1 GBP = 94.40 INR                       

BREAKING NEWS

യുഎഇയുടെ ഫുജൈറ തീരത്ത് അക്രമിക്കപ്പെട്ടത് സൗദിയില്‍ നിന്നും അമേരിക്കയിലേക്ക് എണ്ണയുമായി പോയ രണ്ട് കപ്പലുകള്‍ ഉള്‍പ്പെടെ നാല് കപ്പലുകള്‍; പിന്നില്‍ ഇറാനെന്ന നിഗമനത്തില്‍ കടുത്ത ആക്രമണത്തിനൊരുങ്ങി അമേരിക്ക; റഷ്യന്‍ സന്ദര്‍ശനം റദ്ദ് ചെയ്ത് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ബ്രസല്‍സിലേക്ക് പറന്നത് കടത്തു നടപടികള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ ഉറപ്പാക്കാന്‍; ഹോര്‍മുസ് കടലിടുക്കിലെ ദുരൂഹ സ്ഫോടനത്തില്‍ നടുങ്ങി എണ്ണ വിപിണി; യുദ്ധഭീതിയില്‍ വീണ്ടും ലോകം

Britishmalayali
kz´wteJI³

ഫുജൈറ: യു.എ.ഇ.യുടെ കിഴക്കന്‍തീരത്ത് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് അട്ടിമറിശ്രമത്തിന് പിന്നില്‍ ഇറാനെന്ന് സംശയിച്ച് അമേരിക്ക. ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെയാണ് നാല് കപ്പലുകള്‍ക്കുനേരേ ആക്രമണമുണ്ടായത്. ഇതില്‍ രണ്ടുകപ്പലുകള്‍ തങ്ങളുടേതാണെന്ന് സൗദി അറേബ്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനോ ആക്രമണത്തിന് പിന്നിലുള്ളതാരെന്ന് വ്യക്തമാക്കാനോ യു.എ.ഇ.-സൗദി സര്‍ക്കാരുകള്‍ തയ്യാറായില്ല. എങ്കിലും സംശയ മുന അമേരിക്ക നീട്ടുന്നത് ഇറാനു മേലെയാണ്.

രണ്ട് സൗദി കപ്പലും ഒരു നോര്‍വേ കപ്പലുമാണ് ആക്രമിക്കപ്പെട്ടത്. യുഎഇയുടെ ഒരു കപ്പലിന് നേരേയും ആക്രമണമുണ്ടായി. എല്ലാ കപ്പലിലും വലിയ കുഴികള്‍ക്ക് സമാനമായ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. സ്ഫോടനത്തിന്റെ ഫലമായാണ് ഇതെന്നാണ് വിലയിരുത്തല്‍. അതിനിടെ അക്രമങ്ങള്‍ക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനാണ് ആക്രമത്തിന് പിന്നിലെന്ന സംശയമാണ് അമേരിക്ക സജീവമാക്കുന്നത്. ഇത് ഗള്‍ഫ് മേഖലയെ യുദ്ധ സമാനായ സാഹചര്യം ഉണ്ടാക്കുന്നു. ഇറാനെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക് പദ്ധതിയുണ്ടെന്നാണ് സൂചന.

അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഇറാനോ അവരുമായി ബന്ധമുള്ളവരോ മേഖലയിലൂടെ ചരക്കുനീക്കം അട്ടിമറിക്കാന്‍ ശ്രമംനടത്തുമെന്ന് സഖ്യരാഷ്ട്രങ്ങള്‍ക്ക് യു.എസ്. നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ഭീഷണി മറികടക്കാന്‍ യു.എസ്. ഗള്‍ഫ് തീരത്ത് വിമാനവാഹിനിക്കപ്പലുകളും ബി-52 ബോംബര്‍ വിമാനങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇതോടെ തിരിച്ചടിക്കാന്‍ അമേരിക്ക സര്‍വ്വ സന്നാഹവും ഒരുക്കുകയാണ്. എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ 'അട്ടിമറി ശ്രമം' ഗള്‍ഫ് തീരത്തെ സാഹചര്യം വഷളാക്കിയിരിക്കുകയാണ്. യു.എസും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയും ഇറാനുമേല്‍ യു.എസ്. ഏര്‍പ്പെടുത്തിയ ഉപരോധവുമാണ് മേഖലയെ സംഘര്‍ഷഭരിതമാക്കിയത്.

