1 GBP = 91.00 INR                       

BREAKING NEWS

സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളില്‍ ഉത്തരവാദിത്വ ബോധം ഉടലെടുക്കുകയും നന്മ നിറഞ്ഞ ഇടപെടലുകള്‍ മനുഷ്യരുടെയും സമൂഹങ്ങളുടെയും സംരക്ഷണമായി മാറുകയും ചെയ്യും

Britishmalayali
റോയ് സ്റ്റീഫന്‍

രോ വ്യക്തികളിലും ഉത്തരവാദിത്വബോധ്യം ഉണ്ടായിരിക്കേണ്ടത്  നിയമപരമായി  അനിവാര്യമാണ്. തന്നോടു തന്നെയും മറ്റുള്ളവരോടും സമൂഹത്തിനോടും. നന്മയാണെങ്കിലും തിന്മ പ്രവര്‍ത്തനമാണെങ്കിലും ഓരോ വ്യക്തികളും അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലായ്പ്പോഴും സ്വയമേ ഉത്തരവാദികളുമാണ് എന്നാല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ എല്ലാവര്‍ക്കും അവരുടേതായ  ന്യായീകരണങ്ങളും നിലപാടുകളുമുണ്ട് ചുരുക്കത്തില്‍ സ്വാര്‍ഥമതികളായ വ്യക്തികള്‍ക്ക് തങ്ങളുടെ വിലയേറിയ ഉത്തരവാദിത്വങ്ങളില്‍ നിന്നും എളുപ്പത്തില്‍ ഒഴിഞ്ഞു മാറുവാന്‍ സാധിക്കും എന്നാല്‍ പക്വമതികളായ വ്യക്തികള്‍ ഉത്തരവാദിത്വങ്ങള്‍  സ്വയമേ ഏറ്റെടുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയും പുതിയ  ഉത്തരവാദിത്വങ്ങളിലൂടെ ഉണ്ടാകുന്ന എല്ലാ നന്മ തിന്മകളേയും അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതായാണ് കാണപ്പെടുന്നത്. അതോടൊപ്പം തന്നെ വ്യക്തികള്‍ തങ്ങളുടെ  ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ് അവരോരുത്തരുടെയും ജീവിതം പൂര്‍ണ്ണമാകുന്നത്. ഓരോ വ്യക്തികളുടെയും ചിന്തകളിലും വാക്കുകളിലും പ്രവര്‍ത്തങ്ങളിലും ഈ ഉത്തരവാദിത്വബോധ്യം പ്രകടമാകുന്നതിലൂടെ അവരോരുത്തരുടേയും ജീവിതത്തിന്റെ ധാര്‍മികതയാണ് തെളിയുന്നത് ഉത്തരവാദിത്വബോധമുള്ള വ്യക്തികളുടെ വിശ്വസനീയത വര്‍ദ്ധിക്കുകയും മറ്റുള്ളവര്‍ക്ക് പൂര്‍ണ്ണ ആശ്രയവുമാവുകയാണ്.

