1 GBP = 92.00 INR                       

BREAKING NEWS

ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി എത്തിയത് തനിക്ക് തിരിച്ചടിയായി; ഹിന്ദു നായര്‍ വോട്ടുകള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടാകാം; ആര്‍എസ് എസിന്റെ പ്രവര്‍ത്തനം മണ്ഡലത്തില്‍ ശക്തമായിരുന്നു; 20 മണ്ഡലങ്ങളിലും വിജയിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷ വെക്കുമ്പോള്‍ തൃശ്ശൂരിലെ ആശങ്കാഘടകം തുറന്നു പറഞ്ഞ് ടി എന്‍ പ്രതാപന്‍; ആര്‍ക്കും പരാതിയില്ലെന്ന് മുല്ലപ്പള്ളി; ന്യൂനപക്ഷങ്ങള്‍ യുഡിഎഫിനൊപ്പം നിന്നു; വിചാരിക്കാത്ത അടിയൊഴുക്കുകള്‍ അനുകൂമായി ഉണ്ടായിട്ടുണ്ടാകാമെന്ന് കെപിസിസി അധ്യക്ഷന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ രംഗപ്രവേശമാണ് മത്സരം ത്രികോണത്തിലാക്കിയത്. ഇതോടെ യുഡിഎഫിന്റെ വിജയപ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്റ കാര്യമാണ് അവതാളത്തിലായത്. ഈ ആശങ്ക കെപിസിസി യോഗത്തില്‍ ടി എന്‍ പ്രതാപന്‍ തുറന്നു പറഞ്ഞു.

വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്ന് ആശങ്കയാണ് പ്രതാപന്‍ വ്യക്തമാക്കിയത്. കെപിസിസി നേതൃയോഗത്തിലാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ആശങ്ക ടി എന്‍ പ്രതാപന്‍ വ്യക്തമാക്കിയത്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടി ആയിയെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു. ഹിന്ദു നായര്‍ വോട്ടുകള്‍ ബിജെപി യിലേക്ക് പോയിട്ടുണ്ടാകാം, ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നുവെന്നാണ് വിലയിരുത്തല്‍.

വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നും നെഗറ്റീവ് വാര്‍ത്തയും പ്രതീക്ഷിക്കാമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. അതേസമയം ആരും പരാതി പറഞ്ഞില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. ഇരുപത് സീറ്റുകളിലും മികച്ച രീതിയില്‍ യുഡിഎഫ്-കോണ്‍ഗ്രസ് സംവിധാനം പ്രവര്‍ത്തിച്ചെന്നും പ്രവര്‍ത്തകരുടെ സഹകരത്തെക്കുറിച്ച് എവിടെ നിന്നും പരാതി ഉയര്‍ന്നിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമകാക്ി.

കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം വളരെ സജീവമായി തന്നെ ഇക്കുറി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. 20 മണ്ഡലങ്ങളിലും പഴുതടച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ആയി. ന്യൂനപക്ഷ വോട്ടുകള്‍ ഇക്കുറി കൃത്യമായി യുഡിഎഫിലേക്കും കോണ്‍ഗ്രസിലേക്കും കേന്ദ്രീകരിച്ചു. പരമ്പരാഗത വോട്ടുകളെല്ലാം യുഡിഎഫിന് ലഭിച്ചു. മുന്‍കാലങ്ങളില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും കിട്ടാതെ പോയ വോട്ടുകളും ഇക്കുറി ലഭിച്ചു. പരമ്പരാഗതമായി യുഡിഎഫിന് കിട്ടാത്ത ചില വിഭാഗങ്ങളില്‍ നിന്ന് യുഡിഎഫിന് വോട്ടു മറിഞ്ഞു എന്നാണ് വിലയിരുത്തലെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയംയ 20ല്‍ 19 സീറ്റും പാര്‍ട്ടിക്ക് ലഭിക്കും എന്നാണ് യുഡിഎഫ് യോഗം ചേര്‍ന്ന് വിലയിരുത്തിയത്. പ്രചാരണത്തിന്റ അവസാന മൂന്നുദിവസം യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടായെന്നും ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. 16 മുതല്‍ 18 വരെ സീറ്റ് യുഡിഎഫിനു ലഭിച്ചേക്കാമെന്ന് കോണ്‍ഗ്രസ് നേരത്തേ വിലയിരുത്തിയിരുന്നു. 20 ലോക്‌സഭാ മണ്ഡലം കമ്മിറ്റികളില്‍നിന്നു നേതൃത്വത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം.

ന്യൂനപക്ഷ ഏകീകരണത്തിലും എല്‍ഡിഎഫിനു ചോരാനിടയുള്ള ഭൂരിപക്ഷ വോട്ടുകളിലുമാണു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പാലക്കാട്, ആറ്റിങ്ങല്‍ സീറ്റുകളൊഴികെ 18ലും വിജയസാധ്യതയുണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ ആദ്യ അനുമാനം. പാലക്കാട്ട് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏകോപനക്കുറവുണ്ടായെന്നാണു വിലയിരുത്തല്‍. അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് അവസാന ആഴ്ച രണ്ടും കല്‍പിച്ചു ശ്രമിച്ചെങ്കിലും സിറ്റിങ് എംപി എം.ബി. രാജേഷിനും സിപിഎമ്മിനും മണ്ഡലത്തിലുള്ള സ്വാധീനം മറികടക്കാന്‍ അതു മതിയാകുമോയെന്നതില്‍ ഉറപ്പു പോരാ. ന്യൂനപക്ഷ ഏകീകരണം വന്‍തോതില്‍ യുഡിഎഫിന് അനുകൂലമായി ഉണ്ടായെങ്കിലേ അവിടെ സാധ്യതയുള്ളൂവെന്ന വിലയിരുത്തലും അന്നു പുറത്തുവന്നിരുന്നു.

ആദ്യമെ തന്നെ ശക്തരായ സ്ഥാനാര്‍ത്ഥികളെ ഇടത്പക്ഷം രംഗത്തിറക്കി ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി പറയാനായി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയപ്പോള്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ എത്തിയപ്പോള്‍ അത് പ്രതീക്ഷിച്ചതിലും വലിയ ഗുണം നല്‍കും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പാലക്കാട് മണ്ഡലത്തിലെ സിറ്റിങ് എംപി എംബി രാജേഷ് മാത്രമെ കേരളത്തില്‍ നിന്ന് ഇടത്പക്ഷ എംപിയായി ഡല്‍ഹിക്ക് വിമാനം കയറുകയുള്ളൂ എന്നും കോണ്‍ഗ്രസ് കണക്കുകള്‍ നിരത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category