1 GBP = 89.15INR                       

BREAKING NEWS

എല്ലാത്തിനും സ്വന്തം വഴികള്‍; പാരമ്പര്യങ്ങള്‍ക്ക് പുല്ലുവില; ഹാരിയെ പൂര്‍ണമായും അടിമയാക്കി; മേഗനെതിരേയുള്ള അമര്‍ഷം വ്യക്തമാക്കി കൊട്ടാരവൃത്തങ്ങള്‍; ആര്‍ച്ചിയുടെ പൂര്‍ണാധികാരം ഇപ്പോഴും രാജ്ഞിക്കു തന്നെ

Britishmalayali
kz´wteJI³

ഹാരി രാജകുമാരന്റെ നിയന്ത്രണമാകെ സ്വന്തമാക്കി മേഗന്‍ മെര്‍ക്കല്‍ കൊട്ടാരം നിയമങ്ങളാകെ തെറ്റിക്കുന്നുവെന്ന് ബ്രിട്ടീഷ് കൊട്ടാരം വൃത്തങ്ങള്‍ക്ക് അമര്‍ഷം. പല സന്ദര്‍ഭങ്ങളിലും കൊട്ടാരം മാമൂലുകള്‍ ലംഘിച്ച് സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ തീരുമാനിക്കുന്ന മേഗന്റെ സ്വഭാവമാണ് അവര്‍ക്ക് പിടിക്കാത്തത്. കുഞ്ഞിന്റെ ജനനം പോലും ഇന്‍സ്റ്റഗ്രാമിലൂടെയാണ് മേഗന്‍ അറിയിച്ചത്. ഇതൊക്കെ ബക്കിങ്ങാം കൊട്ടാരത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് കൊട്ടാരം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


വിവാഹം മുതല്‍ക്ക് മേഗന്റെ പല നടപടികളിലും കൊട്ടാരത്തിലുള്ളവര്‍ക്ക് അമര്‍ഷമുണ്ട്. എന്നാല്‍, തന്റെ ജീവിതം സ്വയം നിര്‍ണയിക്കുന്നതാവണമെന്ന കടുത്ത നിലപാടിലാണ് മേഗന്‍. ഹാരിയുമൊത്ത് കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍നിന്ന് ഫ്രാഗ്മോര്‍ കോട്ടേജിലേക്ക് താമസം മാറ്റിയതും ഗര്‍ഭകകാല ശുശ്രൂഷയ്ക്ക് കൊട്ടാരത്തിലെ ഔദ്യോഗിക ഡോക്ടര്‍മാര്‍ വേണ്ടെന്ന് തീരുമാനിച്ചതുമൊക്കെ മറ്റുള്ളവരെ ചൊടിപ്പിച്ചിരുന്നു. ഹാരിയുടെ സഹോദരന്‍ വില്യമിന്റെ ഭാര്യ കെയ്റ്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും മേഗനെ വാര്‍ത്തകളിലെത്തിച്ചു.

തന്നിഷ്ടം നോക്കിയുള്ള മേഗന്റെ ജീവിതം നിയന്ത്രിക്കാന്‍ ബക്കിങ്ങാം കൊട്ടാരം ചില കടുത്ത തീരുമാനങ്ങളെടുത്തേക്കുമെന്നും സൂചനയുണ്ട്. കൊട്ടാരത്തിലെ ആഭരണശേഖരം കൈകാര്യം ചെയ്യുന്നതില്‍നിന്ന് മേഗനെ രാജ്ഞി വിലക്കിയത് അതിന്റെ ഭാഗമായാണ്. ഹാരിയെ വരുതിക്ക് നിര്‍ത്തി മേഗനാണ് കുടുംബത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് കൊട്ടാരംവൃത്തങ്ങളുടെ ആക്ഷേപം. കെയ്റ്റുമായുള്ള മേഗന്റെ അഭിപ്രായ ഭിന്നത, ഹാരിയെയും വില്യമിനെയും തമ്മില്‍ അകറ്റിയെന്നും അവര്‍ പരാതിപ്പെടുന്നു.

കുഞ്ഞ് ജനിച്ചശേഷവും ഈ ഭിന്നത തുടരുന്നുണ്ടെന്നാണ് സൂചനകള്‍. ഹാരിയുടെയും മേഗന്റെയും കുഞ്ഞിനെ കാണാന്‍ ഒരാഴ്ചയായിട്ടു വില്യമും കെയ്റ്റും വന്നിട്ടില്ല. കൊട്ടാരത്തിലെ പലരെയും കുഞ്ഞ് ജനിച്ച കാര്യം വാട്‌സാപ്പിലൂടെയാണ് ഹാരി അറിയിച്ചതെന്ന പരാതിയും ഉയര്‍ന്നിരുന്നു. കുഞ്ഞിനെ സാധാരണ മറ്റ് കുട്ടികളെപ്പോലെ വളര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്ന് മേഗന്‍ പലവട്ടം പറയുകയും ചെയ്തു. മേഗന്റെ അമേരിക്കന്‍ പൗരത്വമുപയോഗിച്ച് കുഞ്ഞിന് അമേരിക്കന്‍ പൗരത്വം കൂടി നേടാന്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

എന്നാല്‍, ബ്രിട്ടീഷ് കൊട്ടാരത്തിലെ ഏഴാം കിരീടാവകാശിയായ ആര്‍ച്ചി ഹാരിസണിന്റെ കാര്യത്തില്‍ മേഗന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്നാണ് സൂചന. കിരീടാവകാശിയെന്ന നിലയ്ക്ക് ആര്‍ച്ചിയുടെ അവകാശം രാജ്ഞിക്കാണ്. കൊട്ടാരത്തിലെ അനന്തരാവാകാശികളുടെ കരുതലും വളര്‍ച്ചയുമൊക്കെ രാജ്ഞിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. വില്യമിന്റെ മക്കളായ ജോര്‍ജ്, ഷാര്‍ലറ്റ്, ലൂയി എന്നീ കുഞ്ഞുങ്ങളെപ്പോലെ, ആര്‍ച്ചിയും രാജ്ഞിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

ജോര്‍ജ് ഒന്നാമന്‍ രാജാവിന്റെ കാലം മുതല്‍ക്കെയുള്ള കീഴ്‌വഴക്കമാണത്. കുട്ടികളുടെ പഠനം, വളര്‍ച്ച, വിവാഹം തുടങ്ങി എല്ലാക്കാര്യങ്ങളിലും രാജ്ഞിക്ക് ഇടപെടാനാവും. തന്റെ മകന്‍ ജോര്‍ജ് രണ്ടാമനുമായുള്ള ബന്ധം ഉലഞ്ഞപ്പോഴാണ് പേരക്കുട്ടികളുടെ കാര്യത്തില്‍ രാജാവിന് അധികാരം സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് ജോര്‍ജ് ഒന്നാമന്‍ പുറപ്പടുവിച്ചത്. അതേ നിയമപ്രകാരം, പേരക്കുട്ടികളുടെ അവകാശം രാജ്ഞിയില്‍ നിക്ഷിപ്തമാണെന്നും മേഗന് ഇതില്‍ കൂടുതല്‍ ഇടപെടാനാവില്ലെന്നും കൊട്ടാരം വൃത്തങ്ങള്‍ പറയുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category