1 GBP = 88.30 INR                       

BREAKING NEWS

അറേബ്യന്‍ നൃത്ത ചാരുതയുമായി ഗ്ലോസ്റ്റര്‍ ടീം; സിനിമാറ്റിക് ഡാന്‍സിന്റെ വര്‍ണപ്രപഞ്ചം ഒരുക്കാന്‍ സ്റ്റോക് ഓണ്‍ ട്രെന്റും; കാഴ്ചകളുടെ വസന്തം തീര്‍ത്ത് ഇക്കുറിയും അവാര്‍ഡ് നൈറ്റ് പൂത്തുലയും

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: അറേബ്യന്‍ നൈറ്റുകള്‍ സംഗീതത്തിലും നൃത്തത്തിലും കുളിരണിഞ്ഞാണ് പിറക്കുന്നതും മറയുന്നതും. നൃത്തത്തെയും സംഗീതത്തെയും ഇത്രത്തോളം ജീവിതത്തോട് ചേര്‍ത്ത് പിടിക്കുന്ന ജനസമൂഹവും ഏറെയില്ല. ദുബൈയിലും മറ്റും എത്തുന്ന ലോക സഞ്ചാരികള്‍ ഡെസേര്‍ട്ട് സഫാരി നടത്തി തുറസായ വേദിയില്‍ ആകാശം നോക്കിക്കിടന്നു അല്‍പം നൃത്തവും സംഗീതവും ഒക്കെ ആസ്വദിച്ച ശേഷമേ യാത്ര പൂര്‍ത്തിയാക്കൂ.

വലിയ ഹുക്ക വലിച്ചൂതി പുക വിട്ടു നൃത്തം ആസ്വദിക്കുന്ന സംഗീത സദസ്സുകള്‍ അറേബ്യാന്‍ ജീവിതത്തിന്റെ കൂടി ഭാഗമാണ്. എന്നാല്‍ ഈ കാഴ്ചകള്‍ അപൂര്‍വ്വമായാണ് ലോകത്തിന്റെ മറ്റു കോണുകളില്‍ എത്തുന്നത്. പക്ഷെ ഇത്തവണ അറേബ്യന്‍ സംഗീതത്തിന്റെ ലഹരി നുണയാന്‍ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് എത്തുന്നവര്‍ക്കും അവസരം ഒരുങ്ങുകയാണ്. ഒരു പക്ഷെ എട്ടു വര്‍ഷത്തെ യാത്രക്കിടയില്‍ ഇതാദ്യമായാണ് ഇത്തരം ഒരു നൃത്തം അവാര്‍ഡ് നൈറ്റിന്റെ ഭാഗമാകുന്നത്.

