്കാനില്ലാത്തവരുമാണ്. അതിനാല്‍ തന്നെ കാണികള്‍ ഇതിനകം നിശ്ചയിച്ചു കഴിഞ്ഞ വിജയി പുരസ്‌കാരം കയ്യിലേന്തും മുന്നേ ശ്രുതിയും ഡെന്നായും ടെസയും തങ്ങളുടെ മികവ് അവാര്‍ഡ് നൈറ്റിന് എത്തുന്ന കാണികള്‍ക്കു വേണ്ടി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. വെറും പ്രകടനമാണ് എങ്കില്‍ കൂടിയും മത്സര തീവ്രതയോടെ തന്നെയാകും മൂവരുടെയും പെര്‍ഫോമന്‍സ് എന്നുറപ്പിക്കാം.

യുക്മ കലാവേദികളില്‍ നൂറു കണക്കിന് പ്രതിഭകളോട് പല വേദികളില്‍ ഏറ്റുമുട്ടി കലാതിലകമായി മാറിയ ശ്രുതി അനിലിന് തന്റെ നൃത്തരംഗങ്ങളിലെ പ്രാവീണ്യമാണ് ബ്രിട്ടീഷ് മലയാളി വായനക്കാരുമായി അവാര്‍ഡ് നൈറ്റില്‍ പങ്കിടാനുള്ളത്. മുന്‍ യുക്മ കലാതിലകങ്ങളായ സ്നേഹ സജിയും മിന്നാ ജോസും നിമിഷവും ലിയാ ടോമും ഒക്കെ മത്സരിച്ചു പോയ വേദിയില്‍ വളരെ പ്രതീക്ഷകളോടെയാണ് ശ്രുതി കടന്നു വരുന്നത്. ഹിന്ദി, മലയാളം, തമിഴ് ഗാനങ്ങളുടെ ചങ്ങലയില്‍ കോര്‍ത്തെടുത്ത തട്ടുതകര്‍പ്പന്‍ ഗാനരംഗങ്ങളിലൂടെ കാണികളില്‍ ആവേശമായി മാറാന്‍ ഉള്ള തയ്യാറെടുപ്പാണ് ശ്രുതി നടത്തുന്നത്. കുറച്ചു കൂടി മികവ് കാട്ടാമായിരുന്ന ക്ലാസിക്കല്‍ ഡാന്‍സ് ഒഴിവാക്കിയത് പരീക്ഷ പേടിയിലും. ഈ ദിവസങ്ങളില്‍ പരീക്ഷ ചൂടില്‍ ഒരു സെക്കന്റ് പോലും പാഴാക്കാതെ പഠനവുമായി മല്ലിടുന്ന ശ്രുതി അവാര്‍ഡ് നൈറ്റിന് തലേന്നും പരീക്ഷ എഴുതിയ ശേഷമാണ് പെര്‍ഫോമന്‍സ് ചെയ്യാന്‍ എത്തുന്നത് പോലും.

അതേ സമയം കുറച്ചു കൂടി കംഫര്‍ട്ടബിള്‍ ആയിട്ടാകും ഡെന്നായും ടെസ്സയും അവാര്‍ഡ് നൈറ്റില്‍ എത്തുക. പ്രത്യേകിച്ചും തങ്ങളുടെ ഇഷ്ട ഗായകന്റെ സാന്നിധ്യം ഉണ്ടാകും എന്നറിഞ്ഞതോടെ ഇരുവരും ത്രില്ലിലാണ്. മലയാളികളുടെ നിത്യഹരിത ഗാനങ്ങളായ രാരീ രാരീരം രാരോ പാടി ടെസ്സയും കാതോട് കാതോരം ചൊല്ലാന്‍ ഡെന്നായും എത്തുമ്പോള്‍ കാണികള്‍ക്കു ലഭിക്കുന്ന മധുര നിമിഷങ്ങളാകും ഇവരുടെ സമ്മാനം. ശുദ്ധ തെളിമയുള്ള ശബ്ദത്തില്‍ ഇരുവരും കെ എസ് ചിത്രയുടെയും ലതികയുടെയും ശബ്ദം കാണികളില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ തഴുകുന്ന ശബ്ദ മാധുര്യത്തില്‍ മനം മയങ്ങാന്‍ ഉള്ള അവസരമാണ് കാണികള്‍ക്കു ലഭിക്കുന്നത്. തങ്ങളുടെ ഏറ്റവും മികച്ച ശബ്ദത്തിനായി ഇരുവരും നിരന്തര പരിശീലനത്തിലാണ്. ഓ എന്‍ വി യും മോഹന്‍ സിത്താരയും ചേര്‍ന്നൊരുക്കിയ താരാട്ടു പാട്ടിനു ഇന്നും മലയാളികള്‍ കാതുകൂര്‍പ്പിക്കുകയാണ്. ഓ എന്‍ വി ഭരതന്‍ ഔസേപ്പച്ചന്‍ കൂട്ടുകെട്ടില്‍ പിറന്ന കാതോട് കാതോരം എന്ന പാട്ടു മനസ്സില്‍ ഒരു തേന്‍ നിലാവ് പെയ്യിച്ചാണ് കടന്നു പോവുക. അതിനാല്‍ ജൂണ്‍ ഒന്നിന് കവന്‍ട്രിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ കാണികള്‍ക്ക് നൃത്തവും സംഗീതവും ഇടകലര്‍ന്ന ഒരു രസികന്‍ ദിവസം തന്നെയാകും കയ്യില്‍ വന്നു ചേരുക എന്നുറപ്പ്.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.

യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category