1 GBP = 93.20 INR                       

BREAKING NEWS

ആഘോഷത്തിന്റെ ചന്ദന മണിവാ തില്‍ തുറക്കാന്‍ എത്തുന്നത് ജി വേണുഗോപാല്‍; സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പാടി മലയാളി മനസില്‍ കൂടു കൂട്ടിയ ഗായകന്‍ മൂന്നാഴ്ചക്കിടെ യുകെയിലേക്ക് എത്തുന്നത് രണ്ടാം വട്ടം; അവാര്‍ഡ് നൈറ്റിലേക്ക് വരുന്നത് ആടിപ്പാടാന്‍ തന്നെ

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: തലക്കനമില്ലാത്ത പാട്ടുകാരന്‍. ജി വേണുഗോപാല്‍ എന്ന മലയാളി പാട്ടുകാരനെ കുറിച്ച് പറഞ്ഞാല്‍ ഏതു മലയാളിയും ചിന്തിക്കുന്നത് ഇങ്ങനെയാകും. ഒരു സിനിമയില്‍ പാട്ടു പാടുകയോ തല കാണിക്കുകയോ ചെയ്താല്‍ പിന്നെ താരജാ കാണിക്കുന്നവരുടെ ഇടയില്‍ വേണുഗോപാലിനെ പോലുള്ളവര്‍ അപൂര്‍വമാണ്. ഭാഗ്യവശാല്‍, ബ്രിട്ടനിലെ മലയാളികള്‍ക്ക് വേണ്ടി ബ്രിട്ടീഷ് മലയാളിക്ക് എപ്പോഴും ലഭിക്കുന്നതും ഇത്തരം ജാടകള്‍ ഇല്ലാത്ത തനി സാധാരണക്കാരായി, സാധാരണക്കാര്‍ക്ക് വേണ്ടി ജീവിക്കുന്ന താരങ്ങളെയാണ്.

അഞ്ചു വര്‍ഷം മുന്‍പ് നടന്ന ക്രോയ്ഡോണ്‍ അവാര്‍ഡ് നൈറ്റില്‍ അതിഥി ആയി എത്തിയ മലയാള സിനിമയുടെ മഹാമേരു മധു ക്ഷണം ലഭിച്ചു പിറ്റേന്ന് തന്നെ യാത്ര പുറപ്പെടാന്‍ തക്കമുള്ള ഔന്നധ്യമാണ് കാണിച്ചത്. ഇപ്പോള്‍ യുകെ മലയാളികളുടെ പ്രിയ കൂടപ്പിറപ്പായി മാറിയിരിക്കുന്ന മലയാളികളുടെ ആദ്യ റൊമാന്റിക് ഹീറോ ശങ്കറും ഇതേവിധമാണ് പലവട്ടം അവാര്‍ഡ് നൈറ്റില്‍ അതിഥിയായി എത്തിയത്.

അത്തരം ഒരു സൗഭാഗ്യം വീണ്ടും ആവര്‍ത്തിക്കുകയാണ് ഇത്തവണ കവന്‍ട്രിയില്‍. ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്ലബില്‍ തനി മലയാളി സദസിനോട് തനി മലയാളത്തില്‍ മലയാളിയായി ആടിപ്പാടാന്‍ എത്തുന്നത് 35 വര്‍ഷത്തിലേറെ മലയാള മനസിനെ മദിപ്പിച്ച പ്രിയ ഗായകന്‍ ജി വേണുഗോപാലാണ്. ബ്രിട്ടീഷ് മലയാളിക്ക് വേണ്ടി നാലു ദിവസത്തേക്ക് യുകെയില്‍ എത്തുന്ന വേണുഗോപാല്‍ ഇങ്ങനെ ഒരു ചടങ്ങിന് എത്തുന്നത് തന്നെ യുകെ മലയാളികള്‍ നിറഞ്ഞു നല്‍കിയ സ്നേഹത്തിനു പ്രത്യുപകാരമായാണ്.

കാരണം രണ്ടു നാള്‍ മുന്നേ  ലണ്ടനില്‍ ചെണ്ടമേള പെരുമക്കു എത്തിയ വേണുഗോപാല്‍ വീണ്ടും രണ്ടാഴ്ച കഴിഞ്ഞാല്‍ അവാര്‍ഡ് നൈറ്റിന് വേണ്ടി വിമാനം കയറേണ്ടി വരും. എന്നാല്‍ സാധാരണക്കാര്‍ക്കായി ലാഭേച്ഛ ഇല്ലാതെ നടത്തുന്ന ഒരു പരിപാടിയിലേക്ക് ക്ഷണം ലഭിച്ചാല്‍ ഒരു മടിയും പറയാതെ വരുവാന്‍ തനിക്കു കഴിയും എന്നതാണ് വേണുഗോപാല്‍ തെളിയിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വേണുഗീതം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന വേണുഗോപാല്‍ മനസറിഞ്ഞു യുകെ മലയാളികള്‍ നല്‍കിയ സ്നേഹം അനുഭവിച്ചാണ് മടങ്ങിയത്. തങ്ങള്‍ കണ്ടുപരിചയമുള്ള താരജാടയുള്ള പാട്ടുകാരില്‍ നിന്നും തികച്ചും വ്യത്യസ്തനായി ഇടപെടുന്ന വേണുവിനെ അടുത്തറിഞ്ഞ യുകെ മലയാളികള്‍ അദ്ദേഹത്തെ ഒന്ന് കൂടി ആഘോഷിക്കാന്‍ തയ്യാറെടുക്കവേയാണ് മേളപ്പെരുമയുടെ വരവ്.

