1 GBP = 93.75 INR                       

BREAKING NEWS

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി; എസ്പി എവി ജോര്‍ജ്ജിനെ രക്ഷിച്ച് സിഐയും എസ്‌ഐ യും അടക്കമുള്ള ഒന്‍പത് പേരില്‍ മാത്രം കുറ്റം ഒതുക്കിയതില്‍ പൊലീസില്‍ അമര്‍ഷം; യൂറോപ്യന്‍ യാത്രക്ക് തൊട്ടു മുന്‍പ് ഫയലില്‍ ഒപ്പിട്ട് മുഖ്യമന്ത്രി; എസ്പിയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത് എറണാകുളത്തെ സിപിഎം ഉന്നതന്‍; ആഭ്യന്തര സെക്രട്ടറി ഒപ്പ് വെച്ച് ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം. വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതികളായ ഒന്‍പത് പൊലീസുകാരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്കി എന്നാല്‍ എറണാകുളം റൂറല്‍ എസ് പി ആയിരുന്ന എ വി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഉള്ള ആര്‍ ടി എഫ് സ്‌ക്വാഡ് ആണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് എന്നിരിക്കെ ജോര്‍ജ്ജിനെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിയാണ് അന്വേഷണ സംഘം കുറ്റ പത്രം സമര്‍പ്പിച്ചത്.

ജോര്‍ജ്ജിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റൈ സമ്മര്‍ദ്ദം അന്വേഷണ സംഘത്തിന് മേല്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ജോര്‍ജ്ജിന്റെ സ്‌ക്വാഡ് ക്രമവിരുദ്ധമായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടും ജോര്‍ജ്ജിനെ പ്രതി പട്ടികയില്‍പെടുത്താത്തത് ബോധപൂര്‍വ്വമാണന്നാണ് വിലയിരുത്തപ്പെടുന്നത്. വരാപ്പുഴ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഇൃ321/2018 എന്ന കേസിലെ പ്രതികളായ . സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക്, എഎസ്‌ഐ ജയാനന്ദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് ബേബി, സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീരാജ്, സുനില്‍കുമാര്‍ ,സന്തോഷ്‌കുമാര്‍ പി പി,ജിതിന്‍രാജ്, സുമേഷ് എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി ആറിന് ഡിജി പി ലോക്‌നാഥ് ബെഹ്‌റ നല്കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

യൂറോപ്യന്‍ പര്യടനത്തിന് തൊട്ട് മുന്‍പ് തന്നെ മുഖ്യമന്ത്രി ഫയലില്‍ ഒപ്പു വെച്ചു. എന്നാല്‍ കേസിലെ പ്രധാന ആരോപണ വിധേയനായ എസ് പി എ വി ജോര്‍ജ്ജ് പട്ടികയില്‍ ഇല്ലന്ന കാര്യം ബോധ്യപ്പെട്ടു തന്നെയാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പു വെച്ചത് എന്നാണ് വിവരം. സംഭവത്തിന് പ്രധാന ഉത്തരവാദിയായ അന്നത്തെ റൂറല്‍ എസ് പി എ വി ജോര്‍ജ്ജിന് വേണ്ടി ആദ്യം മുതല്‍ തന്നെ എറണാകുളം ജില്ലയിലെ സി പി എം ഉന്നതന്‍ ഇടപെട്ടിരുന്നു. അന്വേഷണ സംഘം ക്ലീന്‍ ചീറ്റ് നല്കിയതിനും മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കേസില്‍ തുടര്‍ സംശയങ്ങളോ കൂടുതല്‍ അന്വേഷണമോ ആവശ്യപ്പെടാത്തതും ഈ നേതാവിന്റെ ഇടപെടല്‍ കൊണ്ടാണന്നാണ് വിവരം.മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ഇപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ് ഇന്ന് (തിങ്കള്‍) ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറി ബിശ്വാസ് മേത്ത ഇത് സംബന്ധിച്ച ഫയലില്‍ ഒപ്പു വെയ്ക്കും.മുന്‍ എസ്പി എ.വി ജോര്‍ജ്ജ് ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു.

