1 GBP = 93.80 INR                       

BREAKING NEWS

ഇടവമാസ പൂജയ്ക്ക് ശബരിമല നടതുറന്നതിന് പിന്നാലെ റാന്നിയില്‍ ബിന്ദു അമ്മിണി എത്തി; നവോത്ഥാന നായിക ലക്ഷ്യമിട്ടത് ബന്ധുവിട്ടിലേക്കും പ്രമാടത്തെ കുടുംബ വീട്ടിലും പോകാന്‍; പൊലീസ് സംരക്ഷണത്തിന് ആവശ്യപ്പെട്ടപ്പോള്‍ ശബരിമല കയറാന്‍ ഇടുക്കി സ്വദേശിനി എത്തുന്നുവെന്ന അഭ്യൂഹവും പരന്നു; ഫ്ളാഷ് ന്യൂസ് നല്‍കി ആര്‍എസ്എസ് ചാനലായ ജനം ടിവി; ബിന്ദു അമ്മിണിയുടെ സ്വന്തം തറവാട്ടിലേക്കുള്ള നട തുറക്കല്‍ ദിവസത്തെ യാത്ര വിവാദമായി; പൊലീസിന് തലവേദനയായി ആക്ടിവിസ്റ്റിന്റെ എസ്‌കോര്‍ട്ടും

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: ശബരിമല കയറിയ യുവതിയെന്ന നിലയില്‍ ശ്രദ്ധേയയാണ് പ്രമാടം മല്ലശേരി സ്വദേശിയായ ബിന്ദു അമ്മിണി. എന്നാല്‍, ആ ഒറ്റ കയറ്റത്തോടെ അവര്‍ കുപ്രസിദ്ധയുമായി. പൊലീസിന്റെ എസ്‌കോര്‍ട്ടില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ നവോഥാന നായിക. എവിടെപ്പോയാലും അതാത് സ്റ്റേഷനുകളില്‍ നിന്ന് സുരക്ഷ തേടേണ്ട ഗതികേടിലാണ് ഈ ആക്ടിവിസ്റ്റ്. ചെയ്തു പോയതിന്റെ പശ്ചാത്താപം എന്ന നിലയില്‍, ബിന്ദുവിന് സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പൊലീസിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഇന്നലെ ഇങ്ങനെ ബിന്ദു തേടിയ പൊലീസ് സുരക്ഷ വലിയ പുലിവാലാക്കി. വിവാദമാക്കിയതാകട്ടെ ആര്‍എസ്എസ് ചാനലായ ജനവും. ഇന്നലെ രാത്രി ഒമ്പതരയോടെ ജനം ടിവിയില്‍ ന്യൂസ് ഫ്‌ളാഷ് പ്രത്യക്ഷപ്പെട്ടു. ശബരിമലയില്‍ ആചാരലംഘനത്തിന് വീണ്ടും സര്‍ക്കാര്‍ നീക്കം. ഇടുക്കിയില്‍ നിന്നുള്ള യുവതി ശബരിമല ദര്‍ശനം നടത്താന്‍ സഹായം തേടി റാന്നി പൊലീസിനെ സമീപിച്ചു. കേട്ട പാതി കേള്‍ക്കാത്ത പാതി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളും തമ്പടിച്ചു. ചിലര്‍ റാന്നി പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു. പൊലീസിനും വെപ്രാളമായി. തങ്ങള്‍ അറിയാതെ മലകയറാന്‍ വരുന്ന ആ മഹതിക്ക് വേണ്ടി അവരും അന്വേഷണം ആരംഭിച്ചു.

പിന്നെയാണ് രസം. റാന്നിയിലെ ബന്ധു വീട്ടില്‍ പോകാന്‍ നവോത്ഥാന നായിക ബിന്ദു അമ്മിണി വരുന്നതിനെയാണ് ജനം ടിവി ആചാരലംഘനമായി ചിത്രീകരിച്ച് ഫ്‌ളാഷ് നല്‍കിയത്. കോഴിക്കോട് നിന്ന് റാന്നിയിലെ ബന്ധു വീട്ടിലേക്കും ഇന്ന് രാവിലെ അവിടെ നിന്ന് പത്തനംതിട്ട പ്രമാടത്തെ സ്വന്തം വീട്ടിലേക്കും പോകാനാണ് ബിന്ദു വന്നത്. ചേര്‍ത്തല വരെ വനിതാ പൊലീസ് ഉണ്ടായിരുന്നു. അവിടെ നിന്ന് മല്ലപ്പള്ളിയിലേക്കുള്ള ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ബിന്ദുവിനെ കയറ്റി വിട്ടിട്ട് വനിതാ പൊലീസ് മടങ്ങി. രാത്രി 11 നാണ് ബസ് മല്ലപ്പള്ളിയില്‍ എത്തുക. ഈ സമയത്ത് ഇവിടെ നിന്ന് റാന്നിയിലേക്ക് ബസില്ല.

