1 GBP = 89.40 INR                       

BREAKING NEWS

പെട്ടെന്നൊരുനാള്‍ നിങ്ങളുടെ മകളെ അവളുടെ കൂട്ടുകാരിക്കൊപ്പം കാണാതായാല്‍ എന്തുചെയ്യും? ഒരു മലയാളി കുടുംബത്തില്‍ സംഭവിച്ച ദുരന്തം എസ്സെക്സിലെ മലയാളി നഴ്സ് പറയുന്നു...

Britishmalayali
kz´wteJI³

ന്തോഷത്തോടെ കഴിഞ്ഞു പോയിരുന്ന കുടുംബമാണ് ബ്ലോസ്സം അവന്യൂവിലെ ഫിലിപ്പ് മാളിയേക്കലിന്റേത്.പെട്ടെന്നാണ് ഒരു നാള്‍ പതിനാറു വയസുകാരിയായ മകളെ കാണാതാവുന്നത്.ഇസബെല്ലയ്ക്കൊപ്പം അവളുടെ കൂട്ടുകാരി ലെക്സിയും മിസ്സിംഗാണ്. എവിടെ പോയെന്ന് ഒരു പിടിയും ഇല്ല. മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആണ്. ഇനി അന്വേഷിക്കാന്‍ ഒരിടവും ബാക്കിയില്ല. എവിടെ പോയെന്നോ, എങ്ങനെ പോയെന്നോ, ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ.. ഒന്നും അറിയില്ല.

യുകെയില്‍ കുട്ടികളെ കാണാതാവുന്നത് പുതുമയുള്ള സംഭവം അല്ലെങ്കിലും ഒരു മലയാളി കുടുംബത്തില്‍ ഇങ്ങനെയൊരു സംഭവം ആദ്യമാണ്. യാതൊരു തെളിവുകളും ബാക്കിവെക്കാതെ എങ്ങോട്ടോ പോയ മകളെ എവിടെ പോയി അന്വേഷിക്കണം എന്നറിയാതെ, കൂടെ നില്‍ക്കുന്നവരില്‍ ആരെ വിശ്വസിക്കണം എന്നറിയാതെ, നിസ്സഹായരായി നില്‍ക്കുകയാണ് ഫിലിപ്പും ഭാര്യയും. ഈ കുടുംബത്തെ കാത്തിരിക്കുന്നത് ഇനിയെന്തൊക്കെ ആയിരിക്കും എന്ന് വായനക്കാരിലേക്ക് എത്തിക്കുകയാണ് എസ്സെക്സിലെ മലയാളി നഴ്സ്.

രശ്മി പ്രകാശ് രാജേഷ് എഴുതുന്ന മുഖങ്ങള്‍ എന്ന നോവലിലൂടെ അതാണ് നിങ്ങളോട് പങ്കുവെക്കുന്നത്... ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സായ രശ്മി പ്രകാശ് ഇതിനോടകം യുകെ മലയാളികള്‍ക്കിടയില്‍ കഥാകാരിയായും കവയത്രിയായും അവതാരികയായുംപേരെടുത്തു കഴിഞ്ഞിട്ടുണ്ട്. കോട്ടയം ജില്ലയിലെ കുമരകമാണ് രശ്മിയുടെ സ്വദേശം.
കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും സേലിയസ് കോളേജില്‍ നിന്നു കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ഇപ്പോള്‍ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനത്തോടൊപ്പം ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു.

പത്തു വയസു മുതല്‍ സ്‌കൂള്‍ മാഗസിനില്‍ കവിതകള്‍ എഴുതിത്തുടങ്ങിയ രശ്മി പഠനകാലത്ത് ദേവകി അന്തര്‍ജനത്തിന്റെ കീഴിലും അതിനു ശേഷം സീത മണിഅയ്യരുടെ കീഴിലും നൃത്തം അഭ്യസിച്ചു. സ്‌കൂള്‍, കോളേജ് വേദികളില്‍ തുടര്‍ച്ചയായി നൃത്തം അവതരിപ്പിച്ചിട്ടുമുണ്ട്.

2009ലാണ് യുകെയിലേക്ക് കുടിയേറിയത്. ഇപ്പോള്‍, എസ്സെക്സിലെ ചെംസ്‌ഫോര്‍ഡില്‍ ഭര്‍ത്താവ് രാജേഷ് കരുണാകരനുംഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ ആദിത്യ തേജസ് രാജേഷിനും ഒപ്പം താമസിച്ചുവരുന്നു. ആദ്യം സട്ടനിലായിരുന്നു കുടുംബ സമേതം താമസിച്ചിരുന്നത്. ബ്രിട്ടീഷ് മലയാളിയിലും ഫേസ്ബുക്ക് കൂട്ടായ്മയിലും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി വിതയും കഥയും നോവലുകളും എഴുതാറുണ്ട്. 2014-ല്‍ ഫോബ്മയുടെ കവിതാ രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ തുടര്‍ച്ചയായി മലയാളി മങ്ക, മിസ് കേരള പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു. ആദ്യ മലയാള ആല്‍ബം- ഏകം 2014 നവംബറില്‍ പുറത്തിറങ്ങി. 2018ല്‍ പുറത്തിറങ്ങിയ പ്രശസ്ത പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ സംഗീതം നല്‍കി ആലപിച്ച മഴനൂല്‍ക്കനവ് എന്ന ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി സ്റ്റേജ് പ്രോഗ്രാമുകളുടെ അവതാരകയായി പ്രവര്‍ത്തിച്ചു വരുന്ന രശ്മി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി കൂടെയാണ്. ഏകം എന്ന കവിതാസമാഹാരവും, മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങള്‍ എന്ന നോവലും 2018ല്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ വച്ച് പ്രകാശനം ചെയ്യപ്പെട്ടു.

നിരവധി സ്റ്റേജ് പ്രോഗ്രാമുകളുടെ അവതാരകയായും മദേഴ്‌സ്‌ചാരിറ്റിയുടെ സജീവ പ്രവര്‍ത്തകയുമായ രശ്മി കേരള ഗവണ്മെന്റിന്റെ മലയാളം മിഷന്‍ ക്ലാസ്സുകളില്‍ അധ്യാപികയായും പ്രവര്‍ത്തിക്കുന്നു.

രശ്മിയുടെ നോവല്‍ മുഖങ്ങള്‍ എല്ലാ ഞായറാഴ്ചയും ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നു...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category