1 GBP = 89.15INR                       

BREAKING NEWS

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നാലാം കീരിടം ഉയര്‍ത്തി മുംബൈ ഇന്ത്യന്‍സ്; അവസാന പന്തുവരെ ആവേശം നിന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പ്പിച്ചത് ഒരു റണ്‍സിന്; അവസാന പന്തില്‍ വിക്കറ്റ് വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന്റെ ഹീറോ ആയത് ലസിത് മലിംഗ; റോക്കറ്റ് ഷോട്ടുകളുമായി നിറഞ്ഞാടിയ ഷെയിന്‍ വാട്സന്റെ ഇന്നിങ്സും ചെന്നൈയെ വിജയതീരത്തില്‍ എത്തിച്ചില്ല

Britishmalayali
kz´wteJI³

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് നാലാം കിരീടം. ഹൈദരാബാദില്‍ നടന്ന ത്രില്ലറില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ജേതാക്കളായിത്. ലസിത് മലിംഗ എറഞ്ഞ അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു ചെന്നൈക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍, ഏഴു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന പന്തില്‍ വിക്കറ്റെടുത്ത് മലിംഗ മുംബൈക്ക് കിരീടം സമ്മാനിക്കുകയായിരുന്നു. ഷെയിന്‍ വാട്സന്റെ ഉജ്ജ്വല ഇന്നിംഗിസിനും ചെന്നൈയെ വിജയതീരത്ത് എത്തിക്കാന്‍ സാധിച്ചില്ല. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്: 149/7, ചെന്നൈ സൂപ്പര്‍ കിങ്സ്: 148/7.

ഫൈനല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് 150 റണ്‍സ് വിജയലക്ഷ്യം. കൂറ്റന്‍ റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ മുംബൈയെ ചെന്നൈ ബൗളര്‍മാര്‍ വട്ടം കറക്കുന്ന കാഴ്ചയായിരുന്നു ഇന്ദിരാ ഗാന്ധി മൈതാനത്തില്‍ കണ്ടത്. ുംബൈക്ക് വേണ്ടി കീറണ്‍ പൊള്ളാര്‍ഡ് (25 പന്തില്‍ 45 റണ്‍സ്) മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു മുംബൈയുടെ 149 റണ്‍സ്. എടുത്തു എന്നാല്‍ ചെന്നൈക്ക് വേണ്ടി ഷെയിന്‍ വാട്സണ്‍ 80 റണ്‍സെടുത്ത് പൊരുതി. എന്നാല്‍, അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കാതെ പോയതാണ് ചെന്നൈയുടെ തോല്‍വിയിലേക്ക് നയിച്ചതു.

നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയും (15) ക്വിന്റന്‍ ഡി കോക്കും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും സ്ഥിരതയ്യാര്‍ന്ന ബൗളിങ് കാഴ്ചവെച്ച ചെന്നൈ ടീമിന് മുന്നില്‍ ഓരോരുത്തരായി കൂടാരം കയറി. സൂര്യ കുമാര്‍ യാദവ് (15), ഇഷാന്‍ കിഷന്‍(23) ഹര്‍ദിക് പാണ്ഡ്യ (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്‍.


ചെന്നൈക്ക് വേണ്ടി ദീപക് ചാഹര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇമ്രാന്‍ താഹിര്‍, ഷര്‍ദൂല്‍ താകൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. ഈ സീസണില്‍ മൂന്ന് തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണയും വിജയം മുംബൈയുടെ കൂടെയായിരുന്നു. മൂന്ന് തവണ ഐ.പി.എല്‍ ചാമ്പ്യന്മാരായ ഇരു ടീമുകളും ഇന്ന് ജയിച്ച് പുതിയ റെക്കോര്‍ഡിനുള്ള പുറപ്പാടിലായിരുന്നു. ആ ഭാഗ്യം രോഹിത് ശര്‍മ്മക്കാണ് ലഭിച്ചതെന്ന് മാത്രം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category