1 GBP = 87.30 INR                       

BREAKING NEWS

ലണ്ടനിലെ ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയത് കൊളംബോയിലേക്ക്; ഹോട്ടലില്‍വെച്ച് ഇരുവരും രക്തം ഛര്‍ദ്ദിച്ചെങ്കിലും മരണം വിളിച്ചത് യുവതിയെ; ശ്രീലങ്ക വിട്ടുപോകരുതെന്ന് ഭര്‍ത്താവിന് നിര്‍ദേശം നല്‍കി പോലീസ്

Britishmalayali
kz´wteJI³

വിവാഹം കഴിഞ്ഞ് മധുവിധു ആഘോഷിക്കാനായി ശ്രീലങ്കയിലെത്തിയ ദമ്പതിമാരില്‍ ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് യുവതി കൊളംബോയിലെ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ലങ്കയിലെ ഗോളിലുള്ള അമാരി എന്ന റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഉഷെയ്‌ല പട്ടേലാണ് രക്തം ഛര്‍ദിച്ച് മരിച്ച്. റിസോര്‍ട്ടില്‍നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന്് ഉഷെയ്‌ലയ്ക്കും ഭര്‍ത്താവ് ഖിലാന്‍ ചന്ദാരിയയ്ക്കും ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടാവുകയായിരുന്നു. മരണം സംബന്ധിച്ച അന്വേഷണം തീരുംവരെ ഖിലാനോട് രാജ്യംവിട്ടുപോകരുതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

വിവാഹം കഴിഞ്ഞയുടന്‍ ഇവര്‍ ശ്രീലങ്കയിലേക്ക് തിരിക്കുകയായിരുന്നു. വിവാഹത്തിന്റെ ആറാം നാളാണ് ദുരന്തമുണ്ടായത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ ഫോണ്‍ ഷോപ്പ് നടത്തുന്ന ഖിലാനെ പോലീസ് അറസ്റ്റ് ചെയ്യുകയോ എന്തെങ്കിലും കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍, മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍, പോലീസ് രാജ്യം വിടരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. തനിക്കിനി എവിടേക്കും പോണമെന്ന് ആഗ്രഹമില്ലെന്ന് ലങ്കയില്‍നിന്ന് ബ്രിട്ടീഷ് മാധ്യമങ്ങളോട് ഖിലാന്‍ പറഞ്ഞു.

ഏപ്രില്‍ 19-നായിരുന്നു ഇവരുടെ വിവാഹം. നാലു ദിവസത്തിനുശേഷം ഇവര്‍ മധുവിധുവിനായി ലങ്കയിലേക്ക് പുറപ്പെട്ടു. കടലോരത്തുള്ള റിസോര്‍ട്ടില്‍ താമസിച്ച അവര്‍, മാലിദ്വീപിലേക്ക് പോകാനിരിക്കെയാണ് സംഭവം. ഇരുവരും രക്തം ഛര്‍ദിച്ചെങ്കിലും ഉഷെയ്‌ലയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഉഷെയ്‌ല മരിച്ചിരുന്നു. ഏപ്രില്‍ 25-ന് കാരപ്പിത്തിയ ആശുപത്രിയില്‍വെച്ചാണ് മരണം സ്ഥിരീകരിച്ചത്. അന്നുമുതല്‍ ലങ്കയില്‍ കുടുങ്ങിയിരിക്കുകയാണ് ഖിലാന്‍.

അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ലെന്ന് ഖിലാന്‍ പറയുന്നു. കടുത്ത ഛര്‍ദിയെത്തുടര്‍ന്നുണ്ടായ നിര്‍ജലീകരണമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് മുറിയില്‍ അസ്വസ്ഥതയുളവാക്കുന്ന തരത്തിലുള്ള ദുര്‍ഗന്ധം തോന്നിയിരുന്നതായും ഖിലാന്‍ പറയുന്നു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഭക്ഷണത്തില്‍നിന്ന് അത്തരം കുഴപ്പങ്ങളുണ്ടാകാന്‍ വഴിയില്ലെന്ന് അമാരി റിസോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

തുടക്കത്തില്‍ ഖിലാനെ രാജ്യം വിടാന്‍ ലങ്കന്‍ അധികൃതര്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഭാര്യയുടെ മൃതദേഹം വിട്ടുകിട്ടാതെ പോകില്ലെന്ന് ഖിലാന്‍ നിലപാടെടുത്തു. പിന്നീടാണ് രാജ്യം വിട്ടുപോകരുതെന്ന് പോലീസ് നിര്‍ദേശിച്ചത്. ശ്രീലങ്കയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ ഖിലാനെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ വക്താവ് പറഞ്ഞു. ഉഷെയ്‌ലയുടെ മൃതദേഹം ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category