1 GBP = 85.80 INR                       

BREAKING NEWS

അഷിതക്ക് അശ്രുപൂജയുമായി ജ്വാല ഇ-മാഗസിന്‍ മെയ് ലക്കം പ്രസിദ്ധീകരിച്ചു

Britishmalayali
സജീഷ് ടോം

'ജ്വാല' ഇ-മാഗസിന്റെ മെയ് ലക്കം പ്രസിദ്ധീകരിച്ചു. യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ സാംസ്‌ക്കാരിക വിഭാഗം യുക്മാ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് ജ്വാല പ്രസിദ്ധീകരിക്കുന്നത്. 2014 സെപ്റ്റംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച 'ജ്വാല' ഈ കാലയളവിനുള്ളില്‍ അന്‍പത് പതിപ്പുകള്‍ ആണ് പുറത്തിറക്കിയത്.

പ്രസിദ്ധീകരണത്തില്‍ അര്‍ദ്ധ ശതകം തികച്ച ജ്വാല ഇ-മാഗസിന്റെ അന്‍പത്തിയൊന്നാം ലക്കമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പ്രസിദ്ധീകരണ രംഗത്തു ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു, നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജ്വാല ഇ-മാഗസിന്റെ മുന്നോട്ടുള്ള പ്രയാണം. അതുതന്നെയാണ് ജ്വാലയെ വായനക്കാര്‍ക്കു സ്വീകാര്യം ആക്കുന്നതുമെന്ന് അന്‍പത്തിയൊന്നാം ലക്കത്തിന്റെ എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു.

ആധുനീക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരികളില്‍ പ്രമുഖയും, 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌ക്കാര ജേതാവുമായ അന്തരിച്ച കഥാകാരി അഷിതയ്ക്ക് അശ്രുപൂജയുമായാണ് ഇത്തവണ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം യുക്മാ സാംസ്‌ക്കാരികവേദി നടത്തിയ സാഹിത്യ മത്സരത്തില്‍ സമ്മാനാര്‍ഹമായ ചില രചനകള്‍ ഉള്‍പ്പെടെ നവമാധ്യമ രംഗത്ത് പ്രസിദ്ധരായ എഴുത്തുകാരുടെ വ്യത്യസ്തങ്ങളായ രചനകള്‍ ഉള്‍പ്പെടുത്തി മനോഹരമായി രൂപകല്‍പ്പന ചെയ്ത മെയ് ലക്കം ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category