ലോക ചരിത്രത്തിലുടനീളം സ്വയമേ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് വിജയം കൈവരിച്ച ധാരാളം നേതാക്കന്മാരെ ദര്‍ശിക്കുവാന്‍ സാധിക്കും. ആധുനികനേതൃത്വ പഠനങ്ങളിലെല്ലാം ഉത്തരവാദിത്വബോധ്യത്തിന് ധാരാളം നേട്ടങ്ങളും ഉദാഹരണങ്ങളും ചൂണ്ടികാണിക്കുന്നുമുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന വ്യക്തികളെ ഗ്രീക്ക് പുരാണങ്ങളിലെ അറ്റ്ലസ്  ദേവനോട് ഉപമിക്കുകയും ചെയ്യുന്നവരുമുണ്ട്. ഇത്രയൊക്കെയാണെങ്കിലും പുരാണങ്ങളിലെയും സമകാലീനങ്ങളിലെയും സംഭവ വികാസങ്ങളില്‍ നിന്നും കാണപ്പെടുന്നത് ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ സമൂഹത്തിന്റെ സംരക്ഷണത്തിനും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും കാരണഭൂതരായി മാറുന്നുന്നതായിട്ടാണ്.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തില്‍ ഉത്തരവാദിത്വബോധ്യത്തിലൂടെയുള്ള പ്രവര്‍ത്തനത്തിലൂടെ കുറച്ചു മനുഷ്യരുടെയെങ്കിലും ജീവന്‍ സംരക്ഷിച്ചു കൊണ്ട് സ്വന്തം ജീവന്‍ വെടിഞ്ഞ അസാമാന്യ മനുഷ്യ സ്നേഹിയായ രമേശ് രാജുവിനെക്കുറിച്ചു ചിലരെങ്കിലും വായിച്ചറിഞ്ഞിരിക്കും. നാല്‍പതു വയസ്സ് മാത്രം പ്രായമുള്ള ഒരു സാധാരണക്കാരന്‍ ഭാര്യയും കുട്ടികളുമുള്ള ഒരു കുടുംബനാഥന്‍ അവസരോചിതമായി പ്രവര്‍ത്തിച്ചതു കൊണ്ടു മാത്രം കുറച്ചുപേരുടെയെങ്കിലും ജീവന്‍ സംരക്ഷിക്കുവാന്‍ സാധ്യമായി. രമേശ് രാജുവെന്ന മനുഷ്യസ്നേഹി തന്നില്‍ ആരും ഏല്‍പ്പിക്കാത്ത ഉത്തരവാദിത്വം സ്വയമേ ഏറ്റെടുത്തുകൊണ്ട് സമൂഹത്തിന്റെ സംരക്ഷകനായി മാറുകയായിരുന്നു. ഇതുപോലെ കര്‍മ്മനിരധരായ വ്യക്തിത്വങ്ങള്‍ മറ്റുള്ളവരുടെ അസാധാരണമായ പെരുമാറ്റങ്ങള്‍ ശ്രദ്ധിക്കുകയും സമയോചിതമായി ഇടപെടുകയും ചെയ്യും. വിശ്വാസികളെ നിഷ്ഠൂരമായി കൊന്നൊടുക്കിയ ഭീകരന്റെ അസാധാരണമായ പെരുമാറ്റങ്ങള്‍ വലിയൊരു ബാക്ക്പാക്ക് തൂക്കി ദേവാലയത്തിലെത്തിയപ്പോള്‍ അസാധാരണമാണെന്ന് മനസ്സിലായതും ചോദ്യം ചെയ്യുവാനുള്ള ചങ്കൂറ്റം കാട്ടിയതും രമേശ് രാജുവെന്ന ഒരു വ്യക്തിക്ക് മാത്രമായിരുന്നു. ആ ഭീകരാക്രമണത്തില്‍ അദ്ദേഹത്തിന് ജീവന്‍ ബലികൊടുക്കേണ്ടി വന്നെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം നിസാര പരുക്കുകളോടെ രക്ഷപെട്ടു.
നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ട ഭീകരാക്രമണത്തില്‍ ഈ സാധാരണക്കാരന്റെ അസാധാരണ പ്രവൃത്തി ചിലപ്പോള്‍ ലോകജനത കാലക്രമേണ മറന്നുപോകും പക്ഷേ അവസരോചിതമായ ആ ഒരു പ്രവൃത്തി മൂലം സമയോചിതമായ ആ ഒരു ഇടപെടല്‍ മൂലം ജീവന്‍ തിരിച്ചു കിട്ടിയ വ്യക്തികള്‍ മനസ്സിലെങ്കിലും അദ്ദേഹത്തിന് നന്ദി പറയുന്നുണ്ടായിരിക്കും. അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുമുണ്ടാവും. രമേശ് രാജുവിന്റെ അവസോരിചിതമായ ഇടപെടലിനെയോര്‍ത്ത് അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന കുടുംബങ്ങള്‍ക്കു തീര്‍ച്ചയായും എക്കാലവും അഭിമാനിക്കുകയും ചെയ്യാം.

ലോകത്തിലുള്ള ഭൂരിഭാഗം ദൈവ വിശ്വാസികളുള്‍പ്പെടുന്ന മനുഷ്യര്‍  നന്മകള്‍ ചെയ്യുന്നതും പരോപകാരം ചെയ്യുന്നതും മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതും സ്വന്തം തെറ്റിന്മേല്‍ പശ്ചാത്തപിക്കുന്നതുമാണ് ദൈവീകത അഥവാ മാനവികത എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ലോകത്തിനു നന്മകള്‍ മാത്രം ചെയ്ത് കടന്നുപോയിട്ടുള്ള എല്ലാ മഹല്‍ വ്യക്തികളെയും എന്നും മാര്‍ഗദര്‍ശികളും പ്രതിപുരുഷന്മാരായി കണ്ടുകൊണ്ടു നന്മ പ്രവര്‍ത്തനങ്ങള്‍ പ്രോഘോഷിക്കുകയും ചെയ്യന്നത് ഇതുകൊണ്ടു മാത്രമാണ്.  മഹാത്മാ ഗാന്ധിയും മദര്‍ തെരേസയും പോലുള്ള മനുഷ്യ സ്നേഹികളുടെ അല്‍മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും എന്നും ജനങ്ങള്‍ പിന്തുടരുമ്പോഴും എന്തുകൊണ്ട്  മതത്തിനു വേണ്ടി മരിച്ചാല്‍ സ്വര്‍ഗം ലഭിക്കുമെന്ന് കുറച്ചു അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ മനസ്സില്‍ അന്ധമായ കപട വിശ്വാസം ഉടലെടുക്കുന്നു മതത്തിനു വേണ്ടി മറ്റുള്ളവരെ കൊന്നുകൊണ്ടു സ്വയം മരിച്ചാല്‍ മാത്രം ലഭിക്കുന്നതാണ് സ്വര്‍ഗ്ഗമെന്ന മൂഢ ചിന്താഗതികള്‍ ഉദയം ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ അവരോരുത്തരുടേയും മാതാപിതാക്കളും അവരെ അന്ധതയിലൂടെ നയിക്കുന്ന മാര്‍ഗദര്‍ശികളും മാത്രമാണ്.

