1 GBP = 92.50 INR                       

BREAKING NEWS

കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ അധ്യക്ഷനാകാന്‍ രാഹുല്‍ഗാന്ധിക്ക് സാധിക്കുമെങ്കില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ കേരള കോണ്‍ഗ്രസിന്റെ പിന്തുടര്‍ച്ചാവകാശം ജോസ് കെ മാണി അവകാശപ്പട്ടാല്‍ എന്താണ് പ്രശ്‌നം? ഉപാധികള്‍ ഒന്നുമില്ലാതെ ലയനത്തിനെത്തിയ ജോസഫ് ഇനി വിലപിച്ചിട്ടെന്ത് കാര്യം? മാണിയുടെ പിന്തുടര്‍ച്ചാവകാശിയാകാനുള്ള നീക്കത്തില്‍ ഭാര്യയെ കൂടി നേതാവാക്കി പണി വാങ്ങുന്നെന്ന് മാത്രം; ജോസ് കെ മാണിയോട് പറയാനുള്ളത്.. ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
ഷാജന്‍ സ്‌കറിയ

കെഎം മാണിയുടെ മരണം തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. മാണിക്ക് പ്രായമായെങ്കിലും മാണി മരണാസന്നനാണെന്ന് ലോകം അറിയുന്നത് മറുനാടന്‍ വാര്‍ത്ത എഴുതി തുടങ്ങിയപ്പോള്‍ ആണ്. ആ വാര്‍ത്തകള്‍ വന്ന് രണ്ട് ദിവസത്തിനകം മാണി മരിക്കുകയും ചെയ്തു. മാണിയുടെ മരണത്തോടെ ഇല്ലാതാത് അര നൂറ്റാണ്ട് നീണ്ട് നിന്ന കേരള രാഷ്ട്രീയത്തിലെ ഒരു പ്രത്യേക തരം പ്രതിഭാസമാണ്. കെഎം മാണി പിതാവ് പുത്രനും പരിശുദ്ധാത്മാവുമായ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ ഭാവി ഇനി എന്താവും എന്ന് എല്ലാവര്‍ക്കും ആശങ്കയുണ്ട്. സ്വാഭാവികമായും കെഎം മാണിക്ക് ശേഷം പിജെ ജോസഫ് എന്ന മുടി ചൂടാ മന്നനായ പിജെ ജോസഫ് പാര്‍ട്ടി അധ്യക്ഷനാവും എന്നത് ലോജിക് ഉള്ള ഒരു കാര്യം തന്നെയാണ്.

മാണിയെ പോലെ തന്നെ കരുത്തനും ശക്തനുമായ ഒരാള്‍ ഈ പാര്‍ട്ടിയില്‍ ഉള്ളപ്പോള്‍ മറ്റൊരു നേതാവ് എങ്ങനെ വരും എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. ഒരു പക്ഷേ രാഷ്ട്രീയത്തെ സമഗ്രമായി വിശകലനം ചെയ്യുമ്പോള്‍ ശരി ജോസഫിന്റെ രംഗം പ്രവേശനം തന്നെയാണ്. എന്നാല്‍ മാണിയുടെ അവസാന കാലത്ത് എങ്ങനെയും പാര്‍ട്ടി പിടിക്കുക എന്ന ഗൂഡലക്ഷ്യത്തോടെ ജോസഫ് നടത്തിയ നീക്കങ്ങള്‍ ആ പാര്‍ട്ടിയില്‍ ജോസഫിന് എതിരെ ഉണ്ടാക്കിയിരിക്കുന്ന വികാരങ്ങള്‍ ചില്ലറയൊന്നുമല്ല. കേരള രാഷ്ട്രീയം കണ്ട ഏറ്റവും മാന്യന്മാരില്‍ ഒരാളാണ് ജോസഫെങ്കിലും കേരള കോണ്‍ഗ്രസ് എന്നത് കെഎം മാണിയുടെ ഉടമസ്ഥതയിലുള്ള ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന നിലയ്ക്ക് ആ പാര്‍ട്ടിയില്‍ വരുന്ന ഭൂരിഭാഗം പ്രവര്‍ത്തകരും അണികളും മാണിയുടെ മകന്‍ ജോസ് കെ മാണിയെ കിരീടധാരണം നടത്തി കാണാന്‍ ആഗ്രഹിച്ചാല്‍ കുറ്റം പറയാന്‍ പറ്റുകയില്ല.

കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തെ കേരള കോണ്‍ഗ്രസിന്റെ ഒരു ചരിത്രം പരിശോധിച്ചാല്‍ അതില്‍ വലിയ അത്ഭുതമൊന്നും തന്നെ ഇല്ല. ജേക്കബും, ജോസഫും, പിള്ളയും ജോര്‍ജും അടക്കം അനേകം നേതാക്കള്‍ കേരള കോണ്‍ഗ്രസിന് ഉണ്ടായിരുന്നെങ്കിലും കേരള കോണ്‍ഗ്രസ് എന്ന ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ അച്ചുതണ്ട് എല്ലാക്കാലത്തും കെഎം മാണി തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ കെഎം മാണിയുടെ അനന്തര അവകാശിയായി മകന്‍ ജോസ് കെ മാണി തന്നെ വരണം എന്ന് നേതാക്കളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതില്‍ കുറ്റം പറയാന്‍ പര്റുകയില്ല.


ഇന്ത്യ രാജ്യത്തെ ഏറ്റവും അധികം കാലം ഭരിക്കുകയും ഇന്ത്യയിലെ ഇപ്പോഴത്തെയും ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുമായ കോണ്‍ഗ്രസിന്റെ അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായി എത്താന്‍ രാഹുല്‍ ഗാന്ധി എന്ന താരതമേന്യ ജൂനിയറായ നേതാവിന് കഴിയുമെങ്കില്‍, ആ നേതാവിന്റെ കീഴില്‍ എകെ ആന്റണിയും, ഉമ്മന്‍ ചാണ്ടിയും പി ചിദംബരവും പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ ജോസ് കെ മാണിക്ക് കേരള കോണ്‍ഗ്രസിന്റെ തലവനാകാന്‍ എന്താണ് പ്രശ്നം എന്ന് ചോദിക്കുന്നവരോട് കയര്‍ത്തിട്ട് കാര്യമില്ല. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും പിന്തുടരുന്ന രാഷ്ട്രീയം. ഇവരാരും തന്നെ മഹത്തായ ജനാധിപത്യത്തിന്റെ മഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയ ഒന്നും കാത്ത് സൂക്ഷിക്കുന്നവരല്ല.

ടിഎം ജേക്കബ് മരിച്ചപ്പോള്‍ പകരം മകന്‍ അനൂപ് ജേക്കബ് മന്ത്രിയായതും ബാലകൃഷ്ണ പിള്ള ജീവിച്ചിരിക്കുമ്പോള്‍ തന്നെ മകന്‍ ഗണേശ് കുമാര്‍ നേതാവായതും. പിസി ജോര്‍ജ് പുതിയ പാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ മകന്‍ ഷോണ്‍ ജോര്‍ിനെ നേതാവാക്കിയതും ഒക്കെ തന്ന നമ്മുടെ വര്‍ത്തമാന കാലത്തില എല്ലാവരും അംഗീകരിക്കുന്ന ചരിത്രങ്ങളാണ്. അതുകൊണ്ട് തന്നെ ഇത് കെഎം മാണിയുട മകന്റെ കാര്യത്തില്‍ ബാധകമല്ല എന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category