എന്നാല്‍ താരപ്പൊലിമയില്‍ നടന്ന ഈ ചടങ്ങില്‍ വേണുഗോപാലിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു എന്നതാണ് വാസ്തവം. പേരിനു വേണ്ടി പങ്കെടുത്ത ക്ഷീണം മാറ്റാന്‍ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിനായി കാത്തിരിക്കുകയാണ് പാട്ടുസ്നേഹികള്‍. രണ്ടാഴ്ച കഴിഞ്ഞാല്‍ അവാര്‍ഡ് നൈറ്റിന് വേണ്ടി വീണ്ടും എത്തുന്ന അദ്ദേഹം ആവോളം പാട്ടു സമ്മാനിക്കുമ്പോള്‍ ആടിപ്പാടി ആഘോഷരാവില്‍ താനെ പൂവിടുന്ന മോഹങ്ങള്‍ക്കൊപ്പം ഉല്ലസിക്കാന്‍ തയാറെടുക്ക്കു കയാണ് വേണുഗോപാല്‍ ആരാധകര്‍.

ഉണരുമീ ഗാനം, ഉരുകുമെന്‍ ഉള്ളം എന്നദ്ദേഹം പാടിയപ്പോള്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രാത്രികളുടെ തീക്ഷണ കാലം മലയാളി മറക്കില്ല. ഒടുവില്‍ ഒരു താരാട്ടു പോലെ മൂന്നാംപക്കത്തിലെ ആ അനശ്വര ഗാനം കേട്ടാണ് ശരാശരി മലയാളികള്‍ ഉറങ്ങിയിരുന്നത്. റേഡിയോ ചലച്ചിത്ര ഗാന പരിപാടികളില്‍ ആസ്വാദകര്‍ വീണ്ടും വീണ്ടും ആവശ്യപ്പെട്ടു അനേകവര്‍ത്തി പാടി കേട്ടപ്പോഴും ആ ഗാനത്തിന്റെ തീവ്രത ഒട്ടും കുറഞ്ഞില്ല.

ആ പാട്ടിനു മാത്രമല്ല, വേണുവിന്റെ നിത്യ ഹരിത ഗാനങ്ങളായ ഒന്നാം രാഗം പാടിയും, ചന്ദന മണിവാതില്‍ തുറന്നിട്ടും, കാണാനഴകുള്ള മാണിക്യ കുഴലിനോട് കിന്നാരം ചൊല്ലിയും മനസേ ശാന്തമാകൂ എന്ന് ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചും ഒക്കെയാണ് ആ സ്വരത്തെ മലയാളി സ്നേഹിച്ചു തുടങ്ങിയത്. കാലം നാലു പതിറ്റാണ്ട് ആയിട്ടും ആ സ്നേഹത്തിനു ലവലേശം മങ്ങലില്ല എന്നതാണ് സത്യം.

മറ്റു പ്രമുഖ ഗായകരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറച്ചു ഗാനങ്ങളെ വേണുഗോപാല്‍ എന്ന ഗായകന്‍ പാടിയിട്ടുള്ളൂ. എന്നാല്‍ ഏറെക്കുറെ മുഴുവന്‍ പാട്ടുകളും സൂപ്പര്‍ ഹിറ്റ് ആയി എന്ന ട്രാക് റെക്കോര്‍ഡ് ഒരു പക്ഷെ വേണുവിന് മാത്രം സ്വന്തമായിരിക്കും. ഇതേപ്പറ്റി അദ്ദേഹം തന്നെ പറയുന്നത് താന്‍ പാട്ടുകളുടെ പിന്നാലെ പോകാത്തത് കൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചത് എന്നാണ്. താന്‍ പാടിയ പാട്ടുകളെല്ലാം തന്നെ തേടി വരിക ആയിരുന്നു, അഥവാ തന്റെ ശബ്ദത്തിനു ഇണങ്ങിയ പാട്ടുകള്‍ ആയതിനാല്‍ അവ പാടാന്‍ താന്‍ നിയോഗിക്കപ്പെടുക ആയിരുന്നു എന്നുമാണ് ഗായകന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

അറുപതാം പിറന്നാളിലേക്കു അധികകാലം ഇല്ലെങ്കിലും കാഴ്ചയിലും ശബ്ദത്തിലും ചെറുപ്പത്തിന്റെ പ്രസരിപ്പാണ് വേണുഗോപാലില്‍ നിറയുന്നത്. മലയാളം ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത നിറക്കൂട്ടിലെ പൂമാനമേ എന്ന ആദ്യ പാട്ടു മുതല്‍ ഒടുവില്‍ പാടിയ ബാബ കല്യാണിയിലെ കൈ നിറയെ വെണ്ണ തരാം, ഫ്ലാറ്റ് നമ്പര്‍ ഫോര്‍ ബിയിലെ ഇനിയുമീറനണിയുമോ വരെയുള്ള ഗാനങ്ങള്‍ മലയാളിക്ക് മറക്കാതെ നെഞ്ചിന്‍ കൂട്ടില്‍ സൂക്ഷിക്കാനുള്ളതാണ്. ഈ ഒരു ഭാഗ്യം ലഭിച്ച ഗായകര്‍ മലയാളത്തില്‍ പേരെടുത്തു പറയാന്‍ അധികമില്ല. 
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category