1 GBP = 91.80INR                       

BREAKING NEWS

എച്ചും എട്ടും മാത്രം പോരാ..! ലൈസന്‍സ് ടെസ്റ്റില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ വരുത്താനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്; നടപ്പാക്കുന്നത് എച്ച്, എട്ട് എന്നിവയുടെ പ്രധാന്യം കുറയ്ക്കുന്ന രീതി; ഡ്രൈവിങ് പരിശീലകര്‍ക്കും പരീക്ഷ നടത്തുന്ന എം വിഐ.മാര്‍ക്കും ശാസ്ത്രീയ പരിശീലനം; അഞ്ചു ദിവസം നീളുന്ന പരിശീനത്തിന്റെ ഫീസ് 6000രൂപ

Britishmalayali
kz´wteJI³

എടപ്പാള്‍: എച്ചും എട്ടും മാത്രം പഠിച്ചാല്‍ ലൈസന്‍സ് കിട്ടുന്ന കാലം കഴിയുന്നു. ടെസ്റ്റില്‍ പരിഷ്‌കരണം വരുത്താനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. എച്ച്, എട്ട് എന്നിവയുടെ പ്രധാന്യം കുറയ്ക്കുന്ന രീതിയാണ് നടപ്പാക്കുന്നത്. പകരം വാഹനത്തെക്കുറിച്ചുള്ള ധാരണയും നിരീക്ഷണപാടവവുമടക്കം വിലയിരുത്തി ലൈസന്‍സ് നല്‍കുന്ന രീതിയിലേക്ക് മാറും.


ഇതിനായി ഡ്രൈവിങ് പരിശീലന സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്കും പരീക്ഷ നടത്തുന്ന എം വിഐ.മാര്‍ക്കും ശാസ്ത്രീയ പരിശീലനം നല്‍കും. സംസ്ഥാനത്തെ 3500-ഓളം ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലകര്‍ക്ക് അഞ്ചുദിവസം വീതം നീളുന്ന വിദഗ്ധ പരിശീലനമാണ് നല്‍കുന്നത്. ശാസ്ത്രീയ പരിശീലനം അഞ്ചു ദിവസം നീളുന്നതാ്ണ്. പുതിയ രീതി എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടുതന്നെ അറിയണം.

തിയറിക്കുശേഷം വാഹനത്തിലിരുത്തി ഓരോരുത്തര്‍ക്കും ശാസ്ത്രീയമായി വാഹനമോടിക്കുന്ന രീതി പഠിപ്പിക്കും. പരിശീലനത്തിന് 6000-രൂപയാണ് ഫീസ്. ഇതില്‍ 3000 രൂപ റോഡ് സുരക്ഷാ നിധിയില്‍നിന്ന് നല്‍കും. കൊല്ലം ജില്ലയിലെ 20 സ്‌കൂളുകളിലുള്ളവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ആരംഭിച്ചു. രണ്ടാംഘട്ടത്തില്‍ മലപ്പുറം ജില്ലക്കാര്‍ക്കാണ് പരിശീലനം. പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ഡ്രൈവിങ് പരിശീലിപ്പിക്കുമ്പോള്‍ ഇവിടെനിന്ന് നല്‍കുന്ന കടുംനീല ഓവര്‍കോട്ടും ബാഡ്ജും ധരിക്കണം.

പരിഷ്‌കരണങ്ങള്‍
1. കമന്ററി ഡ്രൈവിങ്ങെന്ന പുതിയ രീതി ആവിഷ്‌കരിക്കും. കണ്ണുകളുടെ നിരീക്ഷണപാടവം പരിശോധിക്കാനായി മുന്നില്‍ കാണുന്നതെല്ലാം പറഞ്ഞുകൊണ്ട് വാഹനമോടിക്കുന്നതാണ് ഈ രീതി.
2. കാണുന്നതിനു പകരം റോഡ് സ്‌കാനിങ് നടത്തും. മുന്നോട്ടോടിക്കുമ്പോള്‍ വരുത്തുന്ന തെറ്റും ശരിയും വിലയിരുത്തി നിശ്ചിത എണ്ണത്തിലധികം തെറ്റുകള്‍ വരുത്തുന്നവരെ പരാജയപ്പെടുത്തും.
3. കണ്ണാടിനോക്കി വാഹനമോടിക്കുന്ന സംവിധാനം വാഹനം നില്‍ക്കുന്നതുവരെയും ക്ലച്ച് ചവിട്ടിയശേഷവും ബ്രേക്ക് ചെയ്യുന്നതുമാറ്റി പ്രോഗ്രസീവ് ബ്രേക്കിങ് സംവിധാനത്തിന് പ്രാധാന്യം നല്‍കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category