1 GBP = 97.50 INR                       

BREAKING NEWS

മകന് ജോലി കിട്ടിയിട്ടു നാട്ടില്‍ പോകാനിരുന്ന അച്ഛന്‍ കണ്ടത് മകന്റെ ജയില്‍ ജീവിതം; പ്രവാസി ജീവിതാനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത 'ജീവിതം സാക്ഷി' ശ്രദ്ധേയമാകുന്നു

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടതില്‍

റെ പ്രതീക്ഷകളോടെയാണ് മലയാളികള്‍ പ്രവാസ ജീവിതം തെരഞ്ഞെടുക്കുകയും അന്യ നാട്ടില്‍ കിടന്ന് രാപ്പകലില്ലാതെ അധ്വാനിക്കുകയും ചെയ്യുന്നത്. കുടുംബത്തിന്റെ ബാധ്യതകളെല്ലാം തീര്‍ത്തു കഴിഞ്ഞാല്‍ പിന്നെ മക്കള്‍ക്കു വേണ്ടിയായി ബാക്കിയുള്ള ജീവിതം. അവര്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കി നല്ല കുട്ടികളാക്കി വളര്‍ത്തിയെടുക്കുവാനുള്ള ശ്രമങ്ങള്‍ പാടെ തകിടം മറിഞ്ഞാല്‍ എന്തു ചെയ്യും? അത്തരമൊരു കഥയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികളുടെ നാടകമായ 'ജീവിതം സാക്ഷി' പറയുന്നത്.

മകനു ഫീസ് നല്‍കാന്‍ പണം തികയില്ലെന്നു കരുതി നാട്ടില്‍ പോലും പോകാതെ പ്രവാസ ജീവിതം തള്ളി നീക്കുന്നു. അവനു ജോലി കിട്ടിയിട്ടു വേണം നാട്ടില്‍ പോകുവാന്‍. എന്നാല്‍, പ്രതീക്ഷകളെല്ലാം തകര്‍ത്തു കൊണ്ട് സ്‌നേഹിച്ചും കൊഞ്ചിച്ചും വളര്‍ത്തിയ മകന്‍ ജയിലില്‍ ആവുകയാണ്. ഇതുപോലെ, പ്രവാസികള്‍ അനുഭവിക്കുന്ന ചെറുതും വലുതുമായ എല്ലാ വിഷയങ്ങളും ഹാസ്യാത്മകമായും ഇടയ്ക്കൊന്നു കണ്ണു നനയിപ്പിച്ചും ആണ് ഈ നാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ജീവിതത്തിന്റെ പകുതി പിന്നിട്ട യുകെ മലയാളികള്‍ ഇനിയൊരു പക്ഷെ, കുറച്ചു നാള്‍ കൂടിയെ ഇവിടെ ഉണ്ടാകൂ. ഇതിനിടയില്‍ അസോസിയേഷന്‍, പള്ളി, സഭ, ജാതി, മതം, വഴക്ക്, കുശുമ്പ്, കുന്നായ്മ, കുറ്റപ്പെടുത്തല്‍, ശത്രുത അങ്ങനെ എണ്ണിയാല്‍ തീരാത്ത വിഷയങ്ങളാണ് ഈ നാടകം പറഞ്ഞു വെക്കുന്നത്. ഇതിലെ ഒരു കഥാപാത്രം പറയും പോലെ ഭാര്യയുടെ ഭക്തി മൂത്ത ഭ്രാന്തും ഒപ്പം നാടും വീടും കുടുംബവും ജോലിയും എല്ലാത്തിനെ കുറിച്ചും പറയാതെ പറഞ്ഞാണ് ഈ നാടകം അവതരിപ്പിച്ചിരിക്കുന്നത്. 

മലയാളികള്‍ക്കിടയില്‍ ഉള്ള അമിതമായ ഭക്തിയൈയും ജാതി, മതം, വിവിധ വിഭാഗങ്ങള്‍ ഒക്കെ തിരിച്ചുള്ള യുകെ മലയാളിയുടെ ഇപ്പോഴത്തെ മുന്നോട്ടു പോക്കിനെയും നാടകം കുറ്റപ്പെടുത്തുമ്പോള്‍ ഒപ്പം എപ്പോഴും ഉണ്ടാകുന്ന സൗഹൃദത്തിന്റെ ശക്തിയെ ബോധ്യപ്പെടുത്താനും ഈ നാടകത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രളയദുരന്തത്തില്‍ കേരളം ആകെ തകര്‍ന്നപ്പോള്‍ നാടിന് വേണ്ടി ഒരുമയോടെ പ്രവാസികള്‍ ഭക്ഷണവും തുണിയും പണവും ഒക്കെ നാട്ടില്‍ എത്തിച്ചതും നാടകത്തില്‍ വിഷയം ആകുന്നു. 

യുകെ മലയാളികള്‍ക്കു മാത്രമല്ല, പ്രവാസികളുടെ മുഴുവന്‍ നുറുങ്ങു വിഷയങ്ങള്‍ ഹാസ്യം കലര്‍ത്തിയും അവസാന രംഗം യുകെയില്‍ പലയിടങ്ങളിലും കണ്ടു വരുന്ന സംഭവങ്ങളുടെ നേര്‍കാഴ്ചപോലെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. സ്റ്റോക്ക് തീയേറ്റേഴ്സ് അണിയിച്ചൊരുക്കിയ 'ജീവിതം സാക്ഷി' എന്ന നാടകം കഴിഞ്ഞ ഈസ്റ്റര്‍ വിഷു ആഘോഷത്തിനാണ് ആദ്യമായി വേദിയില്‍ അവതരിപ്പിച്ചത്. കാണികളുടെ മുഴുവന്‍ കയ്യടി നേടിയാണ് നാടകത്തിനു തിരശ്ശീല വീണത്. വമ്പിച്ച കരഘോഷം നേടിയ നാടകം യു ട്യൂബിലും കാണാന്‍ സാധിക്കും.

നഴ്സായി ജോലി ചെയ്യുന്ന സാബു എബ്രഹാമാണ് നാടകം എഴുതി തയ്യാറാക്കിയ സംവിധാനം ചെയ്തിരിക്കുന്നത്. നാടകത്തില്‍ അച്ഛന്‍ വേഷം കൈകാര്യം ചെയ്തതും സാബുവാണ്. അസോസിയേഷന്‍ പ്രസിഡന്റ് എന്ന ശ്രദ്ധേയമായ കഥാപാത്രമായി  സോബിച്ചന്‍ കോശിയും ആദ്യാവസാനം വേദിയില്‍ നിറഞ്ഞു നില്‍ക്കുന്നു. രണ്ട് വനിതകളും നാടകത്തില്‍ വേഷമിട്ടിരിക്കുന്നു. റണ്‍സ് മോന്‍ എബ്രഹാം, സോക്രട്ടീസ്, ജയ്‌സണ്‍ ആന്റണി, ബിനോയി ചാക്കോ, ജ്യോതിസ് ജോസഫ്, ഡിക്ക് ജോസ്, സജി വര്‍ഗീസ്, ജോസ് ആന്റണി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category