1 GBP = 92.50 INR                       

BREAKING NEWS

തെച്ചിക്കോടിന്റെ പേരില്‍ എന്തിനീ ക്രൂരത? ആനപ്രേമികള്‍ എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് ആനവിരോധികളുടെ വിവരക്കേടുകള്‍ മാത്രമാണ്; മനുഷ്യജീവനേക്കാള്‍ പ്രാധാന്യം ആനയുടെ പേരിലുള്ള ആചാരങ്ങള്‍ക്ക് കല്‍പ്പിക്കുമ്പോള്‍ തോറ്റോടുന്നത് ആചാരങ്ങള്‍ക്കുള്ളില്‍ കഴിയുന്ന ഈശ്വരനാണ്; തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ പേരില്‍ ലഹളക്കിറങ്ങിയവരോട് പറയാനുള്ളത്..

Britishmalayali
kz´wteJI³

തകോടികള്‍ മുടക്കി നിര്‍മ്മിച്ച ഒരു പാലം പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം ആകുന്നതിനു മുമ്പ് വിള്ളല്‍ വീണ് അതിലേയുള്ള ഗതാഗതം നിര്‍ത്തി വെച്ചിരിക്കുന്നു. ആ പാലം നിര്‍മ്മിച്ച കോണ്‍ട്രാക്ടറേയും അതിന് സൂപ്പര്‍വിഷന്‍ നടത്തിയ എഞ്ചിനീയറെയും പിടിച്ച് അകത്തിടുന്നതിനു പകരം, ആ പാലത്തിനു ചുറ്റുമുള്ള മറ്റ് രണ്ടു പാലങ്ങള്‍ കൂടി നിര്‍മ്മിക്കാന്‍ അതേ എഞ്ചിനീയര്‍ക്കും അതേ നിര്‍മ്മാണ കമ്പനിക്കും അനുമതി നല്‍കിയിരിക്കുകയാണ്. ഇതാണ് നമ്മുടെ നാട്ടിലെ നടപ്പുരീതി. അതേക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടാന്‍ താല്‍പര്യമില്ലാത്ത മാധ്യമങ്ങള്‍ ഒരു വാര്‍ത്തയില്‍ അത് ഒതുക്കിയ ശേഷം തെച്ചിക്കാടുകാവ് രാമചന്ദ്രന്‍ എന്ന ആനയുടെ പിന്നാലെ നടക്കുകയാണ് ഒരാഴ്ച്ചയിലധികമായി.

തെച്ചിക്കാടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ എത്തിയില്ലെങ്കില്‍ തൃശ്ശൂര്‍ പൂരത്തിന്റ നൈഷ്ഠികതയും ആചാര സവിശേഷതയും നഷ്ടമാകും എന്ന കണ്ടുപിടിത്തമാണ് പലരും നടത്തുന്നത്. തെച്ചിക്കാട്ടുകാവ് രാമചന്ദ്രന്‍ രണ്ടായിരത്തി പതിനൊന്നു മുതല്‍ തൃശ്ശൂര്‍ പൂരത്തിന്റെ തെക്കേനട ചവിട്ടിത്തുറന്നു കയറുന്ന ആചാരം ഇല്ലെങ്കില്‍ പൂരത്തിന്റെ സവിശേഷതകള്‍ ഇല്ലാതായിത്തീരും എന്നു പറയുന്നവരോട് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അനുപമ പറയുന്നത് മനുഷ്യരുടെ ജീവനും നിയമമവുമാണ് വലുത്, അല്ലാതെ ആചാരം അല്ല എന്നാണ്. അത് കേട്ടപാതി കേള്‍ക്കാത്ത പാതി അനുപമയുടെ പൂര്‍വ്വകാല ചരിത്രമൊക്കെ ചികഞ്ഞ് ഹിന്ദുവിരുദ്ധതയുടെ പുതിയ ഉദാഹരണവുമായി പ്രചാരകര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.

ലജ്ജാകരമായ വസ്തുത, ഒരു ക്ഷേത്രത്തിലെ നിസ്സാരമായ ഒരു ആചാരത്തിന്റെ പേരില്‍ മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നതിനു വേണ്ടി ഒരു ആള്‍ക്കൂട്ടം കൂട്ടുനില്‍ക്കുമ്പോള്‍ അതിനൊപ്പം തുള്ളാന്‍ നമ്മുടെ സംവിധാനങ്ങളും ഒരുമിച്ചു വരുന്നു എന്നതാണ്. തൃശ്ശൂര്‍ പൂരത്തില്‍ ആനയെ എഴുന്നള്ളിക്കാനേ പാടില്ല എന്നൊരു ഉത്തരവായിരുന്നു വരുന്നത് എന്ന് കരുതുക. അല്ലെങ്കില്‍ തൃശ്ശൂര്‍ പൂരത്തില്‍ വെടിക്കെട്ട് പാടില്ല എന്നൊരു ഉത്തരവായിരുന്നു വരുന്നതെന്നു കരുതുക. സ്വാഭാവികമായും പൂരസ്നേഹികള്‍ക്കുണ്ടാകുന്ന വേദനയും നിരാശയും മനസ്സിലാക്കാന്‍ കഴിയും. അതിന്റെ പേരിലൊരു പ്രചാരണവും പ്രതികരണവും ഉണ്ടായാല്‍ അതിലൊരു ന്യായമുണ്ടായിരുന്നു.

എന്നാല്‍, 13 പേരെ കൊന്നു എന്നതു കൊണ്ട് ആ ആനയുടെ സ്ഥിരതയെക്കുറിച്ച് ഉറപ്പില്ലാത്തതു കൊണ്ട് ലക്ഷക്കണക്കിന് ആളുകളെത്തുന്ന ഒരു ഉത്സവ സ്ഥലത്തേക്ക് അത്തരം ഒരു ആനയെ കൊണ്ടുവരരുത് എന്ന് നിയമപരമായി ഉത്തരവ് നല്‍കാന്‍ അവകാശമുള്ള ജില്ലാ കളക്ടര്‍ പറയുമ്പോള്‍ അത് ജില്ലാ കളക്ടര്‍ക്കെതിരെയുള്ള പ്രചരണമായി ഹിന്ദുവിനെതിരെയുള്ള വ്യാഖ്യാനമായി ഒക്കെ ചിത്രീകരിക്കുന്നിടത്ത് സാരമായ എന്തോ കുഴപ്പം നമുക്കുണ്ട് എന്ന ധാരണയില്‍ എത്തേണ്ടി വരും. അനുപമ എന്ന ഐഎഎസുകാരി വിവാഹം കഴിച്ചത് ഒരു ക്രൈസ്തവ മതത്തിലുള്ള ആളായതുകൊണ്ടു മാത്രം അവര്‍ ഹൈന്ദവ രീതിയില്‍ ജീവിച്ചിട്ടും ഹിന്ദുവല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സാരമായി എന്തോ കുഴപ്പമുണ്ട് എന്ന് കരുതേണ്ടി വരും. തൃശ്ശൂര്‍ പൂരം ഈ നാടിന്റെ മൊത്തം പൈതൃക സ്വത്താണെന്നും ജാതി-മത എല്ലാ മലയാളികളുടെയും അഭിമാനമാണ് എന്നും മറന്നുകൊണ്ട് അത് ഹിന്ദുവിന്റെ കേവല ആചാരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ കുത്സിതശ്രമങ്ങളുടെ ഭാഗമാണ് ഈ ഒച്ചപ്പാട് എന്ന് പറയേണ്ടിവരും. ഈ വിയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category