1 GBP = 86.90 INR                       

BREAKING NEWS

കാപ്പി പ്രിയന്മാരെ ആഹ്ലാദിപ്പിന്‍; ദിവസം ആറു കപ്പ് കാപ്പിവരെ കുടിച്ചാല്‍ ഒന്നും സംഭവിക്കില്ല; ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയുടെ മാസങ്ങള്‍ നീണ്ട ഗവേഷണം തെളിയിക്കുന്നത് കാപ്പി കുടിച്ചാല്‍ രോഗം വരില്ലെന്ന്

Britishmalayali
kz´wteJI³

ദിവസം ആറു കപ്പ് കാപ്പിവരെ കുടിച്ചാലും കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ലെന്ന് പുതിയ പഠനം. എന്നാല്‍, അധികമായാല്‍ അമൃതും വിഷമെന്ന് പറയുന്നതുപോലെ, ആറു കപ്പിലേറെ കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് അത്ര നല്ലതുമല്ല. ആറ് കപ്പിലേറെ കാപ്പി കുടിച്ചാല്‍ ഹൃദ്രോഗ സാ്ധ്യത 22 ശതമാനം വര്‍ധിക്കുമെന്ന് സൗത്ത് ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി.

ലോകത്തിന്റെ കാപ്പി തലസ്ഥാനമെന്നറിയപ്പെടുന്ന ഫിന്‍ലന്‍ഡുകാരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഒരു ഫിന്‍ലന്‍ഡുകാരന്‍ ശരാശരി എട്ട് കപ്പ് കാപ്പി ഒരു ദിവസം കുടിക്കുന്നുണ്ടെന്നാണ് കണക്ക്. അമേരിക്കക്കാരന്‍ ഒരുദിവസം അകത്താക്കുന്നത് ശരാശരി 1.6 കപ്പ് കാപ്പിയാണെന്നും ഇന്റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍ പറയുന്നു.

കാപ്പിയിലടങ്ങിയിട്ടുള്ള കഫീന്‍ ആരോഗ്യത്തിന് നല്ലതല്ലെന്ന് നേരത്തെതന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കഫീന്‍ എത്രവരെയാകാം എന്നതാണ് പുതിയ ഗവേഷണത്തിന്റെ വിഷയം. കഫീന്‍ അമിതമായി കഴിക്കുന്നവരുടെ മരണസാധ്യതയേറുന്നുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നായിരുന്നു ഇത്തരമൊരു ഗവേഷണം ആലോചിച്ചത്. ആറുകപ്പുവരെ ഹൃദയം താങ്ങുമെന്നാണ് കണ്ടെത്തല്‍.

യുകെ ബയോബാങ്ക് ഡേറ്റയെ ആധാരമാക്കിയാണ് ഗവേഷണം നടത്തിയത്. 37-നും 73-നും മധ്യേ പ്രായമുള്ള 347077 പേരുടെ വിവരങ്ങളാണ് ഇതിലുള്ളത്. കഫീനെ ദഹിപ്പിക്കുന്ന സിവൈപി1എ2 എന്ന ജീനിനെ ആധാരമാക്കിയാണ് ഗവേഷണം നടത്തിയത്. കഫീന്‍ വിഘടിച്ച് ദഹനം എളുപ്പക്കാമാക്കാന്‍ ഈ ജീനാണ് സഹായിക്കുന്നതെന്നാണ് കരുതുന്നത്.

കാപ്പി കുടിക്കുന്നതിലുള്ള താത്പര്യം കൂടുതന്നതനുസരിച്ച് ഹൃദ്രോഗ സാധ്യതയും കൂടുന്നതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍, ദിവസം ആറ് കപ്പ് കാപ്പിവരെ ഹൃദയത്തെ ബാധിക്കുന്നില്ലെന്നും അവര്‍ വിലയിരുത്തി. സിവൈപി1എ2 എന്ന ജീന്‍ അടങ്ങിയിട്ടുള്ളവരില്‍ മറ്റുള്ളവരെക്കാള്‍ നാലിരട്ടി വേഗത്തില്‍ കാപ്പി ദഹിക്കുന്നതായും ഗവേഷകര്‍ മനസ്സിലാക്കി.

കാപ്പി കുടിക്കുന്നത് കൂടിയാല്‍ ഹൃദ്രോഗ സാധ്യത കൂടുമെന്ന് പല ഗവേഷണങ്ങളിലും നേരത്തെതന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍, എത്രത്തോളം കാപ്പി ഒരു ദിവസം കുടിക്കാമെന്നത് സംബന്ധിച്ച് പഠനം നടക്കുന്നത് ആദ്യമായാണ്. ആറ് കപ്പെന്ന് ഗവേഷകര്‍ പറയുന്നുണ്ടെങ്കിലും ഓരോരുത്തരുടെയും ശരീരപ്രകൃതിയനുസരിച്ച് അതില്‍ വ്യതിയാനമുണ്ടാകാമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category