1 GBP = 85.50 INR                       

BREAKING NEWS

ടെന്‍ഹാം നൈറ്റ് വിജില്‍ മൂന്നാം വര്‍ഷത്തിലേക്ക്; പ്രത്യേക ശുശ്രൂഷകള്‍ ഈമാസം 18ന് ശനിയാഴ്ച

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്റെ ആഭിമുഖ്യത്തില്‍ ടെന്‍ഹാം കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്കു രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. ലണ്ടനില്‍ നൂറു കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യവും, പങ്കാളിത്തവും ലഭിക്കുന്ന രണ്ടാം വാര്‍ഷിക പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല കാര്‍മ്മികത്വം വഹിക്കുന്നതാണ്. ലണ്ടനിലെ രാത്രികാല ആരാധന ശുശ്രൂഷകളുടെ രണ്ടാം വാര്‍ഷികം വിപുലവും, ഭക്തിനിര്‍ഭരവുമായി ആഘോഷിക്കുവാനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്.


ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ ഈമാസം 18ന് ശനിയാഴ്ച വൈകുന്നേരം 7.30ന് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കരുണക്കൊന്ത, ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന, തിരുവചന സന്ദേശം, ആരാധന, പ്രദിക്ഷണം എന്നിവയും ഉണ്ടായിരിക്കും. 11. 45 ഓടെ സമാപിക്കുന്ന ശുശ്രൂഷകളുടെ അവസാനം സ്നേഹ വിരുന്നും സജ്ജീകരിക്കുന്നുണ്ട്. 

ഗാനശുശ്രൂഷക്കും പ്രയ്‌സ് ആന്റ് വര്‍ഷിപ്പിനും ബ്ര. ജൂഡിയും, ബ്ര. ചെറിയാനും നേതൃത്വം വഹിക്കും. വിശുദ്ധ കുര്‍ബാനയിലും ആരാധനയിലും മറ്റു ശുശ്രൂഷകളിലും പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോമോന്‍ - 07804691069, ഷാജി വാറ്റ്ഫോര്‍ഡ് - 07737702264, ജിനോബിന്‍ (ഹൈവേകോമ്പ്) - 07785188272
വിലാസം
The Most Holy Name Catholic Church, 2 Old Mill Road, Denham, UB9 5AR, Uxbridge

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category