ലോക ജനത നിരക്ഷരരായി ജീവിച്ചിരുന്ന കാലഘട്ടങ്ങളില്‍ മതത്തിനു വേണ്ടി യുദ്ധം ചെയ്യുവാന്‍ പ്രേരിപ്പിക്കുകയും അന്ധമായി അനുധാവനം ചെയ്തിരുന്ന ജനങ്ങളുണ്ടായിരുന്നു. പക്ഷേ ഇന്ന് ഈ ആധുനിക സമൂഹത്തില്‍ ഈ പ്രവണത പ്രായോഗികമല്ല. ഇപ്പോള്‍ നിലവിലുള്ളത് ഭൂമിശാസ്ത്രപരമായ അതിരുകള്‍ നിശ്ചയിച്ചു അതിരുകള്‍ സംരക്ഷിക്കുന്നതിനായി  ആ അതിരിനു പുറത്തുള്ളവരുമായിട്ടു യുദ്ധം ചെയ്യുന്ന രീതിയാണ്. ഒരേ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളിലുള്ള വ്യക്തികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുന്നതിനെ ആധുനിക കാലത്തു വിളിക്കുന്നത് കലാപങ്ങള്‍ എന്നാണ്. സാമൂഹിക സാംസ്‌കാരിക ചുറ്റുപാടുകളില്‍ നീതി ലഭിക്കാതെ വരുമ്പോഴാണ് സാധാരണക്കാര്‍ കലാപങ്ങളിലേയ്ക്ക് നയിക്കപ്പെടുന്നത്. ആധുനിക യുഗത്തില്‍ എല്ലാ മനുഷ്യരും പരസ്പരം അംഗീകരിച്ചുകൊണ്ട് ഒരുമിച്ചു ജീവിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഈ നീതി നിഷേധവുമില്ലാതായി. എന്നാലും മതതീവ്ര വിശ്വാസങ്ങള്‍  മനുഷ്യനെ തമ്മില്‍ അകറ്റി നിര്‍ത്തുകയും പുതു തലമുറയെ വീണ്ടും അന്ധ വിശ്വാസങ്ങളിലേയ്ക്ക് മാത്രം നയിച്ചുകൊണ്ടിരിക്കുന്നു. കലാപങ്ങള്‍ സാധ്യമല്ലാത്തതുകൊണ്ടു മതത്തിനു വേണ്ടി യുദ്ധം ചെയ്യുക എന്നത് ഇനി പ്രായോഗികമല്ല, അത് കൊണ്ടാണ് ഈ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ സുന്ദരമായ ഭൂമിയിലില്ലാത്ത  മൂഢസ്വര്‍ഗ്ഗങ്ങള്‍ തേടി ആത്മഹത്യ സ്‌ക്വാഡുകളിലേക്ക് നീങ്ങുന്നതായി വിശേഷിപ്പിക്കുന്നത്.

