1 GBP = 92.00 INR                       

BREAKING NEWS

കൂട്ടുകാരനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ട് കുടുംബ സുഹൃത്തായി; പ്രശ്നങ്ങള്‍ തീരില്ലെന്ന് മനസ്സിലാക്കി ആത്മഹത്യയ്ക്കൊരുങ്ങിയ യുവതിയെ ജീവിത സഖിയാക്കിയതോടെ കൂട്ടുകാരന്‍ ശത്രുവായി; ഗുണ്ടാനേതാവിനെ പേടിച്ച് രഞ്ജിത്ത് വീടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടിയത് ഒമ്പത് വര്‍ഷം; പ്രാവ് വളര്‍ത്തലുകാരനെ ചതിയിലൂടെ പുറത്തിറക്കി പാമ്പ് മനോജിന്റെ പ്രതികാരം; മുന്‍ ഭാര്യയുടെ പങ്കാളിയെ കൊന്നു കുഴിച്ചിട്ടത് തികഞ്ഞ ആസൂത്രണത്തിനൊടുവില്‍; രഞ്ജിത് ജോണ്‍സണിന്റെ കൊലപാതകികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍

Britishmalayali
kz´wteJI³

കൊല്ലം: കൊല്ലം പ്രോമിസ്ഡ് ലാന്‍ഡില്‍ രഞ്ജിത് ജോണ്‍സനെ തട്ടിക്കൊണ്ടു പോയി കൊന്ന് കുഴിച്ചു മൂടിയത് ഒമ്പത് വര്‍ഷമായി മനസില്‍ സൂക്ഷിച്ച പക തീര്‍ക്കാനായിരുന്നു. തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒപ്പം പാര്‍പ്പിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ഗുണ്ടാസംഘം നേതാവായ മനോജും കൂട്ടാളികളും ചേര്‍ന്ന് രഞ്ജിത്തിനെ വക വരുത്തിയത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോജിന്റെ പീഡനം സഹിക്കവയ്യാതെ മനോജിന്റെ ഭാര്യ രഞ്ജിത്തിനൊപ്പം ഇറങ്ങി പോന്നിരുന്നു. രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് യുവതി രഞ്ജിത്തിനൊപ്പം ഇറങ്ങി പോന്നത്. ഇതിന്റെ പക മനസ്സില്‍ സൂക്ഷിച്ച മനോജ് രഞ്ജിത്തിനെ വക വരുത്തുകയായിരുന്നു.

ഈ കൊലപാതത്തില്‍ ഏഴ് പേര്‍ക്ക് ജീവപര്യന്തം കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. ശിക്ഷിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഏഴുപ്രതികളും രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കണം. തെളിവുകളുടെ അഭാവത്തില്‍ എട്ടാംപ്രതി അജിംഷയെ കോടതി വെറുതെ വിട്ടു. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, മാരകമായി മുറിവേല്‍പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്. കൊറ്റങ്കര പേരൂര്‍ അയ്യര്‍മുക്കിനു സമീപം പ്രോമിസ്ഡ് ലാന്‍ഡില്‍ രഞ്ജിത്ത് ജോണ്‍സനെ ഓഗസ്റ്റ് വീട്ടില്‍ നിന്നു വിളിച്ചുകൊണ്ടുപോയി ചാത്തന്നൂര്‍ പോളച്ചിറ ഏലായുടെ വിജനമായ സ്ഥലത്തു കാറിലിരുത്തി ഇടിച്ചും തൊഴിച്ചും കൊലപ്പെടുത്തിയെന്നാണു കേസ്.

2018 സെപ്റ്റംബര്‍ 7നു കൈതപ്പുഴ ഉണ്ണി, വിനേഷ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റ് ചെയ്തത്. തഴുത്തല കണ്ണനല്ലൂര്‍ വാലിമുക്ക് പുതിയവീട്ടില്‍ പാമ്പ് മനോജ് എന്ന മനോജ് (40), പരവൂര്‍ നെടുങ്ങോലം പോസ്റ്റോഫീസിന് സമീപം കച്ചേരിവിള വീട്ടില്‍ കാട്ടുണ്ണി എന്ന രഞ്ജിത്ത് (30), പൂതക്കുളം എല്‍.പി.എസിന് സമീപം പാനാത്തുചിറയില്‍ വീട്ടില്‍ കൈതപ്പുഴ ഉണ്ണി എന്ന ബൈജു (39), തൃക്കോവില്‍വട്ടം വെറ്റിലത്താഴത്ത് റാം നിവാസില്‍ കുക്കു എന്ന പ്രണവ് (25), മുഖത്തല തൃക്കോവില്‍വട്ടം ഡീസന്റ് ജംഗ്ഷന്‍ കോണത്തു വടക്കതില്‍ വിഷ്ണു (21), കിളികൊല്ലൂര്‍ പവിത്രനഗര്‍ 150, വിനീത മന്ദിരത്തില്‍ വിനേഷ് (38), വടക്കേവിള കൊച്ചുമുണ്ടയില്‍ വീട്ടില്‍ റിയാസ് (30) എന്നിവരാണ് ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍.

