1 GBP = 89.15INR                       

BREAKING NEWS

പെരിയ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍; ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠനെയും കല്യാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനെയും അറസ്റ്റു ചെയ്തത് കേസില്‍ വഴിത്തിരിവ്; ക്രൈംബ്രാഞ്ച് നടപടി യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയ കുറ്റത്തില്‍; കൊലപാതകത്തിലെ ഉന്നത ഗൂഢാലോചനകളിലേക്ക് കടക്കാതെ ചെറുകിട നേതാക്കളില്‍ കേസ് ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്നും ആക്ഷേപം

Britishmalayali
kz´wteJI³

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണായക അറസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ രണ്ട് സിപിഎം നേതാക്കളെയാണ് അറസ്റ്റു ചെയ്തത്. ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠനെയും കല്യാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനെയുമാണ് അറസ്റ്റു ചെയ്തത്. ഇവരെ അറസ്റ്റു ചെയ്തെന്ന് പ്രതികളുടെ അഭിഭാഷകരാണ് വ്യക്തമാക്കിയത്. കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കി എന്നതായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണം.

നേരത്തെ ഈ കേസില്‍ ഇരട്ടക്കൊലപാതക കേസ്സില്‍ ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാല് സിപിഎം നേതാക്കളെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് അറസ്റ്റു നടപടികളിലേക്ക് നടക്കുന്നത്. പെരിയ ഇരട്ടക്കൊല കേസില്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എക്ക് പുറമെ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, ജില്ലാ. സെക്രട്ടറിയേറ്റ് അംഗം മുസ്തഫ, ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നത്. ജില്ലാ. സെക്രട്ടറിയേറ്റ് അംഗമായ വി പി പി. മുസ്തഫയെ കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പായി കല്യോട്ട് ടൗണില്‍ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ പേരിലാണ് ചോദ്യം ചെയ്തത്.

നേരത്തെ ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠനെതിരെ പരാമര്‍ശമുണ്ടായിരുന്നു. അതേസമയം പെരിയ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഉദുമ മുന്‍ എംഎല്‍എയുടെയോ സിപിഎം ജില്ലാ നേതാക്കളുടെയോ പങ്ക് കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറുയന്നനുണ്ട്.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മുന്‍ അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ കേസില്‍ പീതാംബരന്‍ അറസ്റ്റിലായിരുന്നു. കൊലപാതകത്തിന്റെ സൂത്രധാരന്‍ പീതാംബരന്‍ തന്നെയാണെന്നായിരുന്നു നേരത്തെ പൊലീസിന്റെ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്നത്. കാറില്‍ എത്തിയ മൂന്നംഗസംഘം ഇരുവരെയും തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്.ഐ.ആര്‍. ശരത്തിനെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category