1 GBP = 92.00 INR                       

BREAKING NEWS

ശിവകുമാറിന്റെ വെറും പിഎ മാത്രമല്ല വാസുദേവന്‍ നായര്‍; കോണ്‍ഗ്രസ് സര്‍ക്കിളുകളിലെ 'അണ്ണന്‍' എംഎല്‍എയുടെ അടുത്ത ബന്ധു; മുന്‍ മന്ത്രിയെ കെ എസ് യുക്കാരനാക്കിയതും വാസു അണ്ണന്‍ തന്നെ; കൈപ്പുണ്യത്തിലൂടെ സ്ത്രീകളെ ഒപ്പം നിര്‍ത്തി മകള്‍ ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിച്ചത് സാമുഹിക പ്രവര്‍ത്തകയെന്ന മുഖം മൂടി; ഹൃദയത്തില്‍ ആവേശമായി നുരയുന്ന ചുവപ്പ്.. എന്ന പോസ്റ്റിലൂടെ ആഗ്രഹിച്ചത് ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്ന് തട്ടിപ്പ് നടത്താന്‍; ജോലി തട്ടിപ്പില്‍ കുടുങ്ങിയ ഇന്ദുജാ നായരെ കുറിച്ച് സര്‍വ്വത്ര ദുരൂഹത

Britishmalayali
kz´wteJI³

തിരുവനന്തപുരം: വി എസ്. ശിവകുമാര്‍ എംഎല്‍എയുടെ പഴ്സനല്‍ സ്റ്റാഫ് അംഗം മാത്രമല്ല വാസുദേവന്‍ നായര്‍. ശിവകുമാറിന്റെ അടുത്ത ബന്ധുകൂടിയാണ്. ശിവകുമാറിനെ കുട്ടിക്കാലത്ത് കെ എസ് യുവിലേക്ക് എത്തിച്ചതും അയല്‍വാസി കൂടിയായ വാസുദേവന്‍ നായരായിരുന്നു. അങ്ങനെ തിരുവനന്തപുരം എംഎല്‍എയ്ക്ക് ആത്മബന്ധമുള്ള വ്യക്തിയാണ് വാസുദേവന്‍ നായര്‍. ശിവകുമാറും വാസുദേവന്‍ നായരും നെയ്യാറ്റിന്‍കരയിലാണ് പഠിച്ച് വളര്‍ന്നതും. അങ്ങനെ ഏറെ അടുപ്പമുള്ള വ്യക്തിയുടെ മകള്‍ക്കെതിരെ ആരോപണം ഉയരുമ്പോള്‍ അത് ശിവകുമാറിനും പ്രതിസന്ധിയാകുകയാണ്.

ആധാര്‍ റജിസ്ട്രേഷന്‍ ഓഫിസില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്നാണ് ശാസ്തമംഗലത്ത് താമസിക്കുന്ന ഇന്ദുജ വി. നായര്‍ക്കെതിരായ പരാതി. ആറോളം പേരുടെ പരാതിയാണ് പൊലീസിനു ലഭിച്ചത്. ഓരോരുത്തരില്‍ നിന്നും രണ്ടു മുതല്‍ അഞ്ച് ലക്ഷം രൂപവരെ വാങ്ങിച്ചെന്നാണു പരാതി. 25 ഓളം േപരെ ഇത്തരത്തില്‍ തട്ടിപ്പിനിരയാക്കിയെന്നു പരാതി നല്‍കിയവര്‍ പറഞ്ഞു. ഇന്ദുജയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലും മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരിക്കെയും ഇന്ദുജയ്ക്കെതിരെ ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പുതിയ മാനം നല്‍കുന്നതാണ് ഇപ്പോഴത്തെ ആരോപണം. സ്പെസിസ് ബോര്‍ഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞും മുമ്പ് തട്ടിപ്പുകള്‍ നടത്തിയിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ശിവകുമാറിന്റെ അതിവിശ്വസ്തനാണ് അച്ഛന്‍ എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. എന്നാല്‍ ഈയിടെയായി സിപിഎം പക്ഷത്തോടാണ് ഇന്ദുജ താല്‍പ്പര്യം കാട്ടിയിരുന്നത്. തെരഞ്ഞെടുപ്പ് ദിവസത്തില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തന്റെ ഫെയ്സ് ബുക്കില്‍ ഇട്ട പോസ്റ്റുകള്‍ സിപിഎം അനുകൂലമായിരുന്നു. ഹൃദയത്തില്‍ ആവേശമായി നുരയുന്ന ചുവപ്പ്.. എന്നായിരുന്നു പോസ്റ്റ്. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതാണ് സുരക്ഷിതമെന്ന സിപിഎം പോസ്റ്റും ഇവര്‍ തെരഞ്ഞെടുപ്പുകാലത്ത് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ മുമ്പ് കോണ്‍ഗ്രസിനോട് ചേര്‍ന്നായിരുന്നു യാത്ര. ഭരണം മാറിയതോടെയാണ് ഇവര്‍ സിപിഎം അനുകൂല നിലപാടുകള്‍ എടുത്തതെന്നാണ് സൂചന.


