1 GBP = 94.40 INR                       

BREAKING NEWS

ശ്രീലങ്കയില്‍ രൂക്ഷമായി മുസ്ലിം-സിംഹള സംഘര്‍ഷം; അവസാനിച്ച നിരോധനാജ്ഞ വീണ്ടും പ്രഖ്യാപിച്ചു; സാമൂഹികമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍; വിലക്ക് മുസ്ലിംവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍; സംഘര്‍ഷത്തില്‍ കലാശിച്ചത് മുസ്ലിംവിഭാഗത്തില്‍പ്പെട്ട ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയാരംഭിച്ച തര്‍ക്കം

Britishmalayali
kz´wteJI³

കൊളംബോ: ശ്രീലങ്കയില്‍ സംഘര്‍ഷത്തെത്തുടര്‍ന്നു പ്രഖ്യാപിച്ച നിരോധനാജ്ഞ അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും പ്രഖ്യാപിച്ചു. ഈസ്റ്റര്‍ദിന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ മുസ്ലിം-സിംഹള വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് നടപടി. പടിഞ്ഞാറന്‍ മേഖലയായ ചിലാവിലെ കുലിയപിട്ടിയ, ഹെട്ടിപ്പോല, ബിന്‍ഗിരിയ, ദമ്മലസുരിയ എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. രാജ്യത്തെ മുസ്ലിം ആരാധാനാലയങ്ങള്‍ ലക്ഷ്യമിട്ട് വ്യാപക ആക്രമണം തുടരുന്നതിനിടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മുസ്ലിംവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ രാജ്യത്ത് സാമൂഹികമാധ്യമങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തുന്നതായി അധികൃതര്‍ പറഞ്ഞു. ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ളവയ്ക്കാണ് വിലക്ക്. കുലിയപിട്ടിയയില്‍ ഞായറാഴ്ച ആള്‍ക്കൂട്ടം മുസ്ലിംപള്ളിയും മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കടകളും ആക്രമിച്ചിരുന്നു. മുസ്ലിംവിഭാഗത്തില്‍പ്പെട്ട ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയാരംഭിച്ച തര്‍ക്കമായിരുന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്. കൂടുതല്‍ ചിരിക്കണ്ട, ഒരു ദിവസം നിങ്ങള്‍ കരയും എന്ന് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണു പ്രശ്നം ആരംഭിച്ചത്. സംഘടിച്ചെത്തിയ ആളുകള്‍ വ്യാപാരസ്ഥാപനം ആക്രമിക്കുകയായിരുന്നു. സമീപത്തെ മുസ്ലിം പള്ളിയും തകര്‍ക്കാന്‍ ശ്രമമുണ്ടായി

ഭീകരാക്രമണത്തിനു പിന്നാലെ നേരത്തേ ശ്രീലങ്ക പലതവണ സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ ആക്രമണത്തിനുശേഷം ആദ്യമായി ക്രിസ്ത്യന്‍പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനയും നടന്നു. വീണ്ടും ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ശ്രീലങ്ക കര്‍ശന സുരക്ഷയിലാണ്.

ഭീകരാക്രമണത്തോടെ അടച്ചിട്ട സ്‌കൂളുകള്‍ തിങ്കളാഴ്ച വീണ്ടും തുറന്നെങ്കിലും ഹാജര്‍നില വളരെ കുറഞ്ഞു. അധികൃതര്‍ സുരക്ഷ ഉറപ്പുനല്‍കിയിട്ടും കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. രാത്രി 9 മുതല്‍ പുലര്‍ച്ചെ നാലു വരെയാണ് നിരോധനാജ്ഞ. പ്രശ്നബാധിതമായ മൂന്നു ജില്ലകളില്‍ രാവിലെ ആറു വരെയായിരിക്കും. അക്രമികളെ തുരത്താന്‍ പൊലീസ് പലയിടത്തും കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആകാശത്തേക്കു വെടിവെപ്പും നടത്തി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

വാട്‌സ് ആപ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്കു നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുതെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category