ഗള്‍ഫ്തീരത്ത് ഏറ്റവും എണ്ണ ചരക്ക് നീക്കം നടക്കുന്ന ഹോര്‍മൂസ് കടലിടുക്കിന്റെ അടുത്തുള്ള ഒരേയൊരു തുറമുഖമാണ് ഫുജൈറ. ഇറാനുമായും യു.എ.ഇ.യുമായും അതിര്‍ത്തി പങ്കുവെക്കുന്നതാണ് ഹോര്‍മൂസ് കടലിടുക്ക്. മേഖലയില്‍ യു.എസ്. സൈനികവിന്യാസം ശക്തമാക്കിയാല്‍ ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ പലതവണ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതും പ്രതിസന്ധി രൂക്ഷമാക്കുന്നു. എണ്ണ വിലയെ ഉള്‍പ്പെടെ ഇത് സ്വാധീനിക്കും. 2015-ലെ ഇറാന്‍ ആണവക്കരാറില്‍നിന്ന് യു.എസ്. കഴിഞ്ഞവര്‍ഷം പിന്മാറിയതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നത വര്‍ധിച്ചത്. തുടര്‍ന്ന് ഇറാനുമേല്‍ യു.എസ്. ശക്തമായ ഉപരോധങ്ങളുമേര്‍പ്പെടുത്തി. ഇറാന്റെ പ്രധാന വരുമാനമാര്‍ഗമായ എണ്ണക്കയറ്റുമതിക്ക് ഉപരോധമേര്‍പ്പെടുത്തിയതായിരുന്നു ഇതില്‍ പ്രധാനം.

അട്ടിമറിവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ റഷ്യന്‍ സന്ദര്‍ശനം റദ്ദാക്കി ഇറാന്‍ വിഷയം യൂറോപ്യന്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ ബ്രസല്‍സിലേക്ക് പോയി. ഇത് സാഹചര്യം അത്രയേറെ വഷളായെന്നതിന്റെ സൂചനയാണ്. ഇറാനെതിരെ കടുത്ത നടപടികള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ നേടാനാണ് അമേരിക്കന്‍ ശ്രമം. ഇറാനെ പാഠം പഠിപ്പിക്കുമെന്ന സൂചന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നല്‍കിയിട്ടുണ്ട്. ഇറാനും ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സമുദ്രഗതാഗതത്തിലെ സുരക്ഷ അട്ടിമറിക്കാന്‍ 'വിദേശശക്തികള്‍' നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ അന്വേഷണം നടത്തുമെന്നാണ് ടെഹ്റാന്റെ പ്രഖ്യാപനം.

കപ്പല്‍ ടാങ്കറുകള്‍ക്ക് ഉണ്ടായത് കനത്ത നാശനഷ്ടം
ടാങ്കറുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. എന്നാല്‍, ആളപായമോ ഇന്ധനചോര്‍ച്ചയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ടവയില്‍ ഒരു ടാങ്കര്‍ റാസ് താനുറ തുറമുഖത്തുനിന്ന് എണ്ണനിറച്ച് യു.എസിലേക്ക് പോകേണ്ടിയിരുന്നതാണ്. വാണിജ്യകപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായതായി യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. ഫുജൈറയുടെ കിഴക്കുഭാഗത്ത് ഒമാന്‍ ഉള്‍ക്കടലില്‍ യു.എ.ഇ.യുടെ സമുദ്രപരിധിയിലായിരുന്നു ആക്രമണം.