പൊലീസ് സുരക്ഷയൊരുക്കുമെന്നല്ലാതെ യാത്രാ ക്രമീകരണം അവര്‍ നല്‍കില്ല. ഈ സാഹചര്യത്തില്‍ റാന്നിയിലുള്ള ബന്ധു സുരേഷിനെ വിളിച്ചു വരുത്തി ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകാനാണ് ബിന്ദു പദ്ധതിയിട്ടത്. ഈ വിവരം റാന്നി പൊലീസിനെ അറിയിച്ചു. ഇതാണ് തെറ്റായി വ്യാഖ്യാനിച്ചതും നാട്ടുകാരെ വട്ടം ചുറ്റിച്ചതും. എടവമാസത്തിലെ പുജയ്ക്ക് ഇന്നലെയാണ് ശബരിമല നട തുറന്നത്. നവോത്ഥാന കേരളം കൂട്ടായ്മ സ്ത്രീകളുമായി മല ചവിട്ടാനെത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് ബിന്ദു അമ്മിണി പത്തനംതിട്ടയില്‍ എത്തിയതും വിവാദങ്ങളുണ്ടായതും.

തോലിക്കറ്റ് കോളജില്‍ പഠിക്കുന്ന കാലത്താണ് ബിന്ദു നക്സലൈറ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും പിന്നീട് ഇതിന്റെ പേരില്‍ ഒരു ദിവസം ജയിലില്‍ കിടന്നിട്ടുമുണ്ടെന്ന് മാതാവ് പ്രമാടം ചാഞ്ഞപറമ്പില്‍ അമ്മിണി പറഞ്ഞിരുന്നു. അവള്‍ ചെറുപ്പത്തില്‍ ശബരിമലയ്ക്ക് പോയിട്ടുണ്ട്. ഇപ്പോള്‍ അവള്‍ക്ക് അതിന്റെ ആവശ്യം ഇല്ലായിരുന്നു. അഞ്ചു മക്കളാണ് എനിക്ക്. മൂന്നാണും രണ്ടു പെണ്ണും. പഠിക്കാന്‍ ഏറ്റവും മിടുക്കി ബിന്ദുവാണ്. പ്രമാടം നേതാജി ഹൈസ്‌കൂള്‍, പത്തനംതിട്ട കാതോലിക്കറ്റ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജില്‍ പഠിക്കുന്ന സമയത്താണ് നക്സലൈറ്റുകളുടെ സംഘത്തില്‍ ചേരുന്നത്. ഞാന്‍ എതിര്‍ത്തപ്പോള്‍ അതൊക്കെ തന്റെ ഇഷ്ടമല്ലേ എന്നാണ് ചോദിച്ചത്. എനിക്കിഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനാല്‍ ഏറെ നാളായി വലിയ അടുപ്പമില്ലായിരുന്നുവെന്നും അമ്മിണി. ബിന്ദുവിന്റെ ശബരിമല ദര്‍ശനത്തിന് പിന്നില്‍ ആരോ ഉണ്ടെന്നും അമ്മ ആരോപിച്ചിരുന്നു.

പരപ്രേരണയാല്‍ ആണെങ്കിലും അത് ചെയ്യാന്‍ പാടില്ലായിരുന്നു. നാട്ടില്‍ നിന്ന് ബിന്ദു പോയിട്ട് 20 വര്‍ഷമായി. വീടു വച്ച് കോഴിക്കോട്ടാണ് താമസം. കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം വരെ ഞാനുമായി ബന്ധമൊന്നും ഇല്ലായിരുന്നു. കുഞ്ഞ് ജനിച്ചപ്പോഴാണ് വീണ്ടും ബിന്ദുവിനെ വിളിക്കുന്നതെന്നും അമ്മ പറഞ്ഞിരുന്നു. ഇതിന് ശേഷം വീട്ടിലേക്ക് വല്ലപ്പോഴും ബിന്ദുവെത്താറുണ്ടായിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category