1 GBP = 88.30 INR                       

BREAKING NEWS

അഞ്ചേരി ബേബി വധക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയത് ഹൈക്കോടതി റദ്ദാക്കി; നടപടി ബേബിയുടെ സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍; പിരിച്ചുവിട്ടതു രാഷ്ട്രീയ പരിഗണനയിലാണെന്ന ഹര്‍ജിക്കാരന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് നീരിക്ഷിച്ച കോടതി സര്‍ക്കാര്‍ നടപടി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി; മന്ത്രി മണിക്ക് കുരുക്കോ?

Britishmalayali
kz´wteJI³

 

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ട ബേബിയുടെ സഹോദരന്‍ എ.പി ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പ്രോസിക്യൂട്ടറെ മാറ്റിയത് മന്ത്രി എംഎം മണി ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാനാണ് എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.മുന്‍ സര്‍ക്കാര്‍ നിയമിച്ച സ്പെഷല്‍ പ്രോസിക്യൂട്ടറായ സിബി ചേനപ്പാടിയെ പിരിച്ചുവിട്ട നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്

കേസില്‍ ഇദ്ദേഹത്തിനു പ്രോസിക്യൂഷന്‍ നടത്താം. സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റി പകരം എന്‍.കെ. ഉണ്ണികൃഷ്ണനെ നിയമിച്ചതിനെതിരെ അഞ്ചേരി ബേബിയുടെ സഹോദരന്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നടപടി. പിരിച്ചുവിട്ടതു രാഷ്ട്രീയ പരിഗണനയിലാണെന്ന ഹര്‍ജിക്കാരന്റെ വാദത്തില്‍ കഴമ്പുണ്ടെന്നും രാഷ്ട്രീയ ബന്ധത്തിന്റെ പേരില്‍ പിരിച്ചുവിട്ടതു നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

മുന്‍സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടര്‍ നല്ല നിലയ്ക്കു കേസ് നടത്തിവന്നതാണെന്നും രാഷ്ട്രീയ പ്രേരിതമായാണു പിരിച്ചുവിട്ടതെന്നും ഹര്‍ജിഭാഗം ആരോപിച്ചു.ഭരണത്തിലുള്ള രാഷ്ട്രീയപാര്‍ട്ടിയോട് അനുഭാവമുള്ളയാളെയാണു പകരം നിയമിച്ചതെന്നും ആരോപിച്ചു. എന്നാല്‍ ഒരു പാര്‍ട്ടിയോട് അനുഭാവമുള്ള മുന്‍പ്രോസിക്യൂട്ടര്‍ക്കു സ്വതന്ത്രവും നീതിയുക്തവുമായി കേസ് നടത്താനാവില്ലെന്നു തോന്നിയതിനാലാണു മാറ്റിയതെന്നു സര്‍ക്കാര്‍ അറിയിച്ചു.

അഞ്ചേരി ബേബി വധക്കേസ്?
യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും കചഠഡഇ മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി 1982 നവംബര്‍ 13 നാണ് കൊല ചെയ്യപ്പെട്ടത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു ബേബി.തൊഴില്‍ തര്‍ക്കം പറഞ്ഞു തീര്‍ക്കാനെന്ന വിധം വിളിച്ചു വരുത്തി മണത്തോട്ടിലെ ഏലക്കാട്ടില്‍ ഒളിച്ചിരുന്നാണ് എതിരാളികള്‍ ബേബിയെ വെടിവച്ചത്. അറുപതിലധികം വെടിയുണ്ടകള്‍ ദേഹത്തു തറച്ചെന്നാണ് വിവരം. തല്‍ക്ഷണം അദ്ദേഹം മരിക്കുകയായിരുന്നു

കേസ് വീണ്ടും ചര്‍ച്ചയായതെങ്ങനെ?
സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ വൈദ്യുതി മന്ത്രിയുമായ എം എം മണി ഇടുക്കി ജില്ലയിലെ മണക്കാട് വച്ച് 2012 മെയ് 25-ന് നടത്തിയ പ്രസംഗമാണ് മൂന്നു പതിറ്റാണ്ടിന് ശേഷം കേസ് വീണ്ടും ചര്‍ച്ചയാകാന്‍ ഇടയാക്കിയത്. 'ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി... വണ്‍, ടൂ, ത്രീ... ഫോര്‍... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാണ് ഒന്നിനെ കൊന്നത്. ഒരാളെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു... ഇങ്ങനെയായിരുന്നു ആ വിവാദപ്രസംഗം. ഇതേത്തുടര്‍ന്ന് കേസില്‍ പുനരന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അഞ്ചേരി ബേബിക്കൊപ്പം മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടേയും കൊലപാതകങ്ങളാണ് പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category