പാമ്പ് മനോജിന്റെ ഉപദ്രവം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഭാര്യ ഭര്‍ത്താവിന്റെ പഴയകാല സുഹൃത്തായ രഞ്ജിത് ജോണ്‍സണിനൊപ്പം ഇറങ്ങി പോന്നത്. രഞ്ജിത്തും മുഖ്യപ്രതി മനോജും നല്ല അടുപ്പത്തിലായിരുന്നു. മനോജ് ഭാര്യയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. മനോജും ഭാര്യയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കുന്നതു രഞ്ജിത്ത് ആയിരുന്നു. മര്‍ദനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയ അവരെ രഞ്ജിത്ത് കൂട്ടിക്കൊണ്ടു പോവുകയായിരുന്നെന്നു. ഇതോടെ മനോജും രഞ്ജിത്തും തമ്മില്‍ ശുത്രക്കളായി മാറുക ആയിരുന്നു. ഒന്‍പതു വര്‍ഷം ഇവര്‍ ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ മനോജിനെയും കൂട്ടാളികളേയും ഭയന്ന് വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടി ജീവിക്കുകയായിരുന്നു രഞ്ജിത്ത്.

അതേസമയം സുഹൃത്തിന്റെ ഭാര്യയുമായുള്ള മകന്റെ ബന്ധത്തിനു രഞ്ജിത്തിന്റെ മാതാപിതാക്കള്‍ക്കു നീരസമുണ്ടായിരുന്നു. ഇതുമൂലം ഇരുവരും കുടുംബവീട്ടില്‍ താമസിച്ചിരുന്നില്ല. തനിക്കെതിരെ മനോജില്‍ നിന്നു വധഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയ രഞ്ജിത് ജോണ്‍സണിന് ഏറെ വര്‍ഷങ്ങളായി വീട്ടിനു പുറത്തുള്ള സഹകരണം കുറവായിരുന്നു. യുവതി കൂടുതല്‍ ദിവസവും ജോലി സ്ഥലത്തായിരുന്നതിനാല്‍ രഞ്ജിത് ജോണ്‍സണ്‍ കുടുംബവീട്ടില്‍ മുന്തിയ ഇനം പ്രാവുകള്‍, മുയലുകള്‍ എന്നിവയുടെ കച്ചവടം നടത്തി പോന്നു. എന്നാല്‍ രഞ്ജിത്തിനെ എങ്ങനെയും വക വരുത്തുക എന്ന ലക്ഷ്യം ഒന്‍പത് വര്‍ഷമായി മനോജ് മനസ്സില്‍ സൂക്ഷിക്കുക ആയിരുന്നു. ഒടുവില്‍ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ രഞ്ജിത്തിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. രഞ്ജിത്തിനെ ഇവര്‍ അടിച്ചും ഇടിച്ചും കൊലപ്പെടുത്തുന്നത്.

