1 GBP = 85.50 INR                       

BREAKING NEWS

എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ ശനിയാഴ്ച ഫാ: ഷൈജു നടുവത്താനിയില്‍ ശുശ്രൂഷകള്‍ നയിക്കും

Britishmalayali
തോമസ് കെ. ആന്റണി

 

വേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ ഈമാസം 18നു ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആറു മണി വരെ ലണ്ടനിലെ പാമേഴ്സ് ഗ്രീന്‍ കാത്തലിക് ഹൈസ്‌കൂള്‍ പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1. 30ന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ ദൈവസ്തുതി ആരാധന, ദൈവ വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. 

കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ഹിനും അവസരമുണ്ടായിരിക്കും. വിവിധ പ്രായാടിസ്ഥാനത്തില്‍ കുട്ടികള്‍ക്കായുള്ള മതബോധന സെഹിയോന്‍ യുകെയുടെ കിഡ്സ് ഫോര്‍ കിങ്ഡം ടീം നയിക്കും. പ്രശസ്ത വചന പ്രഘോഷകനായ ഫാ: ഷൈജു നടുവത്താനിയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സെബാസ്റ്റ്യന്‍ സെയില്‍സ്, ഇമോന്‍ (അയര്‍ലന്റ്) ജനറ്റ് (ഫ്രാന്‍സ്) റിനി ജിത്തു, സോജി ബിജോ എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ നയിക്കും. സൗജന്യ കാര്‍ പാര്‍ക്കിങ്ങ് സൗകര്യമുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
തോമസ് - 07903867625
കണ്‍വന്‍ഷന്‍ ഹാളിന്റെ വിലാസം
St. Annes Catholic High School, Oakthorpe Road, Palmers Green, London, N13 5TY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category