1 GBP = 95.00 INR                       

BREAKING NEWS

ബ്രക്‌സിറ്റ് മുതല്‍ മാജിക്ഓഫ് മ്യൂ സിക് വരെയുള്ള ഒന്‍പതു വിഷയങ്ങള്‍; അറിവു നേടാനും സംശയങ്ങള്‍ പരിഹരിക്കാനും ക്രോയ്‌ഡോ ണില്‍ ഒരു വേദി ഒരുങ്ങുന്നു

Britishmalayali
ബിനില്‍ പോള്‍

ഴിഞ്ഞ വര്‍ഷം രൂപം കൊണ്ട യുണൈറ്റഡ് റാഷണലിസ്റ്റ് ഓഫ് യുകെയുടെ പ്രഥമ കോണ്‍ഫറന്‍സ് ഈ വരുന്ന ശനിയാഴ്ച ക്രോയ്‌ഡോണില്‍ നടത്തപ്പെടും. ഈ ഏകദിന സെമിനാറില്‍ യുകെയില്‍ പല മേഖലകളില്‍ ജോലി ചെയ്യുന്ന പ്രഗത്ഭരായ വ്യക്തികള്‍ വൈവിധ്യമാര്‍ന്ന ഒന്‍പതു വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ അനവധിയാണ്. അറിവിന്റെ കാര്യമെടുക്കുകയാണെങ്കില്‍, ശരിക്കും ഒരു മഹാവിസ്‌ഫോടനം തന്നെയാണ് നടക്കുന്നത്. വിജ്ഞാനം വിരല്‍തുമ്പില്‍ എന്നാണല്ലോ ഇപ്പോള്‍ പറയുന്നത്. രാവിലെ പത്രക്കാരനെ നോക്കി നില്‍ക്കേണ്ട, ആകാശവാണിയിലെയും ദൂരദര്‍ശന്റെയും വാര്‍ത്താ പ്രക്ഷേപണങ്ങള്‍ക്കു കാത്തു നില്‍ക്കേണ്ട, കിലോമീറ്ററുകള്‍ താണ്ടി പുസ്തകശാലയില്‍ പോകേണ്ടതും ഇല്ല, പകരം നമുക്ക് ഇന്ന് മൊബൈല്‍ ഫോണ്‍ ഉണ്ട് - അറിവ് പകര്‍ന്നു തരാന്‍ ആയിരക്കണക്കിന് സ്രോതസുകള്‍. ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍, അതും ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളില്‍ ഒന്നായ ബ്രിട്ടനില്‍,  യുണൈറ്റഡ് റാഷണലിസ്റ്റ് ഓഫ് യുകെ സംഘടിപ്പിക്കുന്ന ഈ കോണ്‍ഫറന്‍സിന് എന്തായിരിക്കും പ്രസക്തി?

വിദേശങ്ങളില്‍ പ്രവാസികള്‍ പ്രധാനമായി നേരിടുന്ന വെല്ലുവിളി തങ്ങള്‍ ജനിച്ച് വളര്‍ന്ന സാഹചര്യവുമായുള്ള വ്യത്യസ്തയാണ്. പ്രവാസികളുടെ ദൈനംദിന ജീവിതത്തില്‍ ഉപകാരപ്രദമായ ഏതാനും വിഷയങ്ങളെ പരിചയപ്പെടുത്തുക, ചോദ്യങ്ങള്‍ ചോദിക്കുക, സംശയനിവാരണം നടത്താന്‍ അവസരം ഓര്‍ക്കുക എന്നിവയാണ് യുണൈറ്റഡ് റാഷണലിസ്റ്റ് ഓഫ് യുകെ ഈ കോണ്‍ഫറന്‍സ് കൊണ്ട് ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന്, ഇവിടുത്തെ വിദ്യാഭാസ രീതി - തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെ അതിഗൗരവമായി കാണുന്ന മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?. പുസ്തകം മുഴുവന്‍ കാണാതെ പഠിച്ചു പരീക്ഷ എഴുതുന്നതില്‍ വ്യത്യസ്തമായി, ക്രിട്ടിക്കല്‍ തിങ്കിങ്ങില്‍ ഊന്നിയുള്ള യുകെയിലെ വിദ്യാഭ്യാസ ശൈലി എന്താണ്? ഫെയ്ക് ന്യൂസുകളുടെയും കപട ശാസ്ത്രങ്ങളുടെയും പ്രളയത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ഇത് തീര്‍ച്ചയായും ഉപകാരപ്രദം ആയിരിക്കും എന്നതില്‍ തര്‍ക്കമില്ല.

ബ്രക്‌സിറ്റിന്റെ സാമ്പത്തികാഘാതങ്ങള്‍ എന്ന വിഷയം മുതല്‍ മാജിക് ഓഫ് മ്യൂസിക് എന്ന വിവിധവും വ്യത്യസ്തവുമായ ഒന്‍പത് വിഷയങ്ങള്‍ ആണ് ശനിയാഴ്ച അവതരിക്കപ്പെടുന്നത്. തങ്ങളുടെ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഇവരുടെ പ്രഭാഷണങ്ങള്‍ യുകെ മലയാളികളുടെ ഇടയില്‍ ഒരു പുതിയ പ്രവണതക്ക് തുടക്കം ഇടും എന്ന് സംഘാടകര്‍ കരുതുന്നു. യുകെ മലയാളി സമൂഹത്തില്‍ ഉള്ള നിരവധിയായ പ്രൊഫെഷണലുകള്‍ക്ക് തങ്ങളുടെ കൈമുതലായുള്ള അറിവ് പ്രവാസി കമ്മ്യൂണിറ്റിക്ക് പകര്‍ന്നു കൊടുക്കാന്‍ വേദി ഒരുക്കുക എന്ന ലക്ഷ്യമാണ് യുണൈറ്റഡ് റാഷണലിസ്റ്റ് ഓഫ് യുകെയ്ക്കുള്ളത്.

ഈ സെമിനാറിനോട് അനുബന്ധിച്ച് കുട്ടികള്‍ക്കായുള്ള ഒരു വീഡിയോ മത്സരവും ഒരുക്കിയിട്ടുണ്ട്. ഒരു മിനിറ്റില്‍ കൂടാതെ, ശാസ്ത്ര വിഷയത്തെ അടിസ്ഥാനമാക്കി വീഡിയോ തയാറാക്കി സംഘാടകര്‍ക്ക് അയച്ചു കൊടുക്കുക. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07874002934 /07702873539 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category