1 GBP = 91.80INR                       

BREAKING NEWS

പാലായില്‍ പിഞ്ചു കുഞ്ഞും പിതാവും മരിച്ചത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഓട്ടോറിക്ഷ പാഞ്ഞുകയറി; ഭാര്യയും മൂത്ത കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ലോറിയില്‍ ഇടിച്ച ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു

Britishmalayali
kz´wteJI³

കടനാട്: പാലാ കടനാട്ടില്‍ പിതാവും പിഞ്ചു കുഞ്ഞും മരിച്ചത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഓട്ടോറിക്ഷ പാഞ്ഞുകയറി . നീലൂര്‍ മറ്റത്തിപ്പാറ പുതിയാമഠത്തില്‍ ജെന്‍സ്, ഒരു വയസുള്ള മകന്‍ അഗസ്ത് എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ ജെന്‍സിന്റെ ഭാര്യയും മുത്ത കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയാണ് അപകടമുണ്ടായത്. പിഴകില്‍ നിന്നും കൊല്ലപ്പള്ളിയിലേയ്ക്കുള്ള യാത്രാമധ്യേ ജെന്‍സ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജെന്‍സിന്റെ ഭാര്യയും മൂത്ത കുട്ടിയും ഓട്ടോയില്‍ ഉണ്ടായിരുന്നു. ഇവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category