ഈ നൃത്തവുമായി എത്തി കാണികളുടെ മനം കവരാന്‍ തയ്യാറാകുന്നത് ഗ്ലോസ്റ്ററിലെ നൃത്ത സംഘമാണ്. നൃത്തത്തിന്റെ തുടക്കഭാഗം മുതല്‍ തന്നെ തകര്‍പ്പന്‍ പ്രകടനമാണ് ഈ നൃത്ത സംഘം പുറത്തെടുക്കുന്നത്.
ആറു അംഗ നൃത്ത സംഘമാണ് ഈ മനോഹര നൃത്തം വേദിയില്‍ എത്തിക്കുക. യുകെയിലെ വിവിധ വേദികളില്‍ നൃത്തവുമായി എത്തിയിട്ടുള്ള കൂട്ടുകാരായ ആറു പേരാണ് ഈ നൃത്തത്തിന്റെ ജീവന്‍. കണ്ണഞ്ചിപ്പിക്കുന്ന വേഷ വിധാനമാണ് ഇവരുടെ മറ്റൊരു ആകര്‍ഷണീയത.
സിയാന്‍ ജേക്കബ്, ദിയ ബൈജു, ജോവാന സജി, ഷാര്‍ലറ്റ് ജോസ്, ഇസബെല്‍ സുനില്‍, ലിസ്ബെത് പ്രിന്‍സ്, നീരജ ബോബി എന്നിവരാണ് വേദിയില്‍ അറേബ്യാന്‍ രാവിന് നിറം പകരാന്‍ എത്തുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കലാഭവന്‍ നൈസിന്റെ ശിക്ഷണത്തില്‍ പേരെടുത്ത ടീം കൂടിയാണിത് ഗ്ലോസ്റ്റര്‍ഷെറില്‍ ഒട്ടേറെ വേദികളില്‍ ഇതിനകം ഈ നൃത്ത സംഘം പരിചിത മുഖമായി മാറിക്കഴിഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടിയാണു ഇവര്‍ നൃത്തം ചെയ്യുന്നതും.
ഇവര്‍ക്കൊപ്പം അവാര്‍ഡ് നൈറ്റിന് ആഘോഷ രാവിന്റെ മൊഞ്ച് നല്‍കാന്‍ സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നും രണ്ടു ടീം കൂടി എത്തുന്നുണ്ട്. അടുത്തിടെ നടന്ന യുകെകെസിഎ കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ ടീമുകളാണ് തീം സോങ് ഡാന്‍സുമായി എത്തുന്നത്.
ഇവര്‍ ഈ നൃത്തം മറ്റെവിടെയും അവതരിപ്പിച്ചിട്ടില്ല എന്നതും പ്രത്യേകതയാണ്. കൗമാരം പിന്നിട്ട ഏഴു അംഗ സംഘമാണ് ഈ നൃത്തത്തിന് ജീവന്‍ നല്‍കുന്നത്. ഇവരെയും അണിയിച്ചൊരുക്കിയത് കലാഭവന്‍ നൈസ് തന്നെയാണ്.
ഇത്തവണ അദ്ദേഹത്തിന്റെ കീഴില്‍ പരിശീലനം നേടിയ മൂന്നാമത്തെ സംഘമാണ് അവാര്‍ഡ് നൈറ്റിന്റെ ജീവതാളമായി നിറയുന്നത്. സ്റ്റോക്കിന്റെ അഭിമാനമായി എത്തുന്നത് ഫ്‌ളാവിയ ജോണ്‍, ശില്‍പ ജോസ്, ഡോണ സജി, സിജിന്‍ ജോസ്, അലിറ്റ സാബു, ഹെലേന ബാബു എന്നിവരാണ്. മുതിര്‍ന്ന സംഘത്തിന് ഐറിന്‍ കിഷോര്‍, ലെക്സിയ ജിന്‍സ്, അല്‍വിയ ബിനോയ്, ഷാരോണ്‍ സെല്‍സണ്‍, ഡെന്ന സജി, ക്രൈസ്റ്റ മരിയ ജോര്‍ജ്, അന്‍മോള്‍ ബിനോജ് എന്നിവരാകും നേതൃത്വം നല്‍കുക.
പ്രൊഫഷണല്‍ നര്‍ത്തകര്‍ കയ്യടക്കുന്ന അവാര്‍ഡ് നൈറ്റിനെ അവരെ വെല്ലുന്ന തരത്തില്‍ കീഴടക്കാന്‍ തക്ക ഒരുക്കങ്ങളുമായാണ് ഈ മൂന്നു സംഘത്തിന്റെയും വരവ്. ഇതോടെ മികച്ച നൃത്യങ്ങള്‍ തന്നെയാകും വേദിയില്‍ എത്തുക എന്നുറപ്പിക്കാം. ഇത് കാഴ്ചയുടെ വസന്തമായി പൂത്തുലയുന്ന വിധം അവാര്‍ഡ് നൈറ്റിനെ ഒരുക്കിയെടുക്കും. മികവ് കാട്ടാന്‍ യുവ നര്‍ത്തകര്‍ മത്സര തീവ്രതയോടെ എത്തുമ്പോള്‍ കാണികള്‍ക്കു കണ്ണിനു കുളിരായി മാറുക യാകും ഓരോ പ്രകടനവും. 
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category