1 GBP = 89.15INR                       

BREAKING NEWS

ബെക്‌സ്ഹില്‍ ഓണ്‍ സീയിലെ മലയാളി ഉറങ്ങാന്‍ കിടക്കുന്നതിനു തൊട്ടു മുമ്പ് തളര്‍ന്നു വീണു മരിച്ചു; പാഞ്ഞെത്തിയ ആംബുലന്‍സ് സംഘം കിണഞ്ഞു ശ്രമിച്ചിട്ടും ഹൃദയാഘാതത്തില്‍ നിന്നും കരകയറാനാവാതെ വീട്ടില്‍ തന്നെ മരണം: ചങ്ങനാശ്ശേരിക്കാരനായ ജോസിയുടെ മരണത്തില്‍ ഞെട്ടി യുകെ മലയാളി സമൂഹം

Britishmalayali
kz´wteJI³

ബെക്‌സ് ഹില്‍ ഓണ്‍ സീ മലയാളിയായ ജോസഫ് തോമസ് എന്ന ജോസി ഹൃദയാഘാതം മൂലം അകാല മരണത്തിനു കീഴടങ്ങി. ഞായറാഴ്ച രാത്രി 11.35 ഓടു കൂടിയായിരുന്നു മരണം. 46 വയസ് മാത്രമായിരുന്നു പ്രായം. പ്രാഥമിക നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളികള്‍ക്കിടയില്‍ സജീവമായിരുന്ന ജോസഫിന്റെ മരണ വിവരം അറിഞ്ഞ് നിരവധി മലയാളികളാണ് വീട്ടിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു ഏജന്‍സിയില്‍ കെയററായി താല്‍ക്കാലിക ജോലി ചെയ്തു വരികയായിരുന്നു ജോസഫ്.

ഞായറാഴ്ച അത്താഴം കഴിച്ച ശേഷം വീടിന്റെ മുകളിലെ മുറിയില്‍ വിശ്രമിക്കുകയായിരുന്നു ജോസഫ്. അടുക്കള ജോലികളെല്ലാം തീര്‍ത്ത് ജോസഫിന്റെ ഡയബറ്റിക്‌സിനുള്ള ഇഞ്ചക്ഷനുമായി മുറിയിലേക്ക് ചെന്നപ്പോഴാണ് ഭാര്യ ഡിനി ബോധമില്ലാതെ ജോസഫ് കിടക്കുന്നത് കണ്ടത്. നഴ്‌സായ ഡിനിക്ക് പ്രാഥമിക പരിശോധനയില്‍ തന്നെ ഹൃദയാഘാതം സംഭവിച്ചതാണെന്ന് മനസിലാവുകയും മനസ്സാന്നിധ്യം കൈവിടാതെ സിപിആര്‍ നല്‍കുകയും ചെയ്തു. ഉടന്‍ ആംബുലന്‍സ്, മെഡിക്കല്‍ ടീമിനെ വിളിക്കുകയും ചെയ്തു.

സിപിആര്‍ നല്‍കിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. വീട്ടിലേക്ക് കുതിച്ചെത്തിയ ആംബുലന്‍സ്, മെഡിക്കല്‍ ടീം മുക്കാല്‍ മണിക്കൂറോളം പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനാകാതെ, 11.35 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വീട്ടില്‍ വച്ചു നടന്ന മരണമായതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയും നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം സെന്റ് ലിയോണാഡ്‌സ് ഓണ്‍ സീയിലെ കണ്‍ക്വസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. 

നാട്ടില്‍ ചങ്ങനാശ്ശേരി തെങ്ങാന പത്തിച്ചിറ വീട്ടില്‍ പി ജെ തോമസിന്റെയും സിസിലിയുടെയും മകനാണ് ജോസഫ്. അഞ്ചു വര്‍ഷം സൗദിയില്‍ ജോലി ചെയ്ത ശേഷമാണ് 11 വര്‍ഷം മുന്‍പ് ജോസഫും കുടുംബവും യുകെയില്‍ എത്തിയത്. ആദ്യത്തെ ആറു വര്‍ഷം ഈസ്റ്റ്ഹാമിലായിരുന്നു താമസം. 2015 മുതലാണ് ബെക്‌സ് ഹില്ലിലേക്ക് എത്തിയത്. മലയാളി സമൂഹത്തിന്റെ എല്ലാ പരിപാടികളിലും പള്ളി കാര്യങ്ങളിലും സജീവമായിരുന്നു ജോസഫ്.

കണ്‍ക്വസ്റ്റ് ഹോസ്പിറ്റലില്‍ നാലു വര്‍ഷമായി തീയേറ്റര്‍ നഴ്‌സായി ജോലി ചെയ്യുകയാണ് ഭാര്യ ഡിനി ജോസി. നാട്ടില്‍ ചേര്‍ത്തല പള്ളിപ്പുറം പള്ളിപ്പറമ്പില്‍ പിവി ജോസഫ് - റോസമ്മ ദമ്പതികളുടെ മകളാണ്. സെന്റ് റിച്ചാര്‍ഡ്‌സ് സ്‌കൂളില്‍ പഠിക്കുന്ന 12 വയസുകാരി ജസീനയും ഏഴു വയസുകാരന്‍ ജെറോമും മക്കളാണ്. സെന്റ് മേരീസ് മാര്‍ഗന്റ് സ്‌കൂളിലാണ് ജെറോം പഠിക്കുന്നത്.

13 വര്‍ഷത്തോളമായി ബെക്‌സ്ഹിലില്‍ താമസിക്കുന്ന റെജി വര്‍ഗീസ് സഹോദരിയാണ്. നാട്ടിലും യുകെയിലുമായി താമസിക്കുന്ന തോമസ് തോമസ് (ജോയിച്ചന്‍), ജോജി തോമസ് (ഖത്തര്‍), ജോബി തോമസ് (കേരളം) എന്നിവരാണ് മറ്റു സഹോദരങ്ങള്‍.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category