1 GBP = 88.30 INR                       

BREAKING NEWS

ഫുട്ബോള്‍, വടം വലി, ജാവലിന്‍ ത്രോ... ഇനി കായികദിനം ഉല്ലാസമാക്കാം; യുക്മ യോര്‍ക്ഷെയര്‍ ആന്റ് ഹമ്പര്‍ റീജിയന്‍ സ്‌പോര്‍ട്‌സ് മീറ്റിന് ഒരുക്കങ്ങള്‍ ആരംഭിച്ചു

Britishmalayali
kz´wteJI³

മാര്‍ച്ച് മാസം അധികാരമേറ്റ യുക്മ യോര്‍ക്ഷെയര്‍ ആന്റ് ഹമ്പര്‍ റീജിയന്‍ കമ്മറ്റി അതിന്റെ പ്രഥമ പൊതുപരിപാടിയായ റീജിയണല്‍ സ്പോര്‍ട്സ് മീറ്റിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ജൂണ്‍ ഒന്നിനു (ശനിയാഴ്ച) രാവിലെ 9. 30 മുതല്‍ ലീഡ്സിലെ ഈസ്റ്റ് കെസ്വിക്ക് ക്രിക്കറ്റ് ക്ലബ്ബില്‍ വെച്ചാണ് ഈ കായിക മാമാങ്കം അരങ്ങേറാന്‍ പോവുന്നത്. ഈ ദിനത്തില്‍ വിവിധ അത്ലറ്റിക് മത്സരങ്ങള്‍ക്ക് പുറമെ 6 - എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്, വടം വലി, ജാവലിന്‍ ത്രോ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ലെമണ്‍ ആന്റ് സ്പൂണ്‍ റെയ്സ് തുടങ്ങി വിവിധയിനം പരിപാടികളാണ് നടത്തപ്പെടുക.

റീജിയനില്‍ ആദ്യമായി നടത്തപ്പെടുന്ന ഫുഡ്ബോള്‍ ടൂര്‍ണമെന്റിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫുട്ബോള്‍ പ്രേമികള്‍ ആയ മലയാളികള്‍ ഇത് ഏറ്റെടുക്കുമെന്ന കാര്യത്തില്‍ സംശയവുമില്ല. മത്സര വിജയികള്‍ക്കായുള്ള ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും തയ്യാറാക്കി കഴിഞ്ഞു. ഉച്ചയ്ക്ക് ഇന്ത്യന്‍ ഭക്ഷണ പാനീയങ്ങളും വൈകുന്നേരം കേരളീയ 'നാടന്‍ കടികളും' വളരെ മിതമായ നിരക്കില്‍ ലഭ്യമാവും.

ക്രമാനുഗതമായ വളര്‍ച്ചയോടെയും ചിട്ടയായ ആസൂത്രണത്തിലൂടെയും കഴിഞ്ഞ വര്‍ഷം ദേശീയ കലാമേളയിലെ സമഗ്ര ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ യോര്‍ക്ഷെയര്‍ ഹമ്പര്‍ റീജിയന്, ജൂണ്‍ 15ന് ബര്‍മിങ്ഹാമില്‍ വച്ച് നടക്കുന്ന ദേശീയ കായികമേളയില്‍ കായിക പട്ടം നേടിയെടുക്കാനുള്ള ആദ്യ ചവിട്ടു പടിയാവും ജൂണ്‍ ഒന്നിന് നടക്കുന്ന ഈ റീജിയണല്‍ സ്പോട്സ് മീറ്റ്.

കായിക മത്സരങ്ങള്‍ക്കുപരിയായി, ഒരു ഉല്ലാസദിനം ആക്കാന്‍ ആണ് കമ്മറ്റി ശ്രമിക്കുന്നതെന്ന് കമ്മറ്റി അറിയിച്ചു. അതോടൊപ്പം എല്ലാ യുകെ മലയാളികളെയും ഈ ദിനത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുകയും ചെയ്തു.
വേദിയുടെ വിലാസം
East Keswick Cricket Club, Moor Lane, Leeds, LS17 9HN

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category