സമുദ്രഗതാഗതവും എണ്ണക്കപ്പലുകളുടെ സഞ്ചാരപാതയും സുരക്ഷിതമാക്കണമെന്നും അല്ലെങ്കില്‍ ആഗോള സമ്പദ്വ്യവസ്ഥയും ഊര്‍ജമേഖലയും കടുത്ത പ്രതിസന്ധിയിലാകുമെന്നും ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. വാണിജ്യകപ്പലുകള്‍ക്ക് നേരെയുണ്ടായ അട്ടിമറിശ്രമവും ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഗുരുതരമായി കാണുന്നെന്നും സമുദ്രഗതാഗത സുരക്ഷയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങളെ തടയേണ്ടതിന്റെ ചുമതല അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും യു.എ.ഇ. പറഞ്ഞു. ഫുജൈറ തുറമുഖത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയ്ക്ക് തുടരുകയാണെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.

ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങളോട് യു.എസ്. നിര്‍ദ്ദേശിച്ചതോടെ ഇറാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സൗദിയില്‍നിന്നുള്ള എണ്ണയാണ് ഇറാന്‍ എണ്ണയ്ക്ക് ബദലായി പൊതുവേ രാജ്യങ്ങള്‍ സ്വീകരിച്ചത്. ഇതാണ് അക്രമത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അറേബ്യന്‍ തീരത്തിനും ആഫ്രിക്കയ്ക്കും ഇടയിലെ പ്രധാന സമുദ്രപാതയായ ബാബ് അല്‍ മന്‍ഡാബ് കടലിടുക്കിലൂടെയുള്ള എണ്ണയിറക്കുമതി കഴിഞ്ഞവര്‍ഷം സൗദി അറേബ്യ താത്കാലികമായി നിര്‍ത്തിയിരുന്നു. ഇതിനുപിന്നാലെ ഇറാന്റെ പിന്തുണയുള്ള യെമെന്‍ വിമതര്‍ സൗദിയുടെ രണ്ട് കപ്പലുകളെ ആക്രമിച്ചിരുന്നു. ഇത്തരക്കാരുടെ പിന്തുണയോടെയാകാം ഇറാന്‍ അട്ടിമറി നീക്കം ഇത്തവണ നടത്തിയെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍.

എണ്ണ വില കുതിച്ചുയരാന്‍ സാധ്യത
ഒരു കപ്പല്‍ തങ്ങളുടേതാണെന്നു നോര്‍വേ കമ്പനി അറിയിച്ചു. നാലാമത്തെ കപ്പല്‍ യുഎഇയുടേതാണെന്നു ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യുഎഇ ഇതു സ്ഥിരീകരിച്ചിട്ടില്ല. ഫുജൈറ തുറമുഖത്തു നിന്നു 10 കിലോമീറ്ററകലെ ഒമാന്‍ ഉള്‍ക്കടലില്‍ ഞായറാഴ്ച പുലര്‍ച്ചെ ആറിനായിരുന്നു ആക്രമണം. കപ്പലുകള്‍ക്കു നാശനഷ്ടമുണ്ടെങ്കിലും ആളപായമില്ലെന്നു യുഎഇയും സൗദിയും അറിയിച്ചു. ആശങ്കയുടെ പ്രതിഫലനമായി ബ്രെന്റ് ക്രൂഡ് വില ഇന്നലെ 22 സെന്റ് വര്‍ധിച്ച് ബാരലിന് 70.84 ഡോളറായി.

യുഎഇ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ആക്രമണ രീതി വെളിപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും രാജ്യത്തെ സംശയിക്കുന്നതായും പറഞ്ഞിട്ടില്ല. തങ്ങളുടെ യുദ്ധക്കപ്പലുകള്‍ക്ക് ഇറാന്റെ ഭീഷണിയുള്ളതായി ആരോപിച്ച് യുഎസ് കഴിഞ്ഞദിവസം സേനാ നീക്കം ആരംഭിച്ചിരുന്നു. എന്നാല്‍ 'ബാഹ്യ ശക്തി'കളുടെ കൈവിട്ട കളിയാണിതെന്നും അന്വേഷണം വേണമെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. ഫുജൈറ തുറമുഖത്തു സ്ഫോടനവും തീപിടിത്തവുമുണ്ടായെന്ന അഭ്യൂഹം യുഎഇ നിഷേധിച്ചു. കടലില്‍ എണ്ണ പരന്നിട്ടില്ലെന്നും അറിയിച്ചു.

