1 GBP = 94.40 INR                       

BREAKING NEWS

നാക്കെടുത്താല്‍ മത്സ്യത്തൊഴിലാളികളെ പുകഴ്ത്തും; കാശു ചോദിച്ചാല്‍ കൈമലര്‍ത്തും; പത്തനംതിട്ടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രളയ ദുരിതാശ്വാസമായി നല്‍കാനുള്ള തുക ലാപ്‌സായെന്ന് സര്‍ക്കാര്‍; സഹായ വിതരണമെന്ന പേരില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയത് തുക അനുവദിച്ചുകൊണ്ടുള്ള കത്തിട്ട കാലിക്കവര്‍; പ്രളയകാലത്ത് ജീവന്‍ പണയം വച്ച് കേരളത്തിന്റെ കണ്ണീരൊപ്പിയവരോടുള്ള ചതിയുടെ കഥ ഇങ്ങനെ

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി ചെയ്തിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണല്‍ പോലും നടക്കുന്നതിന് മുന്‍പ് അവ ഓരോന്നായി ലംഘിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. തിരുവനന്തപുരത്ത് വായ്പാ കുടിശികയുടെ പേരില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഭവിച്ചതും ഇതേ വാഗ്ദാന ലംഘനത്തിന്റെ പേരിലാണ്. പത്തനംതിട്ടയില്‍ സര്‍ക്കാര്‍ നടത്തിയ മുട്ടനൊരു തെരഞ്ഞെടുപ്പ് തട്ടിപ്പാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇരയായതാകട്ടെ ഉള്‍നാടന്‍ മല്‍സ്യതൊഴിലാളികളും കര്‍ഷകരും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുന്‍പ്, പ്രളയത്തില്‍ നഷ്ടം സംഭവിച്ചതിനുള്ള സഹായ ധനമെന്ന പേരില്‍ കിട്ടാന്‍ പോകുന്ന തുകയുടെ കണക്ക് ഒരു കവറിലാക്കി മല്‍സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും കൈമാറിയിരുന്നു. തിരുവല്ലയില്‍ നടന്ന വലിയ ചടങ്ങില്‍ മുന്മന്ത്രി മാത്യു ടി തോമസാണ് വാഗ്ദാന കവര്‍ നല്‍കിയത്. രണ്ടു ദിവസത്തിനുള്ളില്‍ പണം ഓരോരുത്തരുടെയും അക്കൗണ്ടിലെത്തുമെന്നായിരുന്നു എംഎല്‍എ പറഞ്ഞിരുന്നത്. മാസം രണ്ടു കഴിഞ്ഞിട്ടും അക്കൗണ്ടില്‍ പണം എത്താതെ വന്നതോടെ തൊഴിലാളികളും കര്‍ഷകരും അന്വേഷിച്ചപ്പോള്‍ കലക്ടറേറ്റില്‍ നിന്നു കിട്ടിയ മറുപടി ആ ഫണ്ട് ലാപ്‌സായിപ്പോയി എന്നായിരുന്നു.

ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന തൊഴിലാളികളെയും മീന്‍വളര്‍ത്തല്‍ നടത്തുന്ന കര്‍ഷകരെയുമാണ് സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചിരിക്കുന്നത്. ഓഗസ്റ്റിലെ മഹാപ്രളയം ഈ രണ്ടു വിഭാഗങ്ങളുടെയും സാമ്പത്തിക അടിത്തറയും ജീവിതവും തകര്‍ത്തിരുന്നു. മീന്‍പിടിക്കുന്നവരുടെ വള്ളവും വലയും പൂര്‍ണമായി നശിച്ചു. മല്‍സ്യ കര്‍ഷകരുടെ കുളങ്ങളിലെല്ലാം വെള്ളം കയറി മീന്‍കുഞ്ഞുങ്ങള്‍ മുഴുവന്‍ ഒലിച്ചു പോവുകയും ചെയ്തു. സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച്, നഷ്ടം വന്ന തൊഴിലാളികളും കര്‍ഷകരും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.

ഓരോ തൊഴിലാളിക്കും വന്ന നഷ്ടത്തിന്റെ കണക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നിന്ന് എത്തി വിലയിരുത്തി സര്‍ക്കാരിന് കൈമാറി. 99 മല്‍സ്യ ബന്ധനത്തൊഴിലാളികള്‍ക്കായി 10.59 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. 5200 മുതല്‍ 26,000 രൂപ വരെയാണ് ഓരോരുത്തര്‍ക്കും അനുവദിച്ചിരുന്നത്. തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി താലുക്കിലെ തൊഴിലാളികളായി നഷ്ടം സംഭവിച്ചവരില്‍ ഏറെയും. മീന്‍വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ നഷ്ടമായ 70 കര്‍ഷകര്‍ക്കായി 96,678 രൂപയും അനുവദിച്ചിരുന്നു. നഷ്ടക്കണക്ക് ഫിഷറീസ് വകുപ്പാണ് എടുത്തതെങ്കിലും തുക നല്‍കുന്നത് ദുരന്ത നിവാരണ വകുപ്പായിരുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് ഫെബ്രുവരി 25 നാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്. 27 ന് ട്രഷറിയില്‍ ബില്ലു മാറുകയും ചെയ്തിരുന്നു. ഇതിനിടെ സഹായ വിതരണം നല്‍കുന്നതിനായി തിരുവല്ലയില്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയ മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഒരോ കവര്‍ കൈമാറി. ഇതിനുള്ളിലുണ്ടായിരുന്നതാകട്ടെ തുക അനുവദിച്ചു കൊണ്ടുള്ള കത്ത് മാത്രമായിരുന്നു. ഓരോരുത്തര്‍ക്കും എത്ര വീതം തുക കിട്ടുമെന്നും ഇതില്‍ രേഖപ്പെടുത്തിയിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ തുക ഓരോരുത്തരുടെയും അകൗണ്ടിലെത്തുമെന്നും എംഎല്‍എ ഉറപ്പു നല്‍കിയിരുന്നു.

പിന്നീട് അനക്കമൊന്നുമുണ്ടായില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കൊണ്ടാകുമെന്ന് കരുതി തൊഴിലാളികള്‍ ഇതേപ്പറ്റി ചോദിച്ചതുമില്ല. വോട്ടിങ് കഴിഞ്ഞതിന് പിന്നാലെ കലക്ടറേറ്റില്‍ എത്തി അന്വേഷിച്ചപ്പോഴാണ് ഇതിനായി അനുവദിച്ച തുക ലാപ്‌സായെന്ന് ദുരന്ത നിവാരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതോടെയാണ് സര്‍ക്കാരിന്റെ മറ്റൊരു വാഗ്ദാനം കൂടി ദുരന്തമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category