പ്രാവിനെ വാങ്ങാനെന്നുള്ള വ്യാജേനയാണ് മനോജ് തന്റെ സുഹൃത്തുക്കളെ രഞ്ജിത്തിന്റെ വീട്ടിലെത്തിച്ചത്. പിന്നീട് മനോജ് തയാറാക്കിയ തിരക്കഥയനുസരിച്ചു കൊലപാതകം നടത്തുകയായിരുന്നു. ആദ്യം പിടിയിലായ ഉണ്ണി നല്‍കിയ ആദ്യ മൊഴികള്‍ അന്വേഷണ സംഘത്തെ വട്ടം കറക്കിയിരുന്നു. രഞ്ജിത്തിനെ കാറില്‍ നിന്ന് ഇത്തിക്കര ആറ്റില്‍ തള്ളിയെന്നാണ് ഇയാള്‍ ആദ്യം മൊഴി നല്‍കിയത്. തുടര്‍ന്നു വിശദമായി നടന്ന ചോദ്യം ചെയ്യലിലാണു ചാത്തന്നൂര്‍ പോളച്ചിറ ഏലയില്‍ വച്ചാണു കൊലപാതകം നടത്തിയതെന്നു സമ്മതിച്ചത്. രഞ്ജിത്തിനെ ഇയാളുടെ ഒപ്പം ഇപ്പോള്‍ താമസിക്കുന്ന യുവതിയുടെ ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്നു തട്ടിക്കൊണ്ടു പോവുകയും ചാത്തന്നൂര്‍ പോളച്ചിറയില്‍ വച്ചു കൊലപ്പെടുത്തിയെന്നുമാണു പൊലീസ് കണ്ടെത്തിയത്.

ഒട്ടേറെ കേസുകളില്‍ പ്രതിയാണ് മയ്യനാട് സ്വദേശി മനോജ്. പ്രാവ്, മുയല്‍ തുടങ്ങിയവയുടെ കച്ചവടം നടത്തുന്ന രഞ്ജിത് ജോണ്‍സന്റെ കൊറ്റങ്കര പേരൂര്‍ അയ്യര്‍മുക്കിലുള്ള വീട്ടില്‍ കാറില്‍ നാലംഗ സംഘം എത്തുന്നു. പ്രാവിനെ വാങ്ങാനെന്ന പേരില്‍ രണ്ടുപേര്‍ വീട്ടിലേക്ക്. പ്രാവിനെ ഇഷ്ടപ്പെട്ടെന്നും ഒപ്പം വന്നാല്‍ വീട്ടില്‍ നിന്നു പണം എടുത്തുതരാമെന്നും പറഞ്ഞു രഞ്ജിത്തിനെയും കൂട്ടി സംഘം കാറില്‍ പുറപ്പെടുന്നു. ഓഫായ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ട ശേഷമാണു രഞ്ജിത്ത് ഇവര്‍ക്കൊപ്പം പോയത്. ഡീസന്റ് ജംക്ഷനിലെത്തിയപ്പോള്‍ ഒരാള്‍ കൂടി കാറില്‍ക്കയറി. കൊട്ടിയം, ഇത്തിക്കര, ചാത്തന്നൂര്‍ വഴി കാര്‍ പോളച്ചിറ ഏലയിലെ വിജനമായ ഭാഗത്തേക്ക്. ഇവിടെ വച്ച് അടിച്ചും തൊഴിച്ചും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ പിന്‍സീറ്റില്‍ ഇരുത്തി സംഘം തിരുവനന്തപുരം വഴി നാഗര്‍കോവിലിലേക്ക് പോയി.

കൊലനടത്തിയതിന് പിറ്റേ ദിവസം നാഗര്‍കോവില്‍ തിരുനെല്‍വേലി റോഡില്‍ തിരുനെല്‍വേലിക്ക് 15 കിലോമീറ്റര്‍ മുന്‍പുള്ള സമുന്ദാപുരം പൊന്നക്കുടി എന്ന സ്ഥലത്തെ കുഴിയില്‍ മൃതദേഹം തള്ളിയ ശേഷം മണ്ണിട്ടു മൂടി. രാത്രി തന്നെ സംഘം നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. മകന്‍ തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് 2018 ഓഗസ്റ്റ് 20ന് വൈകിട്ട് 3.30 മകനെ കാണാനില്ലെന്നു കാട്ടി രഞ്ജിത്തിന്റെ അമ്മ ട്രീസ ജോണ്‍സണ്‍ കിളികൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം തുടങ്ങി ഉടന്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിനു കിട്ടുന്നു. കസ്റ്റഡിയിലെടുത്ത ഉണ്ണിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രഞ്ജിത്തിന്റെ ബന്ധുക്കളെയും കൂട്ടി പൊലീസ് സംഘം സമുന്ദാപുരത്തേക്ക്. പൊന്നക്കുടിയിലെ പാറക്വാറി അവശിഷ്ടങ്ങള്‍ തള്ളുന്ന കുഴിയില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നു.