ലോകത്തെ ക്രൂഡോയില്‍ നീക്കത്തിന്റെ 20 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഇറാന്റെ സാമീപ്യമാണ് ഇവിടെ ഗള്‍ഫ് രാജ്യങ്ങള്‍ ഭീഷണിയായി കാണുന്നത്. മുന്‍പ് ഉപരോധം നേരിട്ടപ്പോള്‍ മറ്റു രാജ്യങ്ങളുടെ എണ്ണനീക്കവും തടയുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. നാല് കപ്പലുകളില്‍ പൊട്ടിത്തെറിയുണ്ടായെന്നും ഫുജൈറ തുറമുഖം നിശ്ചലമായെന്നും ഇറാനിലേയും ലെബനനിലേയും മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്തകള്‍ തള്ളക്കളഞ്ഞു കൊണ്ടാണ് അട്ടിമറി ശ്രമം മാത്രമാണ് ഉണ്ടായതെന്ന് യുഎഇ വിശദീകരിക്കുന്നത്.

ഗള്‍ഫില്‍ ഭീതി ശക്തം
അമേരിക്കയും ഇറാനും തമ്മില്‍ കൊമ്പു കോര്‍ത്തിരിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവം നടന്ന ഫുജൈറയില്‍ നിന്നും ഇത് 140 കിലോമീറ്റര്‍ മാത്രം അകലെയാണ്. ഇതുവഴി പോകുന്ന കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികള്‍ക്കും ഉള്ള സൗകര്യം ഫുജൈറ തുറമുഖത്ത് ഉണ്ട്.

യു.എ.ഇയുടെ മൂന്ന് ദ്വീപുകള്‍ 1971 മുതല്‍ ഇറാന്റെ കൈവശമാണ്. ഇതോടെ ഇറാനുമായുള്ള ഈ രാജ്യത്തിന്റെ ബന്ധം ശിഥിലമായി. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളും ഇറാനെ ശത്രു പക്ഷത്താണ് നിര്‍ത്തിയിരിക്കുന്നത്. ഇറാഖ് യുദ്ധത്തിന് മുന്‍പ് തന്നെ ആരംഭിച്ചതാണ് ഈ കലഹം. ഷിയാ - സുന്നി പോരാട്ടങ്ങളും ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലുകളുമായി അത് ഇപ്പോഴും തുടരുന്നു.

ആണവ കരാറുകള്‍ പാലിച്ചല്ലെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാവാമെന്ന് അമേരിക്ക ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങള്‍ക്ക് എതിരേയുള്ള ഏതു നീക്കത്തിനും തിരിച്ചടിയുണ്ടാകുമെന്നും വേണ്ടിവന്നാല്‍ കടലിലൂടെയുള്ള എണ്ണക്കടത്ത് തടയാന്‍ നടപടിയെടുക്കുമെന്നും ഇറാനും തിരിച്ചടിച്ചു. ഇതോടെയാണ് പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് അമേരിക്കയുടെ വമ്പന്‍ വിമാനവാഹിനി കപ്പലായ ഏബ്രഹാം ലിങ്കണ്‍ എത്തുന്നത്. ഇതിന് പുറമെ ഖത്തറിലെ യു.എസ്. വ്യോമ താവളത്തില്‍ സര്‍വ്വ സന്നാഹങ്ങളുമായി പോര്‍ വിമാനങ്ങള്‍ ഒരുങ്ങിയിരിക്കുന്നു.

രാജ്യാന്തര എണ്ണക്കടത്തിന് ഭീഷണിയാണ് കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണമെന്നാണ് സൗദിയുടെ പ്രതികരണം. അക്രമം സംബന്ധിച്ച വിശദാംശങ്ങള്‍ യു.എ.ഇ , സൗദി അധികൃതര്‍ പുറത്തുവിടാത്തത് ഏറെ അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനത്തിന് നിയന്ത്രണമുള്ളതിനാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരും. ആക്രമണം 'ആശങ്കപ്പെടുത്തുന്നതും ഭയങ്കരവും' ആണെന്നാണ് ഇറാന്റെ പ്രതികരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category