ജോര്‍ജ്ജിന് ഇന്റലിജന്‍സിലാണ് നിയമനം ലഭിച്ചത്. അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ജോര്‍ജിനെതിരെ തെളിവ് കിട്ടിയില്ലെന്ന് പ്രത്യേക സംഘം നിലപാടെടുത്തതോടെയാണ് സര്‍വ്വീസില്‍ തിരിച്ചെത്താന്‍ വഴിയൊരുങ്ങിയത്. കേസില്‍ പ്രതി ചേര്‍ക്കാന്‍ തെളിവില്ലെന്ന ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ടും എ.വി ജോര്‍ജിന് ഗുണമായി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ശ്രീജിത്തിന്റെ കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി ഉണ്ടായത്. ക്രൈംബ്രാഞ്ച് പ്രതികളെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ നല്‍കിയതും പ്രതികള്‍ക്ക് ഗുണമായി. ക്രിസ്പിന്‍ സാം ഒഴികെയുള്ള പൊലീസുകാര്‍ക്ക് എറണാകുളം റൂറലിലാണ് പോസ്റ്റിങ് കിട്ടിയത്. കേസ് അന്വേഷണം അവസാനിച്ചതിനാലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്ന് ഐജി വിജയ് സാക്കറെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനയില്‍ ആലുവ റൂറല്‍ എസ്പി ആയിരുന്ന എ.വി ജോര്‍ജിന് പങ്കുണ്ടെന്നായിരുന്നു ശ്രീജിത്തിന്റെ കുടുംബത്തിന്റെ ആരോപണം. ഒന്‍പത് പ്രതികളുള്ള കേസില്‍ എസ്ഐ ദീപക് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്.

റൂറല്‍ എസ്പി അറിയാതെ ആര്‍ടിഎഫുകാര്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുമോയെന്ന് ഹൈക്കോടതിയും ആരാഞ്ഞിരുന്നു നിയമവിരുദ്ധമായി ആര്‍ടിഎഫ് രൂപവല്‍ക്കരിച്ച റൂറല്‍ എസ്പി ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത് എങ്ങനെ ശരിയാകുമെന്നും കോടതി ചോദിച്ചിരുന്നു. കൊലപാതകത്തില്‍ എ.വി.ജോര്‍ജിനു പങ്കില്ലെന്നും നിയമവിരുദ്ധമായി ആര്‍ടിഎഫ് രൂപവല്‍ക്കരിച്ചതിന് വകുപ്പുതല നടപടി എടുത്തതായും സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു പ്രശ്‌നത്തില്‍ നിന്നും തലയൂരിയിരുന്നു. ശ്രീജിത്തിന്റെ കൊലപാതകത്തില്‍ സിപിഎം ഉന്നതര്‍ക്കു പങ്കുള്ളതിനാലാണ് എ.വി.ജോര്‍ജിനെ സംരക്ഷിക്കുന്നതെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള ആരോപിച്ചിരുന്നു.

പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് ശ്രീജിത്ത് പറഞ്ഞതായി ശ്രീജിത്തിന്റെ ഭാര്യ അഖില ആരോപിച്ചിരുന്നു.മജിസ്‌ട്രേറ്റിനു മുമ്പില്‍ ശ്രീജിത്തിനെ എത്തിക്കാതിരിക്കാനും പൊലീസ് ശ്രമിച്ചു. കസ്റ്റഡിയില്‍ എടുത്തിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മജിസ്‌ട്രേറ്റിനു മുന്നില്‍ ശ്രീജിത്തിനെ ഹാജരാക്കാതെ പൊലീസ് ഒളിച്ചുകളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം എപ്രില്‍ ആറിന് കസ്റ്റഡിയിലെടുത്തു. ഏഴിന് വൈകിട്ട് കോടതി സമയം കഴിഞ്ഞിട്ടും മജിസ്‌ട്രേറ്റ് കാത്തിരുന്നു എന്നിട്ടും പൊലീസ് ഹാജരാക്കിയില്ല, മജിസ്‌ട്രേറ്റിന്റെ വീട്ടിലും എത്തിച്ചില്ല.

ഒടുവില്‍ ആശുപത്രിയില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് മൊഴി എടുത്തത്. ഇതെല്ലാം ഉള്‍പ്പെടുത്തി സമഗ്ര അന്വേഷണം വേണമെന്നും അഖില ആവിശ്യപ്പെട്ടുവെങ്കിലും അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വിധി പ്രസ്തവിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category