1 GBP = 92.90 INR                       

BREAKING NEWS

ഭര്‍ത്താവിനു തളര്‍വാതം വന്നു കിടപ്പിലായപ്പോള്‍ മക്കളോടൊപ്പം മാറി താമസിച്ച് യുവതി; വീട്ടിലെ കാര്യങ്ങള്‍ നോക്കിയത് ഭാര്യയുമായി പിണങ്ങി കഴിയുന്ന അനീഷും; മാമന്റെ വരവ് അസഹനീയമായപ്പോള്‍ എല്ലാം അച്ഛനോട് പറയുമെന്ന് മൂത്തമകള്‍; പ്രകോപിതനായ അമ്മയുടെ കാമുകന്‍ ചൂരല്‍ എടുത്ത് തല്ലി ചതച്ചത് എട്ട് വയസ്സുകാരിയെ; അമ്മ കൈകെട്ടി നോക്കി നിന്നപ്പോള്‍ സഹികെട്ട കുട്ടി എല്ലാം വല്യമ്മമാരോട് തുറന്ന് പറഞ്ഞു; ഉപ്പുതറയിലെ അനീഷ് കുടുങ്ങിയത് ഇങ്ങനെ; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നാലെ കട്ടപ്പനയിലും സമാന സംഭവം

Britishmalayali
kz´wteJI³

കട്ടപ്പന: തൊടുപുഴയിലെ ഏഴ് വയസ്സുകാരനെ ക്രൂരമായി കൊന്നത് അരുണ്‍ ആനന്ദാണ്. കുട്ടിയെ രക്ഷിക്കാന്‍ അമ്മയുടെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടായില്ല. കുട്ടിയുടെ കൊലയ്ക്ക് പരോക്ഷ പിന്തുണ നല്‍കിയ അമ്മയെ സമ്മര്‍ദ്ദത്തിനൊടുവില്‍ പൊലീസ് കേസില്‍ പ്രതിചേര്‍ത്തു. എന്നാല്‍ ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം കൊടുക്കാവുന്ന വകുപ്പുകള്‍. ജുവനൈല്‍ ജസ്റ്റീസ് ആക്ടിനെ മനപ്പൂര്‍വ്വം വിട്ടു കളഞ്ഞു. അതായത് സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കാമുകന് കൂട്ടു നിന്നാലും മ്മയ്ക്ക് രക്ഷപ്പെടാന്‍ പഴതുണ്ടെന്ന സന്ദേശം നല്‍കുകയാണ് പൊലീസ് ചെയ്തത്. ഇപ്പോഴിതാ കട്ടപ്പനയില്‍ നിന്നും സമാനമായ കേസ്.

കട്ടപ്പനയെ എട്ടു വയസ്സുകാരിയെ തല്ലിയ കേസില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റിലായി. ഉപ്പുതറ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) ആണ് അറസ്റ്റിലായത്. ഉപ്പുതറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ 3 പെണ്‍മക്കളില്‍ മൂത്ത കുട്ടിയെ തല്ലിയെന്നു കുട്ടിയുടെ അച്ഛന്റെ സഹോദരിയാണു പരാതി നല്‍കിയത്. പെണ്‍കുട്ടിയെ ഇവര്‍ തറവാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതി ഇപ്പോള്‍ പീരുമേട് സബ് ജയിലിലാണ്. ഇവിടേയും അമ്മയെ പൊലീസ് ഒന്നും ചെയ്തിട്ടില്ല.

മര്‍ദനം കണ്ടുനിന്നിട്ടും തടയാതിരിക്കുകയും അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത അമ്മയ്ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കേസ് എടുത്താലും അത് തൊടുപുഴയ്ക്ക് സമാനമായി ചെറിയ വകുപ്പുകളായിരിക്കും. തൊടുപുഴയില്‍ അരുണ്‍ ആനന്ദ് കുട്ടിയെ തല്ലിയപ്പോള്‍ അമ്മ തടഞ്ഞെന്നും അമ്മയ്ക്കും പരിക്കേറ്റെന്നുമായിരുന്നു പൊലീസിന്റെ വാദം. ജുവൈല്‍ ജസ്റ്റീസ് വകുപ്പ് ചുമത്തണമെന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സമിതിയുടെ ശുപാര്‍ശ പോലും കേട്ടില്ല. ഇതിന് സമാനമായത് കട്ടപ്പനയിലും സംഭവിക്കും. തൊടുപുഴയില്‍ ഈയിടെ മറ്റൊരു കുട്ടിയേയും അമ്മയുടെ കാമുകന്‍ മര്‍ദ്ദിച്ചിരുന്നു. ഇവിടെ എല്ലാം അമ്മയെ വെറുതെ വിടുകയാണ് പൊലീസ് ചെയ്തത്.

ഭര്‍ത്താവിനു തളര്‍വാതം വന്നു കിടപ്പിലായ ശേഷം മക്കളോടൊപ്പം യുവതി മാറി താമസിക്കുകയാണ്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന അനീഷാണ് ഒരു വര്‍ഷമായി ഇവരുടെ കാര്യങ്ങള്‍ നോക്കുന്നത്. ഇയാള്‍ വീട്ടില്‍ വരുന്നതിനെച്ചൊല്ലി ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയുമായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ കുട്ടിയുടെ അമ്മയുടെ കാമുകനാണ്. കുട്ടികള്‍ക്കും ഇയാളുടെ ഇടപെടലുകള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അമ്മയെ പലതവണ താക്കീതും ചെയ്തു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ അമ്മയും കാമുകനും തയ്യാറായില്ല.

അനീഷ് വീട്ടില്‍ വരുന്നത് ഇഷ്ടപ്പെടാത്ത മൂത്ത മകള്‍ ഇക്കാര്യം അച്ഛനെ അറിയിക്കുമെന്നു പറഞ്ഞു. ഇതില്‍ പ്രകോപിതനായി ചൂരല്‍ വടി കൊണ്ട് കുട്ടിയെ നിര്‍ദയം തല്ലിയെന്നാണു പരാതി. മുന്‍പും കുട്ടിയെ മര്‍ദിച്ചിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നു. മര്‍ദനമേറ്റ കുട്ടിയുടെ സഹോദരിമാര്‍ക്ക് അഞ്ചും രണ്ടും വയസ്സാണു പ്രായം. ഈ കുട്ടികള്‍ അമ്മയ്ക്കൊപ്പമാണുള്ളത്. കുട്ടിയെ അനീഷ് മര്‍ദ്ദിക്കുമ്പോള്‍ അമ്മ തടയാന്‍ ശ്രമിച്ചില്ലെന്നും ആരോപണം ഉണ്ട്.

മര്‍ദനം കണ്ടിട്ട് അമ്മയും പ്രതികരിച്ചില്ല. തുടര്‍ന്നു കുട്ടി വല്യമ്മമാരെ വിവരം അറിയിച്ചു. ഇവര്‍ ചേര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴിയിലും വൈദ്യ പരിശോധനയിലും മര്‍ദനമേറ്റിട്ടുള്ളതായി സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു. ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണു കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category