1 GBP = 88.30 INR                       

BREAKING NEWS

കാനഡയിലെ ലണ്ടനില്‍ മുതിര്‍ന്ന സ്ത്രീക്ക് നേരേയുള്ള ലൈംഗികാതിക്രമക്കേസില്‍ മലയാളി വൈദികന്‍ പിടിയില്‍; സംഭവം സീറോ-മലബാര്‍ സഭയുടെ കീഴിലുള്ള സെന്റ് മേരീസ് പള്ളിയില്‍; അറസ്റ്റിലായത് ആലപ്പുഴ തത്തംപള്ളി ഇടവകക്കാരനായ ടോബി ദേവസ്യ

Britishmalayali
kz´wteJI³

ലണ്ടന്‍/ കാനഡ: കാനഡയിലെ ലണ്ടനില്‍, ലൈംഗികാതിക്രമ കേസില്‍ മലയാളി വൈദികന്‍ പിടിയില്‍. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള സൗത്ത് ലണ്ടനിലെ കിങ് എഡ്വേര്‍ഡ് അവന്യൂവിലുള്ള കത്തോലിക്കാ പള്ളിയിലെ വൈദികന്‍ ടോബി ദേവസ്യ (33) ആണ് അറസ്റ്റിലായിരിക്കുന്നത്. സെന്റ് മേരീസ് പള്ളിയിലാണ് സംഭവം. ആലപ്പുഴ തത്തംപള്ളി ഇടവകക്കാരനാണ് ആരോപണവിധേയനായ വൈദികന്‍.

തിങ്കളാഴ്ചയാണ് വൈദികനെതിരെ പരാതി ഉയര്‍ന്നത്. ദേവാലയത്തിലെത്തിയ സ്ത്രീ അല്‍പസമയം വൈദികനുമായി സംസാരിച്ചു. മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ദുരുദ്ദേശത്തോടെയുള്ള സ്പര്‍ശമുണ്ടായത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസ് ജൂണ്‍ 24ന് കോടതി വീണ്ടും പരിഗണിക്കും. അന്ന് ടോബി ദേവസ്യ കോടതിയില്‍ ഹാജരാകണം. കാനഡയിലെ ക്രിമിനല്‍ നടപടിക്രമപ്രകാരമാണ് അറസ്റ്റ.

ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ പരാതിക്കാരി തയ്യാറായില്ല. സെന്റ് മേരീസ് പള്ളി കാനഡയിലെ ആദ്യ സിറോ-മലബാര്‍ പള്ളിയാണ്. പരാതിക്കാരിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. അഞ്ചുവര്‍ഷം മുന്‍പ് പൗരോഹിത്യം സ്വീകരിച്ചയാളാണ് ഈ വൈദികനെന്ന് സഭയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇദ്ദേഹം ഈ പള്ളിയില്‍ എത്തിയത്. വൈദികനെ വസതിയില്‍ നിന്നും അറസ്റ്റു ചെയ്യുന്നതിന് താന്‍ സാക്ഷിയാണെന്ന് ലണ്ടനിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റായി പയസ് ജോസഫ് ദി ലണ്ടന്‍ ഫ്രീ പ്രസിനോട് പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പള്ളിയില്‍ ചുമതലയേറ്റതു മുതല്‍ അദ്ദേഹത്തിന്റെ വൈദികവൃത്തിയില്‍ വിശ്വാസികളില്‍ തൃപ്തരായിരുന്നു. അപാര്‍ട്ട്മെന്റില്‍ വച്ച് ടോബി ദേവസ്യയെ വിലങ്ങണിയിച്ച് കൊണ്ടുപോകുന്നതിന് താന്‍ സാക്ഷിയായെന്നും ജോസഫ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category