1 GBP = 92.50 INR                       

BREAKING NEWS

റോഹിങ്യന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കിയ ആരെയും എന്താ ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്ക് അനുഭവിക്കുന്ന കൊടും ക്രൂരതകള്‍ക്കെതിരെ ശബ്ദിക്കാന്‍ കണ്ടു കിട്ടാത്തത്? കാശ്മീരില്‍ ഇന്ത്യ മുസ്ലിംങ്ങലെ പീഡിപ്പിക്കുന്നു എന്നു പറയുന്ന അറബ് രാജ്യങ്ങള്‍ക്ക് പോലും എന്തേ മിണ്ടാട്ടം മുന്നുട്ടുന്നത്? ഇസ്ലാമോഫോബിയ പറഞ്ഞു വോട്ടു നോടുന്ന പാര്‍ട്ടിക്കാരെയും ആരും എവിടെയും കാണുന്നില്ലല്ലോ?

Britishmalayali
kz´wteJI³

രോഹ്യാങ്ക മുസ്ലീമുകളെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി തദ്ദേശീയര്‍ നടത്തിയ വാര്‍ത്തകള്‍ വായിച്ചും അവരുടെ പലായനത്തിന്റെ കഥകള്‍ കണ്ടും കണ്ണീര് പൊഴിക്കാത്ത ഒരു മനുഷ്യരും ലോകത്തുണ്ടാവുകയില്ല. ഒട്ടേറെ വംശീയ വെറി മനസില്‍ കരുതുന്നവര്‍ പോലും ഒരു സമുദായത്തിന്റെ പേരില്‍ ഒരു വിശ്വാസത്തിന്റെ പേരില്‍ പിറന്ന നാട്ടില്‍ നിന്നും ഓടി രക്ഷപെടേണ്ടി വരുന്ന ജനതയെ ഓര്‍ത്ത് സങ്കടപ്പെടുകയുണ്ടായി. പ്രത്യേകിച്ച് കേരളത്തിലെ പുരോഗമന സമൂഹം. സിപിഎം അടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികളും കേരളത്തിലെ പൊതു സമൂഹവും രോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി കണ്ണീരോഴുക്കുകയും മെഴുകുതിരി കത്തിച്ച് സങ്കടപ്പെടുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ ഭീതിതമായ അവസ്ഥയിലൂടെ ഒരു ന്യൂനപക്ഷ മുസ്ലിം സമുദായം കടന്നു പോകുമ്പോള്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍ പോലും എന്തുകൊണ്ടാണ് കണ്ണടയ്ക്കുന്നത് എന്ന ചോദ്യം അവശേഷിക്കുകയാണ്. ലോകത്ത് മറ്റൊരു ജനതയും അനുഭവിച്ചിട്ടില്ലാത്ത വിധം ക്രൂരതകളും നിസ്സംഗമായ പീഡനങ്ങളും ഏറ്റുവാങ്ങുകയാണ് ചൈനയിലെ മുസ്ലീമുകള്‍. ചൈന എന്ന ചെങ്കൊടിയുടെ തണലില്‍ കഴിയുന്ന രാഷ്ട്രം. ആ രാഷ്ട്രത്തെ ഭീകരവാദത്തിന്റെ പിടിയില്‍ അമരാതിരിക്കുക എന്ന പ്രഖ്യാപനത്തോടു കൂടി ഇസ്ലാമിക മൗലിക വാദത്തെ അടിച്ചമര്‍ത്തുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇസ്ലാമിക വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുന്ന ജനതയെ ഒന്നടങ്കം കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ച് അതിക്രൂരമായി പീഡിപ്പിക്കുകയാണ്.

അത് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പാണ് എന്ന് സമ്മതിക്കാത്ത ചൈനീസ് ഭരണകൂടം. ആ ഇസ്ലാമിക വിശ്വാസികളെ പുറത്തേക്ക് പോലും പോകാന്‍ അനുവദിക്കാതെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളേക്കാള്‍ ഭീതിതമായ സാഹചര്യത്തില്‍ അടിമപ്പണിയെടുത്തും അവരുടെ വിശ്വാസം മറികടക്കുന്നതിന് വേണ്ടി വിദ്യാഭ്യാസം നല്‍കുന്നുവെന്ന വ്യാജേനെ ചൈനിസ് മതേതരത്വത്തിന്റെ കപട വ്യഖ്യാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയുമാണ്. ചൈനയിലെ സിന്‍ജ്യാങ് പ്രവിശ്യയിലെ ഉയിഗൂര്‍ എന്ന മുസ്ലിം സമുദായമാണ് ഈ കൊടിയ യാതനകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്നത്.


ഏറ്റവും കുറഞ്ഞത് പത്തു ലക്ഷം ഈഗൂര്‍ മുസ്ലിംകള്‍ എങ്കിലും കോണ്‍സെന്‍ട്രെഷന്‍ ക്യാമ്പുകളില്‍ ബോധവത്കരണ പ്രക്രിയയിലാണ് എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. അതൊരുപക്ഷേ മുപ്പത് ലക്ഷം പേരുവരെ ആയെന്ന് വരാം. മറ്റൊരു 20 ലക്ഷത്തോളം ആളുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അവര്‍ക്ക് അവരുടെ താമസ സഥലം വിട്ട് മറ്റൊരിടത്തേക്ക് പോകാന്‍ കഴിയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category