കുപ്രസിദ്ധ ഗുണ്ടയായ പാമ്പ് മനോജ് എന്ന മനോജ് പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസുകളില്‍ പ്രതിയായിരുന്നു. ഇയാളും സംഘവും ജില്ലയിലെ പ്രധാന കഞ്ചാവു വില്‍പനക്കാരായിരുന്നു. മനോജിനെതിരെ ഇരവിപുരം, കൊട്ടിയം പരവൂര്‍ സ്റ്റേഷനുകളില്‍ അടിപിടി കേസുകള്‍ ഉണ്ടായിരുന്നു. ഇരവിപുരം സ്വദേശിയായ മനോജ് കൂടുതലായും പഠന കാലം മുതല്‍ മയ്യനാട് കൈതപ്പുഴ ഭാഗത്താണു സൗഹൃദം ഉണ്ടാക്കിയിരുന്നത്. പല അക്രമ കേസുകളിലും പെട്ട് ഒളിവില്‍ താമസിച്ചതും ഇവിടെയായിരുന്നു. കൊല്ലത്തെ കുപ്രസിദ്ധ ഗുണ്ടയായിരുന്ന ഹാപ്പി രാജേഷിനെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയിലാണ് രഞ്ജിത്ത് ജോണ്‍സണേയും വധിച്ചത്.

പാമ്പ് മനോജിന്റെ സംഘത്തിന്റെയും ശക്തമായ ചവിട്ടേറ്റ് രഞ്ജിത്തിന്റെ 24 വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു്. ഇവ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളഞ്ഞ് കയറിയ നിലയിലായിരുന്നു. മാത്രമല്ല തൊണ്ടയിലെ എല്ലിന് പൊട്ടലുണ്ട്. ഇത് രഞ്ജിത്ത് ബഹളമുണ്ടാക്കാതിരിക്കാനായി അക്രമികള്‍ കഴുത്തില്‍ കുത്തിപ്പിടിക്കുകയോ ശക്തമായി മര്‍ദ്ദിച്ചതോ ആവാം കാരണമെന്ന് കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ട് പോയ വാഹനത്തില്‍ നിന്നും പുറത്തിറക്കാതെ സീറ്റില്‍ ഇരുത്തിയാണു വാരിയെല്ലിനു ചവിട്ടിയും ഇടിച്ചും കൊലപ്പെടുത്തിയതെന്നു പിടിയിലായവര്‍ പൊലീസിനോടു സമ്മതിച്ചിരുന്നു. കാട്ടുണ്ണിയുടെ (ഉണ്ണി) പക്കല്‍ കത്തിയുണ്ടായിരുന്നെങ്കിലും കുത്തിപ്പരുക്കേല്‍പ്പിച്ചില്ല. എന്നാല്‍ കത്തി തിരിച്ചുപിടിച്ച് ഇടിച്ചു. കൊല്ലത്തെ ഗുണ്ടയായിരുന്ന ഹാപ്പി രാജേഷിനെ ഏഴു വര്‍ഷം മുന്‍പു ഗുണ്ടാ സംഘം കൊലപ്പെടുത്തിയതും വാരിയെല്ലിന് ചവിട്ടി പരുക്കേല്‍പിച്ചായിരുന്നു.

തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ വച്ചാണ് കൊലപ്പെടുത്തിയത്. തിരുനെല്‍വേലി പുണ്ണാര്‍കുടി ഗ്രാമത്തിലാണു മൃതദേഹം കണ്ടെത്തിയത്. നാഗര്‍കോവിലിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു കൊല നടത്തിയത്. സംഭവത്തില്‍ മനോജിന്റെ സുഹൃത്തായ മയ്യനാട് കൈതപ്പുഴ സ്വദേശി ഉണ്ണിയെ അറസ്റ്റ് ചെയ്തതാണ് നിര്‍ണ്ണായകമായത്. പാമ്പ് മനോജും നെടുങ്ങോലം സ്വദേശി കാട്ടുണ്ണി എന്നു വിളിക്കുന്ന ഉണ്ണിയും പല കേസുകളില്‍ ജയിലില്‍ കഴിഞ്ഞപ്പോഴാണു പരിചയപ്പെടുന്നത്. രഞ്ജിത്തിനെ കാണാതായി ഒരാഴ്ച പിന്നിട്ടപ്പോള്‍ത്തന്നെ കൊല്ലപ്പെട്ടിരിക്കാമെന്നു സുഹൃത്തുക്കള്‍ക്കു സംശയമുണ്ടായിരുന്നു. രഞ്ജിത്തിനെ കൊലപ്പെടുത്തുമെന്നു മനോജ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്നതും കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category