1 GBP = 94.40 INR                       

BREAKING NEWS

ഇളയ മകളുടെ വിവാഹനിശ്ചയ ശേഷം മരുമകനൊപ്പം മകളും കൊച്ചുമക്കളുമായി ഗുരുവായൂരപ്പനെ കണ്ട് മടങ്ങുമ്പോഴുള്ള യാത്ര ദുരന്തമായി; നിഷയും ദേവനന്ദയും മരണത്തിന് കീഴടങ്ങിയപ്പോള്‍ ഭര്‍ത്താവും മകനും ജീവന് വേണ്ടി മല്ലിട്ട് ആശുപത്രിയില്‍; പ്രസവത്തിന് എത്തിയ രണ്ടാമത്തെ മകളുടെ മൂത്ത കുട്ടിയുടെ മരണം ദുബായ് യാത്ര ഉറപ്പിച്ച് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ; മൂന്ന് വയസ്സുകാരിയുടെ മരണമറിഞ്ഞ നിഷാന്തിനെ സമാധാനിപ്പിക്കാനാവതെ ദുബായിലെ സുഹൃത്തുക്കള്‍; പെരിഞ്ഞനത്തെ അപകടം കിഴക്കമ്പലത്ത് കണ്ണീര്‍ നിറയ്ക്കുമ്പോള്‍

Britishmalayali
kz´wteJI³

തൃശൂര്‍: ആലുവ കിഴക്കമ്പലം പള്ളിക്കരക്കാര്‍ക്ക് കയ്പ്പമംഗലത്ത് ദേശീയപാതയില്‍ പെരിഞ്ഞനത്തുണ്ടായ അപകടം നല്‍കിയത് തീരാ ദുഃഖമാണ്. ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകളും പേരക്കുട്ടികളുമടക്കം 4 പേര്‍ മരിച്ചപ്പോള്‍ അത് നാടിന്റെ വേദനയായി.

ആലുവ കിഴക്കമ്പലം പള്ളിക്കര സൗത്ത് എരുമേലി ചിറ്റനാട് വീട്ടില്‍ രാമകൃഷ്ണന്‍ (68), മകള്‍ നിഷ(33), നിഷയുടെ മകള്‍ ദേവനന്ദ(3), രാമകൃഷ്ണന്റെ മറ്റൊരു മകള്‍ ഷീനയുടെ കുഞ്ഞ് നിവേദിത(2) എന്നിവരാണ് മരിച്ചത്. നിഷയുടെ ഭര്‍ത്താവ് കോട്ടയം തുരുത്തി കല്ലുകടവ് പ്രശാന്ത് ഭവനില്‍ പി.എസ്. പ്രമോദ് കുമാര്‍, മകന്‍ ആദിദേവ് (ഏഴര) എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെ സിവില്‍ പൊലീസ് ഓഫിസറാണ് പ്രമോദ്കുമാര്‍. പ്രമോദിനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലും അഭിദേവിനെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്ക് പോയിരുന്നു ടാങ്കര്‍ലോറിയുമാണ് കൂട്ടിയിടിച്ചത്. പ്രമോദാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം തെറ്റിയ ലോറി സമീപത്തെ പുനക്കപറമ്പില്‍ ഡോ. തിലകരാജന്റെ വീട്ടുമതിലും ഗേറ്റും തകര്‍ത്താണ് നിന്നത്. മരിച്ച നിവേദിതയുടെ പിതാവ് വഴിത്തല സ്വദേശി നിഷാന്ത്. കപ്പല്‍ശാല മുന്‍ ജീവനക്കാരനാണ് രാമകൃഷ്ണന്‍. ഭാര്യ നിര്‍മല. മറ്റൊരു മകള്‍: നിവ്യ. നിഷാന്തിന് ദുബായിലാണ് ജോലി. ഷീനയും ദുബായിലായിരുന്നു. ഇവര്‍ പ്രസവത്തിനായി നാട്ടിലെത്തിയതാണ്. നാലുമാസം പ്രായമുള്ള ഇളയകുഞ്ഞുണ്ട്. ദുബായിലേക്ക് കുട്ടികളുമായി ഉടനെ മടങ്ങാനിരിക്കെയാണ് മൂത്ത കുഞ്ഞിന്റെ ദാരുണ മരണം. മകളുടെ മരണമറിഞ്ഞ നിഷാന്തിനെ സമാധാനിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ഏറെ പാടുപെട്ടു.

ഞായറാഴ്ച നിഷയുടെ ഇളയ സഹോദരി നിവ്യയുടെ വിവാഹ നിശ്ചയമായിരുന്നു. ഇതിനുശേഷം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഗുരുവായൂര്‍ ദര്‍ശനത്തിനായി മാരുതി ആള്‍ട്ടോ കാറില്‍ രാമകൃഷ്ണന്റെ വീട്ടില്‍നിന്ന് കുടുംബാംഗങ്ങള്‍ പുറപ്പെട്ടത്. അപകമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പെരിഞ്ഞനം ലൈഫ്ഗാര്‍ഡും എടതിരിഞ്ഞി ലൈഫ് ഗാര്‍ഡും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. രാമകൃഷ്ണന്‍, നിഷ, ദേവനന്ദ എന്നിവരുടെ മൃതദേഹം കൊടുങ്ങല്ലൂര്‍ മേഡേണ്‍ ആശുപത്രിയിലും നിവേദിതയുടെ മൃതദേഹം തൃശൂര്‍ എലൈറ്റ് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്.

ഭാര്യ നിഷയുടെ ഇളയസഹോദരി നിവ്യയുടെ വിവാഹനിശ്ചയത്തിന് പ്രമോദ് ഞായറാഴ്ച കുടുംബസമേതം വരന്റെ സ്ഥലമായ ആലപ്പുഴയിലെത്തിയിരുന്നു. അവിടെനിന്ന് ആലുവയിലുള്ള നിഷയുടെ വീട്ടിലെത്തി ഭാര്യപിതാവ് രാമകൃഷ്ണനെയും രണ്ടുവയസുകാരി നിവേദിതയെയും കൂട്ടി ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തി മടങ്ങിയപ്പോഴായിരുന്നു അപകടം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category