1 GBP = 88.70 INR                       

BREAKING NEWS

റമദാനില്‍ ഭക്ഷണം കഴിക്കുകയോ പാട്ട് കേള്‍ക്കുകയോ ചെയ്താല്‍ ഉടന്‍ അറസ്റ്റും ജയിലും നല്‍കുന്ന ഇറാന്‍ ഒടുവില്‍ പറയുന്നത് നോമ്പ് കാലത്ത് സ്ത്രീകളെ നോക്കിയാലും അകത്താകുമെന്ന്; റമദാന്‍ വ്രതത്തിന് മൂര്‍ച്ച കൂട്ടി ഇറാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങിയതോടെ തടവറ ഭയന്ന് ഇറാനികള്‍

Britishmalayali
kz´wteJI³

റാനിലെ ജനങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം ഒന്ന് കൂടി ശക്തിപ്പെടുത്തി ഇവിടുത്തെ ഭരണകൂടം രംഗത്തെത്തി. ഇത് പ്രകാരം റമദാന്‍ വ്രതത്തിന്റെ സമയത്ത് സ്ത്രീകളെ നോക്കുന്ന പുരുഷന്‍മാരെ ജയിലില്‍ അടയ്ക്കുമെന്ന ഉത്തരവാണ് ഭരണകൂടം അടുത്തിടെ പുറത്തിറക്കിയിരിക്കുന്നത്. റമദാനില്‍ ഭക്ഷണം കഴിക്കുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യുകയും ജയിലിലിടുകയും ചെയ്യുമെന്ന ഉത്തരവ് പുറത്തിറക്കിയതിന് പുറമെയാണ് പുതിയ നിയന്ത്രണവും സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. ഈ വിധത്തില്‍ റമദാന്‍ വ്രതത്തിന് മൂര്‍ച്ച കൂട്ടി ഇറാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങിയതോടെ ഇറാനികള്‍ തടവറ ഭയന്ന് ജീവിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഇറാന് മേല്‍ യുഎസ് ഉപരോധമുള്ളതിനാലും രാജ്യത്ത് കടുത്ത അഭ്യന്തരകലാപമുള്ളതിനാലുമാണ്  പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിന് മേല്‍ ഈ വിധത്തില്‍ പിടിമുറുക്കി സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.  റമദാന്‍ കാലത്ത് വ്രതസമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുന്നവരെയും കാര്‍ റേഡിയോയില്‍ പാട്ട് കേട്ടാലും അകത്താകുമെന്നാണ് ഇറാനിലെ ജുഡീഷ്യറി ഉത്തരവിട്ടിരുന്നത്. സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നും പുരുഷന്‍മാര്‍ സ്ത്രീകളെ നോക്കരുതെന്നുമാണ് തന്റെ വ്യക്തിപരമായ ഉപദേശമെന്നാണ ജുഡീഷ്യറി വക്താവായ ഗോലാം ഹുസൈന്‍ പറയുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പോപ്പ് സോംഗിന് അനുസരിച്ച് ചുവട് വയ്ക്കുന്ന വിവാദ വീഡിയോയെക്കുറിച്ച് രാജ്യത്തെ മൊറാലിറ്റി പോലീസ് അന്വേഷണം തുടങ്ങി അധികം വൈകുന്നതിന് മുമ്പാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഈ വീഡിയോയുടെ ഉറവിടം തേടി ഒരു സ്പെഷ്യലിസ്റ്റുകളുടെ ടീം അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് ഇറാനിലെ വിദ്യാഭ്യാസ മന്ത്രിയായ മുഹമ്മദ് ബതായ് വെളിപ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ ചിരിച്ച് കൊണ്ട് ഓണ്‍ലൈന്‍ ഡാന്‍സ് ചലഞ്ചില്‍ പങ്കെടുക്കുന്ന വീഡിയോയാണ് പ്രചരിച്ചിരിക്കുന്നത്.

ശത്രുക്കള്‍ പലവിധത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഉത്കണ്ഠ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് ബതായ് മുന്നറിയിപ്പേകുന്നത്. ഇത്തരം ക്ലിപ്പുകള്‍ ഇറാനിലെ സ്‌കൂളുകളില്‍ നിന്നും പുറത്ത് വരുന്നതിന് പിന്നില്‍ രാഷ്ട്രീയപരമായ ഗൂഢാലോചനകളുണ്ടെന്നും ബതായ് പറയുന്നത്. യുഎസ് ഇറാനിയന്‍ റേപ്പറായ സസിയുടെ പോപ്പ് സോംഗിനനുസരിച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ചുവട് വച്ചിരുന്നത്.

ശത്രുക്കള്‍ ഇറാനെതിരെ സാംസ്‌കാരിക യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നും ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്നും വിദ്യാഭ്യാസ മന്ത്രി ആരോപിക്കുന്നു. ശിരോവസ്ത്രം രാജ്യത്ത് നിര്‍ബന്ധമാക്കിയതിനെതിരെ ഇറാനിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികള്‍ അടുത്തിടെ പ്രതിഷേധം കനപ്പിച്ചിരുന്നു. റിപ്പ്ഡ് ജീന്‍സുകള്‍, ജീന്‍ ഷോട്ടുകള്‍ എന്നിവ അനിസ്ലാമികമാണെന്ന് ആരോപിച്ച് ഇറാന്‍ അധികൃതര്‍ നിരോധിച്ചിട്ടുണ്ട്. ഇവ ധരിക്കുന്നവരെ കിര്‍കുക് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category