ആഗോള ഭീകര സംഘടനയായ ഐസിസിന്റെ പ്രവര്‍ത്തന ശൈലികളിലൊന്നായ ആത്മഹത്യാ സ്‌ക്വാഡുകള്‍ ശ്രീലങ്കന്‍ ജനതയ്ക്ക് പുത്തരിയല്ലെങ്കിലും അഭ്യസ്ഥവിദ്യരായ ശ്രീലങ്കന്‍ യുവാക്കളുടെ അതിഭീകര മതതീവ്ര നിലപാടുകള്‍ അത്യന്തം ആശങ്കാജനകം തന്നെയാണ്. ശ്രീലങ്കയിലെ മുസ്ലിംകള്‍ ഐസിസില്‍ ചേര്‍ന്നിട്ടുള്ളതിനെ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ രാജ്യാന്തര സുരക്ഷാ ഉദ്യോഗസ്ഥര്‍ 2016 നവംബറില്‍ പുറത്തുവിട്ടതിനൊപ്പം തന്നെ കേരളത്തില്‍ നിന്നും ഇരുപതോളം പേരെ കാണാതാവുന്നതും അവര്‍ ഐസിസില്‍  ചേര്‍ന്നിട്ടുണ്ടാകുമെന്ന സംശയം ബലപ്പെടുന്നതും. ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിം കേരളം സന്ദര്‍ച്ചിരുന്നു എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് അനുദിനം പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

അതോടൊപ്പം തന്നെ ആഗോള തലങ്ങളായ പാരീസ്, ഫിലിപ്പൈന്‍സ്  സ്ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ച ടിഎടിപി എന്ന കൊലയാളി രാസവസ്തു തന്നെയാണ് ശ്രീലങ്കയിലെ സ്ഫോടനങ്ങള്‍ക്കും ഉപയോഗിച്ചതെന്നു തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍  ഐസിസിന്റെ കരങ്ങള്‍ ദക്ഷിണ ഏഷ്യയിലേക്കെത്തിയതായി ഉറപ്പിച്ചു കഴിഞ്ഞു. കമ്പോളത്തില്‍ വളരെ എളുപ്പത്തില്‍ ലഭിക്കുന്ന രാസവസ്തുക്കളായ  നെയില്‍  പോളിഷ് റിമൂവര്‍, അസറ്റോണ്‍ ഹൈഡ്രജന്‍ പെറോക്സൈഡ് തുടങ്ങിയവ ചേര്‍ത്ത് നിര്‍മ്മിക്കുന്ന  ടിഎടിപി വിന്റെ സാന്നിധ്യം കേരളത്തില്‍ പലയിടത്തും കണ്ടെത്തിയതും സുരക്ഷാ ഉദ്യോഗസ്ഥരില്‍ ആശങ്കയുണര്‍ത്തുന്നു.

ലോകത്തെല്ലായിടത്തും സുരക്ഷാ സംവിധാങ്ങള്‍ പ്രബലമാക്കുമ്പോഴും ശക്തിപ്പെടുത്തുമ്പോഴും ആക്രമികള്‍ നൂതന മാര്‍ഗ്ഗങ്ങള്‍ തേടുന്നതായിട്ട് പുതിയ പഠനങ്ങളും സംഭവവികാസങ്ങളും  വ്യക്തമാക്കുന്നത്. മാനസാക്ഷിയില്ലാതെ മതഭ്രാന്ത് മൂത്ത ഭീകരവാദികള്‍ക്ക് മുന്നില്‍ കാണുന്ന ഏതൊരു വസ്തുവിനെയും പൊതു സമൂഹത്തിനെതിരെയുള്ള ആയുധമാക്കുവാനുള്ള  പ്രവണതയാണ് നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും പല ഭീകരന്മാരെ ഏകോപിച്ചുള്ള ഭീകരാക്രമണങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി തകര്‍ക്കുവാന്‍ സാധ്യമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍. ഒറ്റതിരിഞ്ഞുള്ള  ഭീകരരിലൂടെയുള്ള ആക്രമണങ്ങള്‍ പ്രധിരോധിക്കുവാനും തകര്‍ക്കുവാനും സാധിക്കാതെ വരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ എല്ലാ പ്രധിരോധ സംവിധാനങ്ങളും ഫലപ്രദമാകണമെന്നില്ല. ഇവിടങ്ങളിലാണ്  പൊതുജനങ്ങളുടെ സമചിത്തതയും സാമൂഹിക പ്രതിബദ്ധതയും ഉദയം ചെയ്യേണ്ടതും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തികമാക്കേണ്ടതും. തങ്ങളുടെയും മറ്റെല്ലാ പൊതുസമൂഹങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഏറ്റെടുക്കുവാനുള്ള സാമൂഹിക അവബോധം അഥവാ മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം ജീവന്‍ ഹോമിക്കുവാന്‍ പോന്ന അര്‍പ്പണ മനോഭാവം. ശ്രീലങ്കയില്‍ രമേശ് രാജുവെന്ന മനുഷ്യ സ്നേഹിയിലുണ്ടായ ഉത്തരവാദിത്വബോധം ഓരോ വ്യക്തികളിലും ഉദയം ചെയ്താല്‍ മാത്രമേ ഭീകരാക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുവാന്‍ സാധിക്കുകയുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category