സ്വയം സാമൂഹിക പ്രവര്‍ത്തകയായി മാറാനും ഇന്ദുജ ശ്രമിച്ചിരുന്നു. കൈപ്പുണ്യം എന്ന പദ്ധതിയൊരുക്കിയത് ഇതിന് വേണ്ടിയായിരുന്നു. ചെറുകിട ഉത്പ്പന്നങ്ങള്‍ക്കായി വീട്ടമ്മമാര്‍ക്ക് തുറന്ന വേദിയൊരുക്കുമെന്ന മുദ്രാവാക്യവുമായാണ് കൈപ്പുണ്യം തുടങ്ങിയത്. പട്ടത്തെ ഇറാ ടവറിലായിരുന്നു ഇതും. മാസത്തിലെ എല്ലാ രണ്ടാം ശനിക്കും വീട്ടമ്മമാര്‍ക്ക് വേണ്ടി ഇറാ ടവറില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്തത്. സാമൂഹിക പ്രവര്‍ത്തകയായി മാറാനായിരുന്നു ഈ ശ്രമം. കൈപ്പുണ്യം ചര്‍ച്ചയാക്കാന്‍ പത്രങ്ങളില്‍ വാര്‍ത്തകളും എത്തി.

ഇതിനിടെയിലും ഇറാ ടവറിലെ കച്ചവടങ്ങള്‍ തട്ടിപ്പിന്റേത് കൂടിയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കേസ്. പബ്ലിക് റിലേഷനില്‍ ബിരുദാനന്തര ബിരുദം ഇന്ദുജ നേടിയിട്ടുണ്ട്. ഇറാ ഇന്ത്യാ എന്ന സ്ഥാപനവും നട്ത്തിയിരുന്നു. കൈപ്പുണ്ണ്യത്തിലേക്ക് അമ്മമാരെ കൂടുതല്‍ അടുപ്പിക്കാന്‍ കൈപ്പുണ്യം അമ്മയോടൊപ്പം സെല്‍ഫിയെന്ന മത്സരവും ഫെയ്സ് ബുക്കില്‍ നടത്തി. ഇതിനിടെയാണ് തട്ടിപ്പ് കേസ് എത്തുന്നത്. ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഇരുപത്തഞ്ചോളം ഉദ്യോഗാത്ഥികളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വരെ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.

സംസ്ഥാനത്തൊട്ടാകെ ആരംഭിക്കുന്ന ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ആദ്യ മൂന്ന് മാസങ്ങളില്‍ ശമ്പളമില്ലെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ശമ്പളം നല്‍കാമെന്നുമായിരുന്നു ഉറപ്പ്. ഇതിനായി 2 ലക്ഷം മുതല്‍ 5 ലക്ഷംവരെ ഉദ്യോഗാത്ഥികളില്‍ നിന്ന് വാങ്ങി. ഓണ്‍ലൈന്‍ പരീക്ഷ എഴുതിയവര്‍ക്ക് വ്യാജ നിയമന കത്തും കൈമാറി. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റിയുടെ വ്യാജ ലെറ്റര്‍ പാഡിലാണ് നിയമന ഉത്തരവ് നല്‍കിയത്. പട്ടച്ച് പ്ലാമൂട്-മരപ്പാലം റോഡിലെ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ പൈസ തിരികെ ആവശ്യപ്പെട്ടതോടെ ഇന്ദുജ ഒളിവില്‍ പോയി. ഓഫീസ് പൂട്ടി. ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു.

പരാതിയുണ്ടെങ്കിലും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നു പറയാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ഭയക്കുകയാണ്. വ്യാജ രേഖകള്‍ ഉണ്ടാക്കി നടത്തിയ വ്യാപകമായ തട്ടിപ്പിന് നേതൃത്വം കൊടുത്തത് ഒരു മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മകള്‍ ആണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പറത്തിയുമായി എത്തിയതോടെ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം സജീവമാക്കിയിട്ടുണ്ട്. ഇന്ദുജ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പരാതി ലഭിച്ചെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രതി ഒളിവില്‍ പോയതാണെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. അതേസമയം ഇന്ദുജയെ കാണാനില്ലെന്ന പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റിയുടെ വ്യാജ ലെറ്റര്‍ പാഡിലാണ് നിയമന ഉത്തരവ് നല്‍കിയത്. ലക്ഷം രൂപ തട്ടിയെന്നാണു പരാതി. മകളെ കാണാനില്ലെന്ന വാസുദേവന്‍ നായരുടെ പരാതിയിലും മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. വാസുദേവന്‍ നായര്‍ ഇപ്പോഴും വി എസ്. ശിവകുമാര്‍ എംഎല്‍എയുടെ സ്റ്റാഫിലുണ്ട്. ജലസേചന വകുപ്പില്‍നിന്നു വിരമിച്ച ശേഷമാണു മന്ത്രിയുടെ പി.എയായി പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ മുന്‍ പി.എ. എന്ന നിലയിലുള്ള പെന്‍ഷനും എംഎല്‍എയുടെ അഡീഷണല്‍ സ്റ്റാഫ് എന്ന നിലയിലുള്ള മുഴുവന്‍ ശമ്പളവും വാങ്ങുന്നുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category