1 GBP = 85.50 INR                       

BREAKING NEWS

ബലപരീക്ഷണം നടത്താന്‍ മല്ലന്മാ രും ഒന്നു മുതല്‍ ആറാം സ്ഥാനം വരെ സമ്മാനങ്ങളും റെഡി; വടംവലി പ്രേമികള്‍ക്ക് കുടുംബ സമേതം ആഷ്‌ഫോര്‍ഡിലേക്ക് സ്വാഗതം

Britishmalayali
kz´wteJI³

ഫ്രണ്ട്സ് യുണെറ്റഡ് സ്പോര്‍ട്സ് ക്ലബ് ആഷ്ഫോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഓള്‍ യുകെ വടംവലി മത്സരത്തില്‍ യുകെയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഈമാസം 18നു ശനിയാഴ്ച ആഷ്ഫോര്‍ഡിലെ നോര്‍ത്ത് സ്‌കൂളില്‍ രാവിലെ ഒന്‍പതു മുതല്‍ നടക്കുന്ന വാശിയേറിയ മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വമ്പന്മാരാണ് മാറ്റുരക്കുന്നത്.

ഒന്നു മുതല്‍ ആറാം സ്ഥാനം വരെ ലഭിക്കുന്ന ടീമുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്. ഒന്നാംസ്ഥാനം നേടുന്ന ടീമിന് 701 പൗണ്ടും പൗലോസ് ചക്കാലയ്ക്കല്‍ മെമ്മോറിയല്‍ ട്രോഫിയും രണ്ടാംസ്ഥാനം നേടുന്ന ടീമിന് 501 പൗണ്ടും തോമസ് വടക്കുംചേരി മെമ്മോറിയല്‍ ട്രോഫിയും മൂന്നാംസ്ഥാനം നേടുന്ന ടീമിന് 251 പൗണ്ടും കൊച്ചപ്പന്‍ മെമ്മോറിയല്‍ ട്രോഫിയും നല്‍കുന്നതാണ്. കൂടാതെ മറ്റനേകം സമ്മാനങ്ങളും മത്സരാര്‍ത്ഥികളെ കാത്തിരിപ്പുണ്ടെന്നു സംഘാടകര്‍ അറിയിച്ചു.

ഈ ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ചു മറ്റു കലാകായിക മത്സരങ്ങളും നാടന്‍ കേരളതനിമയിലുള്ള ഭക്ഷണശാലകളും ഉണ്ടായിരിക്കുന്നതാണ്. വടംവലിയിലെ താരരാജാക്കന്മാര്‍ ഏറ്റുമുട്ടുന്ന വാശിയേറിയ മത്സരങ്ങള്‍ കുടുംബസമ്മേതം ആസ്വദിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് ഫ്രണ്ട്സ് യുണെറ്റഡ് സ്പോര്‍ട്സ് ക്ലബ് ഭാരവാഹികള്‍ ആഷ്ഫോര്‍ഡില്‍ ഒരുക്കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category